Wednesday, December 10, 2025
Wednesday, December 10, 2025
Home » ഏറ്റവും മോശം സമയത്ത് ഹനുമാൻ സ്വാമിയെപ്രാര്‍ത്ഥിച്ച് നോക്കൂ, ബുദ്ധിമുട്ടുകൾ അകലും

ഏറ്റവും മോശം സമയത്ത് ഹനുമാൻ സ്വാമിയെപ്രാര്‍ത്ഥിച്ച് നോക്കൂ, ബുദ്ധിമുട്ടുകൾ അകലും

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി
ജീവിതത്തിൽ കടുത്ത പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാൻ സ്വാമിക്ക് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമാണ് ഹനുമാൻ. നിത്യവും ഹനുമാൻ സ്വാമിയെ സ്തുതിച്ചാൽ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്ന് രാമായണത്തിൽ പ്രതിപാദിക്കുന്നു. ഒരോ വ്യക്തിയുടെയും ഏറ്റവും മോശം കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന ഏഴരശനി, കണ്ടകശനി എന്നീ സമയങ്ങളിൽ ഹനുമാൻ സ്വാമിയെ പ്രാര്‍ത്ഥിച്ചാൽ ബുദ്ധിമുട്ടുകള്‍ അകലുമെന്നാണ് കരുതപ്പെടുന്നത്.

പൊതുവേ മറ്റ് ദേവതകളെക്കാൾ വ്യത്യസ്തമാണ് ഹനുമാൻ സ്വാമിക്കുള്ള വഴിപാടുകള്‍. വെറ്റിലമാല, വടമാല, സിന്ദൂരക്കാപ്പ്, വെണ്ണക്കാപ്പ്, തുളസിമാല എന്നിവ വഴിപാടായി സമര്‍പ്പിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. വെറ്റിലമാല വഴിപാട് നൽകി പ്രാര്‍ത്ഥിച്ചാൽ സമൃദ്ധി ഉണ്ടാകുമെന്നും വിവാഹതടസ്സങ്ങൾ മാറും എന്നുമാണ് വിശ്വാസം. വടമാല വഴിപാട് നടത്തുന്നത് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് സമർപ്പിക്കുന്നത് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്ന് കരുതപ്പെടുന്നു. തുളസിമാല വഴിപാട് സമര്‍പ്പിക്കുന്നലൂടെ തീരാവ്യാധികൾ അകലുമെന്നുമാണ് വിശ്വാസം. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി ഹനുമാൻ സ്വാമിയുടെ കഴുത്തിൽ അണിയിച്ച് പ്രാര്‍ത്ഥിച്ചാൽ സര്‍വ്വകാര്യവിജയം ഉണ്ടാകും.

ഓം ആഞ്ജനേയ നമഃ
ഹനുമാൻസ്വാമിയുടെ ക്ഷേത്രത്തിന് വലം വെച്ചു പ്രാര്‍ത്ഥിച്ചാൽ ശത്രുദോഷങ്ങൾ നീങ്ങുമെന്നുമാണ് പറയുന്നത്. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ഹനുമൽ സ്തുതി ചൊല്ലിയാൽ ദുസ്വപ്നങ്ങള്‍ നിന്ന് മുക്തി ഉണ്ടാകും. ഹനുമാൻസ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളിലെ പ്രാര്‍ത്ഥന സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമായി പറയുന്നു. ചൊവ്വ, വ്യാഴം, ശനി എന്നിവ ഹനുമാൻ സ്വാമിക്ക് പ്രധാന്യമുള്ള ദിനങ്ങളാണ്.

ഹനുമൽ സ്തുതി
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി

ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്

നമ്മുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാൻ ഹനുമാൻ സ്വാമിയെ സ്തുതിക്കുന്നത് ഉത്തമമാണ്. കഠിനമായി പരിശ്രമിച്ചിട്ട് ഉദ്യോഗം ലഭിക്കാതിരിക്കുന്നവരും തൊഴിൽ
രംഗത്ത് നിരന്തരമായി ചില പ്രശ്നങ്ങള്‍ നേരിടുന്നവരും ഹനുമാൻ സ്വാമിക്ക് സ്തുതിക്കുന്നത് ഉത്തമമാണ്. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ വേഗത്തിൽ ഹനുമാൻ സ്വാമി നടപ്പാക്കിത്തരുമെന്നാണ് വിശ്വാസം. ഇവിടെ ചേർക്കുന്ന മന്ത്രം ഹനുമാൻ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുമ്പോള്‍ ജപിക്കുന്നത് തൊഴിൽ തടസം നീക്കും.

ഹനുമദ് മന്ത്രം
ഓം ശ്രീ വജ്രദേഹായ രാമഭക്തായ
വായുപുത്രായ നമോസ്തുതേ

ALSO READ

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്, +91 9847118340

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?