Wednesday, December 10, 2025
Wednesday, December 10, 2025
Home » 2023 ഡിസംബർ മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

2023 ഡിസംബർ മാസത്തിലെ ഗുണദോഷങ്ങൾ, ഭാഗ്യദിനങ്ങൾ

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന .സി.പി
2023 ഡിസംബർ1 മുതൽ 31 വരെ ഒരു മാസത്തെ
സാമാന്യ ഫലങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.
പൊതുവേ എല്ലാവരും കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ
നൽകുന്ന മാസമാണ് ഡിസംബർ. ഗോചര ഫലങ്ങളുടെ കൂടെ ജാതകാൽ കൂടി പരിശോധിച്ചാൽ മാത്രമേ ഒരോരുത്തരുടെയും ഗുണദോഷഫലങ്ങൾ കൃത്യമായി
പറയാൻ കഴിയൂ:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
പ്രതികൂല സാഹചര്യങ്ങൾ തന്മയത്വത്തോടെ,
ബുദ്ധിപൂർവം അതിജീവിക്കും. ചതിയിൽ പെടാനും.
അതുകാരണം ആത്മദുഃഖം ഉണ്ടാകാനും സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ക്ഷമയില്ലായ്മയും
മുൻകോപവും പല ദോഷങ്ങളും ക്ഷണിച്ചു വരുത്തും. ഈശ്വര പ്രാർത്ഥനയാലും ചിന്തിച്ചു പ്രവർത്തിക്കുന്നത് വഴിയും അബദ്ധങ്ങൾ ഒരു പരിധിവരെ ഒഴിവാകും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 1, 3, 5, 9, 10, 21, 27
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 15, 20, 24, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 2, 5, 6, 20, 24, 29

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ചെലവിനങ്ങളിൽ നിയന്ത്രണം വേണം സാമ്പത്തിക ക്രയവിക്രയങ്ങൾ മന്ദഗതിയിലാകാൻ സാധ്യത. വിവാദങ്ങളിൽ ചെന്നു ചാടരുത്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും രക്തരോഗങ്ങൾ കരുതിയിരിക്കണം. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാൻ സാധ്യത.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 5, 12, 18, 24
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 5, 9, 14, 23, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 2, 6, 12, 24, 30

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണർതം 3/4)
ക്രയവിക്രയങ്ങളിൽ വിജയം ലഭിക്കും. ശത്രുക്കളുടെ ഉപദ്രവത്തെ അതിജീവിക്കും. മേലധികാരികളുടെ പ്രീതി ലഭിക്കും. ധർമ്മിക പ്രവൃത്തികൾക്കും കാരുണ്യ – പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഈശ്വരാനുഗ്രഹം കൂടുതലുണ്ടെങ്കിലും പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 5, 17, 22, 26
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 10, 12, 26, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 4, 6, 13, 15, 22, 24 കര്‍ക്കടകക്കൂറ്
    (പുണര്‍തം 1/4, പൂയം, ആയില്യം)
    ആത്മവിശ്വാസം വർദ്ധിക്കും. സഹോദരങ്ങളിൽ നിന്നും കൂടുതൽ സഹായം ലഭിക്കും. വ്യക്തിത്വമുള്ള സമീപനം മൂലം സർവ്വകാര്യ വിജയം നേടുന്നതാണ്. വിവിധ കർമ്മ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കള്ളന്മരിൽ നിന്നും ഉപദ്രവമുണ്ടാകാതെ നോക്കണം
  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 2, 3, 10, 20, 21, 28
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 10, 18, 20, 29
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 2, 5, 9, 11, 20, 29

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വാക്കുകൾക്ക് നിയന്ത്രണം വേണം. ആരോഗ്യപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. തലവേദന കണ്ണിന് അസുഖം ഇവ മൂലം ക്ലേശമുണ്ടാവാൻ സാധ്യതയുണ്ട്. ദമ്പതികൾ പിണക്കവും കലഹങ്ങളും രൂക്ഷമാക്കരുത്. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പരിശ്രമിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 1, 9, 10, 18, 27
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 2, 3, 14, 21, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 1, 9, 10, 18, 25, 30

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2 )
യുക്തമായ തീരുമാനങ്ങൾക്ക് ജീവിതപങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. അസൂയാലുക്കളുടെ കുപ്രചാരണത്താൽ മനോവിഷമം തോന്നും.

ALSO READ

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 5, 14, 22, 25
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 4, 5, 22, 25, 26
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 4, 6, 14, 15, 22, 24

തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം 3/4)
അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. അധിക ചെലവ് നിയന്ത്രിക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. അനാവശ്യമായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തിയുണ്ടാകും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 4, 6, 14, 15, 22, 24, 26
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 14, 15, 17, 22, 26
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 4, 5, 6, 13, 15, 24

വൃശ്ചികക്കൂറ്
(വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണവും
ശ്രദ്ധയും കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയും. ഔദ്യോഗികമായി അദ്ധ്വാനഭാരവും യാത്രാക്ലേശവും വർദ്ധിക്കും. തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ യുക്തിപൂർവ്വമുള്ള സമീപനത്താൽ പരിഹരിക്കാൻ കഴിയും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 6, 14, 15, 22, 23, 25
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 3, 9, 10, 18, 28, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 6, 9, 12, 18, 24, 30

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. സമയം വെറുതെ കളയരുത് വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 12, 18, 21, 24, 30
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 1, 6, 9, 21, 25, 27, 30
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 4, 12, 15, 18, 27

മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2 )
മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്ക് വേണ്ടി
കൂടുതൽ പ്രയത്നിക്കേണ്ടി വരും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. തൊഴിൽ മേഖലയോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്ര വേണ്ടി വരും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഭക്ഷ്യവിഷബാധാ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 4, 5, 7, 17, 22, 23
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 8, 12, 22, 23, 25
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 3, 6, 17, 22, 30
    കുംഭക്കൂറ്
    (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
    അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത് അപവാദ പ്രചരണത്തിനും
    കലഹത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. വ്യാപാരത്തിൽ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. ആഗ്രഹങ്ങൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 4, 5, 6, 14, 22, 23, 24
  • ധനസംബന്ധമായ ഭാഗ്യ ദിനങ്ങൾ: 6, 8, 12, 13, 14, 17, 26
  • ദാമ്പത്യത്തിലെ ഭാഗ്യ ദിനങ്ങൾ: 4, 8, 15, 22, 23, 30

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
കർമ്മരംഗം വികസിപ്പിക്കും. സ്വന്തം പരിശ്രമം കൊണ്ട് സത്കീർത്തിയുണ്ടാക്കാൻ സാധിക്കുന്നതാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കും ആഗ്രഹിക്കുന്ന രീതിയിലുള്ള ഫലലബ്ധി . സഹോദര സ്ഥാനീയരുടെ സഹായം കൈപ്പറ്റും പുതിയ വാഹനം ഗ്യഹം എന്നിവ സ്വന്തമാക്കും.

  • തൊഴിൽപരമായ ഭാഗ്യ ദിനങ്ങൾ: 3, 6, 9, 10, 15, 18, 27
  • ധനസംബന്ധമായ ഭാഗ്യദിനങ്ങൾ: 3, 6, 9, 14, 23, 24, 30
  • ദാമ്പത്യത്തിലെ ഭാഗ്യദിനങ്ങൾ: 5, 6, 12, 15, 23, 27, 30

ജ്യോതിഷി പ്രഭാസീന .സി.പി.
Email ID prabhaseenacp@gmail.com
+91 9961442256

Summary : Monthly Star predictions based on
moon sign/ 2023 December


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?