Wednesday, December 10, 2025
Wednesday, December 10, 2025
Home » ആയുരാരോഗ്യ സൗഖ്യത്തിന് ജപിക്കാം ആദിത്യഹൃദയം

ആയുരാരോഗ്യ സൗഖ്യത്തിന് ജപിക്കാം ആദിത്യഹൃദയം

by NeramAdmin
0 comments

മംഗള ഗൗരി
അഗസ്ത്യമഹർഷി ശ്രീരാമചന്ദ്രന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു കൊടുക്കുകയും ഈ മന്ത്രം ജപിച്ച അസ്ത്രം എയ്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കുകയും ചെയ്തു. അത്ഭുത തപശക്തിയുള്ള രാവണനെ നിഗ്രഹിക്കാൻ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീരാമന് സാധിച്ചത് ആദിത്യഹൃദയമന്ത്രജപം കൊണ്ടാണെന്ന് പറയുമ്പോൾ ആ മന്ത്രത്തിന്റെ ശക്തി എത്ര വലുതാണെന്ന് മനസ്സിലാക്കാം. രാമായണത്തിൽ യുദ്ധ കാണ്ഡത്തിലാണ് സൂര്യഭഗവാനെ സ്തുതിക്കുന്ന ഈ ഭാഗം. വാല്മീകി രാമായണം യുദ്ധകാണ്ഡത്തിലുള്ള ഈ മന്ത്രം എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലുമുണ്ട്. 14 ലോകങ്ങളെയും സംരക്ഷിക്കുന്ന ആദിത്യ ഭഗവാനെ കീർത്തിക്കുന്ന ഈ മന്ത്രം 3 തവണ ചൊല്ലി അഗ്സ്ത്യർ തന്നെ സമ്മാനിച്ച ബ്രഹ്മാസ്ത്രം എയ്തപ്പോൾ രാമന് രാവണനെ നിഗ്രഹിക്കാൻ കഴിഞ്ഞു. അത്ര ശക്തമായ ഈ മന്ത്രം നിത്യേന ജപിച്ചാൽ ശത്രുനാശം മാത്രമല്ല സർവ്വദുഃഖവും തീരും. വിജയവും ആരോഗ്യവും ലഭിക്കും. ദൃഷ്ടിദോഷം, ഭയം എന്നിവ മാറും. രോഗശാന്തിക്കും അലസതകൾ മാറി ആത്മവിശ്വാസം കൈവരുന്നതിനും ഗുണകരം. ക്ഷിപ്രഫലസിദ്ധിയുള്ളതാണ് ഈ മന്ത്രം. ഗണപതിയെയും ശിവനെയും ആദിത്യനെയും വാല്മീകിയെയും എഴുത്തച്ഛനെയും സ്മരിച്ച് എന്നും ജപിക്കുക. ആദിത്യഹൃദയമന്ത്രം സൂര്യപ്രീതിക്കും ഗുണകരം. പ്രസ്തുതഭാഗം പാരായണം ചെയ്യുമ്പോൾ സൂര്യന്റെയും ശ്രീരാമന്റെയും പ്രീതിയുണ്ടാകും.

ആദിത്യ ഹൃദയ സ്തോത്രം

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകാരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

Story Summary: Benefits of Chanting Aditya Hridayam Mantram daily

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?