Wednesday, December 10, 2025
Wednesday, December 10, 2025
Home » ആദിപരാശക്തി അനുഗ്രഹിച്ചാൽ വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖംവിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം

ആദിപരാശക്തി അനുഗ്രഹിച്ചാൽ വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖംവിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം

by NeramAdmin
0 comments

ശിവനാരായണൻ
ആദിപരാശക്തി അനുഗ്രഹിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം, ഐശ്വര്യം എന്നിവയെല്ലാം കരഗതമാകും. സർവേശ്വരിയുടെ കൃപാ കടാക്ഷം നേടാൻ സാധാരണക്കാർക്കുള്ള അതി ലളിതമായ മാർഗ്ഗമാണ് ശങ്കരാചാര്യ വിരചിതമായ ശ്രീലളിതാ പഞ്ചരത്ന സ്തോത്രജപം. വേദത്തിനും വേദജ്ഞന്മാർക്കും പോലും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ കൂടി കൊള്ളുന്നവളാണെങ്കിലും ഈ സ്തോത്രം ജപിക്കുന്നവരിൽ ദേവി വേഗം പ്രസാദിക്കും.
ഈരേഴ് പതിന്നാല് ലോകങ്ങളിൽ ബ്രഹ്മലോകത്തിനും മുകളിലുള്ള സർവലോകമാണ് ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ ആവാസ കേന്ദ്രം. അവിടെ മണിദീപത്തിൽ എല്ലാവരാലും പൂജിക്കപ്പെടുന്ന ശിവകാമേശ്വരി വിരാജിക്കുന്നു. ശ്രീചക്രത്തിൽ വലതു കാൽ അമർത്തി ഇടതുകാൽ മടിയോളം ഉയർത്തി സിംഹാസനാരൂഢയായ ശ്രീ ലളിതാദേവിക്ക് ചുറ്റം ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരും ഗണപതിയുണ്ട്. ലക്ഷ്മിയും സരസ്വതിയും വെഞ്ചാമരം വീശുന്നു. താന്ത്രികമായി ദേവി ശിവന്റെ മടിത്തട്ടിൽ വിരാജിക്കുന്നു എന്നാണ് സങ്കല്പം. ഈ വിവരണങ്ങളിൽ നിന്നു തന്നെ മനസിലാകുമല്ലോ ശ്രീലളിതാ ദേവി എത്ര ഉന്നതമായ സ്ഥാനത്താണെന്ന്.

ശ്രീലളിതാ പഞ്ചരത്ന സ്തോത്രജപത്തിന് യാതൊരു വ്രതനിഷ്ഠയും ആവശ്യമില്ല. പണ്ഡിതപാമരഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങൾക്കും ജപിക്കാവുന്നതാണ്
അത്ഭുതശക്തിയുള്ള 5 ശ്ലോകങ്ങൾ അടങ്ങിയ ഈ
സ്‌തോത്രം. രാവിലെ കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് വേണം ചൊല്ലേണ്ടത്. ഏത് വിഷയത്തിലും സഹായമായി ആദിപരാശക്തി കൂടെകാണും. ആ അളവറ്റ കൃപാകടാക്ഷം ആർക്കും അനുഭവിച്ചറിയാനും കഴിയും. മനസ്‌ ഏകാഗ്രമാക്കി ദേവിയെ സങ്കല്പിച്ച് എല്ലാ ദിവസവും പ്രാർത്ഥിക്കുക. മനോകാമനകളെല്ലാം താമസംവിനാ പൂവണിയും. കുടുംബത്തിൽ ഐശ്വര്യവും ശാന്തിയും കൈവരും . കലഹങ്ങൾ, ദാമ്പത്യക്ലേശങ്ങൾ തുടങ്ങിയവ ഒഴിഞ്ഞു പോകും. വലിയ ഉപാസനാ കർമ്മങ്ങളിലേക്കു പോകാൻ സമയവും സാഹചര്യവുമില്ലാത്തവർക്ക് ഏറ്റവും നല്ലതാണ് ലളിതാ പഞ്ചരത്‌നം സ്‌തോത്രജപം.

ശ്രീ ലളിതാ പഞ്ചരത്ന സ്തോത്രം

പ്രാത: സ്മരാമി ലളിത വദനാരവിന്ദം
ബിംബാധരം പൃഥുല മൗക്തിക ശോഭിനാസം
ആകർണ്ണ ദീർഘനയനം മണി കുണ്ഡലാഢ്യം
മന്ദസ്മിതം മൃഗമദോജ്വലഫാലദേശം

പ്രാതർ ഭജാമി ലളിതാഭുജകല്പവല്ലീം
രത്നാംഗുലീയ ലസദംഗുലിപല്ലവാഢ്യാം
മാണിക്യ ഹേമ വലയാം ഗദശോഭ മാനാം
പുണ്ഡ്രേക്ഷു ചാപകുസുമേഷു സൃണീർദ്ദധാനാം

പ്രാതർന്നമാമി ലളിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം
പദ്മാസനാദിസുരനായകപൂജനീയം
പദ്മാങ്കുശ ധ്വജസുദർശനലാഞ്ഛനാഢ്യം

പ്രാത: സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയയ്യന്തവേദ്യ വിഭവാം കരുണാനവദ്യാം
വിശ്വസ്യ സൃഷ്ടിവിലയസ്ഥിതി ഹേതു ഭൂതാം
വിശ്വേശ്വരീം നിഗമവാങ്മനസാതി ദൂരാം

പ്രാതർവദാമി ലളിതേ തവപുണ്യനാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി.
ശ്രീ ശാംഭവീതി ജഗതാം ജനനി പരേതി
വിദ്യാത്മികേതി വചസാ ത്രിപുരേശ്വരീതി

യ: ശ്ലോക പഞ്ചകമിദം ലളിതാംബികായാ:
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യ മനന്തകീർത്തിം

Story Summary: Benefits of Lalitha Pancharthna recitation

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?