Wednesday, December 10, 2025
Wednesday, December 10, 2025
Home » വീട് വയ്ക്കുവാൻ ഉത്തമമായ ഭൂമി തിരഞ്ഞെടുത്താൽ ഭൂമിപൂജ ചെയ്യണം

വീട് വയ്ക്കുവാൻ ഉത്തമമായ ഭൂമി തിരഞ്ഞെടുത്താൽ ഭൂമിപൂജ ചെയ്യണം

by NeramAdmin
0 comments

ഡോ കെ മുരളീധരൻനായർ

ഗൃഹ നിർമ്മാണത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോൾ
ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം. കിഴക്ക് സൂര്യൻ ഉദിക്കുന്നത് പ്രസ്തുത ഭൂമിയുടെ കോണിൽ നിന്നാകരുത്. സൂര്യന്റെ ചരിവ് വസ്തുവിൽ 15 ഡിഗ്രിവരെ ആകാവുന്നതാണ്. ദീർഘചതുരമായോ സമചതുരമായോ വീട് വയ്ക്കുവാനുള്ള ഭൂമി ക്രമപ്പെടുത്തണം. മഹാദിക്കുകളായ കിഴക്ക് പടിഞ്ഞാറ് തെക്ക്, വടക്ക് ഇതിൽ ഏതെങ്കിലും ഒരു ദിക്കിലേക്ക് ആയിരിക്കണം ദർശനം കൊടുക്കേണ്ടത്. വസ്തുവിനോട് ചേർന്ന് പൊതുവഴിയോ റോഡോ ഉണ്ടെങ്കിൽ അതിന് അഭിമുഖമായി വീട് വയ്ക്കാവുന്നതാണ്. ക്ഷേത്രങ്ങൾ പള്ളികൾ എന്നിവ ഉണ്ടെങ്കിൽ അതിന് അടുത്തായി ഗൃഹം പണിയരുത്. ഇളംകാറ്റ് വീശുന്നതും അമിതമായ ചൂട് ഏൽക്കാത്തതും ജല ലഭ്യതയുള്ളതുമായ ഭൂമിയാകണം. കൂടാതെ എല്ലാ സസ്യജാലങ്ങളുമുള്ള സ്ഥലം വീട് വയ്ക്കാൻ തിരഞ്ഞെടുക്കാം.
വീട് വയ്ക്കുവാനുള്ള ഭൂമി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അതിൽ ഭൂമിപൂജ ചെയ്യുന്നത് ഉത്തമമാണ്. ഈ പൂജ ചെയ്യുന്നത് കൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ദോഷങ്ങൾക്ക് പരിഹാരമായും ഊർജ്ജലെവൽ വർദ്ധിപ്പിക്കാനും പ്രസ്തുത ഭൂമിയിൽ നിൽക്കുന്ന മരങ്ങളോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും പ്രകൃതിയോടും അനുവാദം വാങ്ങുതിനാണ്.
വീടിന് ഭൂമി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട
മറ്റൊരു കാര്യം മുസ്‌ലിം പള്ളി ആയാലും ക്രിസ്തീയ ദേവാലയമായാലും ഹിന്ദുക്ഷേത്രമായാലും ആരാധനാലയത്തിന് നിശ്ചിത അളവിന് പുറത്തേ വീട് നിർമ്മിക്കാവൂ. ആരാധനാലയത്തിന് മുമ്പിൽ വീട് പണികഴിപ്പിച്ചാൽ അത് തീർച്ചയായിട്ടും ദോഷകരമാണ്. എത് മതത്തിൽപ്പെട്ട ദേവാലയം ആയാലും നിയമം ഒന്നു തന്നെയാണ്. ആരാധനാലയത്തിന്റെ മതിൽക്കെട്ടിൽ നിന്ന് കുറഞ്ഞത് പത്തടിയെങ്കിലും അകലം വേണം.

ഡോ കെ മുരളീധരൻനായർ
+91 9447586128

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?