Monday, December 8, 2025
Monday, December 8, 2025
Home » ലളിതാസഹസ്രനാമം ജപിച്ചാൽ ദേവി രക്ഷിക്കും; പ്രത്യേക ഫലസിദ്ധിയുള്ള അഞ്ച് നാമങ്ങൾ

ലളിതാസഹസ്രനാമം ജപിച്ചാൽ ദേവി രക്ഷിക്കും; പ്രത്യേക ഫലസിദ്ധിയുള്ള അഞ്ച് നാമങ്ങൾ

by NeramAdmin
0 comments

മംഗള ഗൗരി
ആദിപരാശക്തിയുടെ ആയിരം നാമങ്ങളടങ്ങിയ
ലളിതാസഹസ്രനാമ സ്തോത്രം ദേവി ഉപാസകരുടെ
അമൂല്യ സമ്പത്താണ് . നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്ന വീട്ടിൽ അന്നവസ്ത്രാദികൾക്ക് ഒരു മുട്ടും വരില്ലെന്നാണ് വിശ്വാസം. സർവ്വാഭീഷ്ടപ്രദായിനിയായ ജഗദംബിക അവരെ എപ്പോഴും കാത്തു രക്ഷിക്കും. പൂജകർക്ക് മാത്രമല്ല ഗൃഹസ്ഥാശ്രമികൾക്കും നിത്യവും ഉപാസിക്കാൻ ഉത്തമമാണ് ലളിതാസഹസ്ര നാമസ്തോത്രം. ഇതിന്റെ നിത്യപാരായണത്തിലൂടെ ദാരിദ്ര്യാവസ്ഥയും രോഗദുരിതങ്ങളും ഒഴിഞ്ഞു പോകും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. മറ്റ് മൂർത്തികളുടെ സഹസ്രനാമങ്ങളിൽ ചില നാമങ്ങൾ ഒന്നോ അതിൽ കൂടുതൽ തവണയോ ആവർത്തിക്കുന്നതായി കാണാം. എന്നാൽ ലളിതാസഹസ്രനാമത്തിൽ ഒറ്റനാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ പാദവും അർത്ഥപൂർണ്ണവും വൃത്തനിബദ്ധവുമാണ്.
മന്ത്രപ്രയോഗത്തിൽ ഈ സ്തോത്രത്തിനുള്ള പ്രാധാന്യം എടുത്തു പറയണം. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ലളിതാസഹസ്രനാമ ഉപാസനയുടെ പ്രധാന ലക്ഷ്യം.

വശിന്യാദി വാഗ്ദേവതകൾ ദേവിയുടെ ആജ്ഞപ്രകാരം വിരചിച്ചതാണ് ലളിതാസഹസ്രനാമം എന്ന് പറയുന്നു. ഈ ആയിരം നാമങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫലസിദ്ധികളുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുത്ത ഏതാനും ചില നാമങ്ങൾ ഫലസിദ്ധിയോടൊപ്പം ചുവടെ കൊടുക്കുന്നു. അവയോടൊപ്പം ഓം തുടക്കത്തിലും നമഃ അവസാനവും ചേർത്ത് ദിവസവും കുറഞ്ഞത് 108 ഉരു ജപിക്കുക. നാമങ്ങളും അവയുടെ ഫലസിദ്ധിയും :

1 ഓം സർവ്വമംഗളായൈ നമഃ
( സർവ്വമംഗളാ ,നാമം -200, ഫലം: ശുഭകരമായ
കാര്യങ്ങൾ നടക്കും)

2 ഓം ശിവജ്ഞാനപ്രദായിന്യൈ നമഃ
( ശിവജ്ഞാനപ്രദായിനീ, നാമം 727 പാണ്ഡിത്യം, ജ്ഞാനം ഇവ സ്വായത്തമാക്കും)

3 ഓം സാമ്രാജ്യദായിന്യൈ നമഃ
(സാമ്രാജ്യദായിനീ, നാമം – 692 ഉന്നതപദവികൾ, സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കും)

4 ഓം സർവ്വവ്യാധിപ്രശമനീന്യൈ നമഃ
( സർവ്വവ്യാധിപ്രശമനീ , നാമം-551, ആധിവ്യാധികൾ അഥവ രോഗങ്ങൾ ശമിക്കും)

ALSO READ

5 ഓം കാമേശബദ്ധമാംഗല്യസൂത്ര
ശോഭിതകന്ധരായൈ നമഃ
( കാമേശബദ്ധമാംഗല്യസൂത്ര ശോഭിതകന്ധരാ,
നാമം -30, വിവാഹ തടസ്സം മാറിക്കിട്ടും)

Story Summary: Significance of Sree Lalita Sahasranama and Benefits of Recitation

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?