Wednesday, December 10, 2025
Wednesday, December 10, 2025
Home » ലളിതാസഹസ്രനാമം എന്നും ജപിച്ചാൽ സമ്പത്ത്, ഐശ്വര്യം ആരോഗ്യം, ആയുസ്സ്

ലളിതാസഹസ്രനാമം എന്നും ജപിച്ചാൽ സമ്പത്ത്, ഐശ്വര്യം ആരോഗ്യം, ആയുസ്സ്

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം

ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന ശാക്തേയ സ്തോത്രമാണ് ശ്രീ ലളിതാ സഹസ്രനാമം.

ALSO READ

നിത്യവും ലളിത സഹസ്രനാമം ചൊല്ലുന്ന വീട്ടിൽ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാകില്ല. സർവാഭീഷ്ടപ്രദായിനിയായ ദേവി അവരെ എപ്പോഴും കാത്തു രക്ഷിച്ചു കൊള്ളും.

ആശ്രമവാസികൾക്കും സാധകർക്കും ഗൃഹസ്ഥാശ്രമികൾക്കും ഒരേ പോലെ നിത്യവും
ഉപാസിക്കാൻ ഉത്തമം ലളിതാസഹസ്രനാമം ആണ്. നിത്യപാരായണത്തിലൂടെ ദാരിദ്ര്യവും രോഗദുരിതങ്ങളും ഒഴിഞ്ഞു പോകുകകയും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുകയും ചെയ്യും. ഇതിലെ ഓരോ നാമവും ഓരോ ദേവീ മന്ത്രമാണ്. മറ്റു മൂർത്തികളുടെ സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവർത്തിക്കുന്നുണ്ട്. ലളിതാസഹസ്രനാമത്തിൽ ഒറ്റ നാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

നിത്യവും രാവിലെ സ്നാനം ചെയ്ത് ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് തെളിച്ച് അതിന് മുന്നിൽ സൗകര്യപ്രദമായ രീതിയിൽ ഇരുന്നു കൊണ്ട് ലളിതാസഹസ്രനാമത്തിന്റെ ധ്യാനശ്ലോകം ജപിക്കണം. (ധ്യാനം ഇവിടെ ആദ്യം ചേർത്തിട്ടുണ്ട്.) മനസ്സിനെ ഏകാഗ്രമാക്കണം. മനസ്സ് ലളിതാംബികയിൽ ലയിക്കുന്തോറും ശരീര ഭാരം കുറയുന്നതായി അനുഭവപ്പെടും.

ശ്രീ ലളിതാ ചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം. ഈ ജപം തുടങ്ങി ഏതാനും ദിവസം കൊണ്ട് തന്നെ നമ്മുടെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ തന്നെ വ്യത്യാസം വരുന്നത് കാണാം. ഭസ്മമോ, കുങ്കുമമോ, രക്തചന്ദനമോ പ്രസാദമായി വയ്ക്കാം. ജപത്തിനു ശേഷം
ഇതിൽ നിന്നും അല്പം എടുത്തണിയാം. ശേഷം പുഷ്പങ്ങൾ യഥാവിധി അർച്ചന ചെയ്ത് നമസ്കരിച്ച് എഴുന്നേൽക്കാം. നാമങ്ങൾ മനസ്സിലുറച്ചാൽ പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പം വീതം അർച്ചിക്കാം.

എല്ലാദിവസവും രാവിലെയും വെെകുന്നരവും ലളിതാസഹസ്രനാമം ജപിക്കുന്നത് അതിവേഗം ആഗ്രഹ സാഫല്യം നൽകും. അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമ ദിനങ്ങളിലോ പൗർണ്ണമി, അമാവാസി എന്നീ ദിനങ്ങളിലോ ജപിക്കണം.

അർച്ചന ചെയ്യാൻ കഴിയുന്നവർ മാത്രം ചെയ്താൽ മതി. ശരീരശുദ്ധി നിർബന്ധമായും പാലിക്കണം. കുടുംബഐശ്വര്യത്തിനു വേണ്ടി അംഗങ്ങൾ ഒരുമിച്ചിരുന്ന് ജപിക്കുന്നതാണ് ഉത്തമം.

ലളിതാമന്ത്രത്തിന്റെ ശക്തി വാക്കുകൾക്കും പ്രവചനങ്ങൾക്കുമെല്ലാം അതീതമാണ്.
ഇതിന്റെ നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാവുകകയും ശാരീരികമായ രോഗങ്ങൾ കുറഞ്ഞു തുടങ്ങുകകയും ചെയ്യും. ക്രമേണ ജപിക്കുന്ന സമയത്തു ഒരു ഊർജ്ജപ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി അനുഭവിക്കാൻ കഴിയും. മുൻപ് ഒരിക്കലും അനുഭവിക്കാത്തൊരു ആനന്ദത്തിൽ നാം ലയിക്കുന്നതായി തോന്നും. ഒരോ നാമത്തിന്റെയും അർത്ഥം കൂടിയറിഞ്ഞ് ജപിച്ചാൽ ജ്ഞാനം അത്ഭുതകരമായി വർദ്ധിക്കും. എല്ലാ അറിവുകളും ക്രമേണ സ്വായത്തമാക്കും. സമ്പത്തും, ഐശ്വര്യവും വർദ്ധിക്കുന്നതും അനുഭവപ്പെടും. ആയുസ്സും, ആരോഗ്യവും ലഭിക്കും. മക്കൾ ഉന്നതമായ സ്ഥാനപ്രാപ്തി നേടും. ജീവിതാന്ത്യത്തിൽ ഉപാസകർക്ക് മോക്ഷവും ലഭിക്കും.

ഓം ശ്രീചക്രരാജ നിലയായൈ നമഃ
ഓം ശ്രീമത് ത്രിപുരസുന്ദര്യൈ നമഃ
ഓം ശ്രീശിവായൈ നമഃ
ഓം ശിവ ശക്ത്യൈക്യ രൂപിണ്യൈ നമഃ
ഓം ലളിതാംബികായൈ നമഃ

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Significance of Sree Lalita Sahasranamam


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?