Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീരാമ പൂജ തൊഴിൽവിജയം, ധനം,ദാമ്പത്യസുഖം, ഭൂമിഭാഗ്യം നൽകും

ശ്രീരാമ പൂജ തൊഴിൽവിജയം, ധനം,ദാമ്പത്യസുഖം, ഭൂമിഭാഗ്യം നൽകും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കളങ്കമില്ലാത്ത ഭക്തി ഒന്നു കൊണ്ടു മാത്രം ആർക്കും അതിവേഗം പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീരാമദേവൻ. ശ്രീരാമസ്വാമിയുടെ അനുഗ്രഹം നേടാൻ അതികഠിനമായ തപസ്സുകളൊന്നും തന്നെ ആവശ്യമില്ല.
ഹനുമാൻ സ്വാമിയും ശ്രീരാമ ഭഗവാനും തമ്മിലുള്ള ബന്ധം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. കരുത്തിന്റെയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും ആത്മാർത്ഥയുടെയും അർപ്പണബോധത്തിന്റെയും എല്ലാം അവസാന വാക്കായി ശ്രീആഞ്ജനേയൻ മാറിയത് ഭഗവാനിലുള്ള സമ്പൂർണ്ണ സമർപ്പണത്തിലൂടെയാണ്.

ആഞ്ജനേയ സ്വാമി മാത്രമല്ല രാക്ഷസ വംശജനായ വിഭീഷണനും നിഷാദരാജാവായ ഗുഹനും തപസ്വികളായ വാല്മീകിയും ശബരിയും എല്ലാം തന്നെ രാമനാമം ജപിച്ച് ഭഗവൽ സാന്നിദ്ധ്യം അറിഞ്ഞവരാണ്. അതിനാൽ ഭക്തിയും വിശ്വാസവുമുള്ള ഏതൊരാൾക്കും ശ്രീരാമന്റെ കൃപാകടാക്ഷങ്ങൾക്ക് പാത്രീഭൂതരാകാം. ഇതിന് ഏറ്റവും ലളിതമായ മാർഗ്ഗമാണ് രാമനാമ ജപം. ശ്രീരാമചൈതന്യം നിറഞ്ഞു നിൽക്കുന്ന രാമായണ പാരായണം ശ്രേഷ്ഠ കർമ്മമായത് അതിനാലാണ്. പാപശാന്തിക്കും ആഗ്രഹ
സാഫല്യത്തിനും അതുപോലെ ഏറെ ഗുണകരമാണ് ശ്രീരാമ മൂലമന്ത്രം, ശ്രീരാമ അഷ്‌ടോത്തര ശതനാമാവലി, ശ്രീരാമചന്ദ്രാഷ്ടകം, സഹസ്രനാമാവലി എന്നിവയെല്ലാം
ജപിക്കുന്നത്.

ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനം ശ്രീരാമനും ശ്രീകൃഷ്ണനുമാണ്. കർമ്മ വിജയം, വിദ്യാലാഭം, സന്താനലാഭം, ബുധദോഷപരിഹാരം, വ്യാഴദോഷ പരിഹാരം, തുടങ്ങിയവയാണ് അവതാര മൂർത്തികളെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളും അതാത് മൂർത്തികളുടെ ദിനങ്ങളുമാണ് പ്രധാന ദിവസങ്ങൾ – ചൈത്രമാസത്തിലെ നവമി ശ്രീരാമജയന്തിയായി ആഘോഷിക്കുന്നു. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, പരസ്പര വശ്യതയുണ്ടാക്കുക, പ്രവൃത്തി മണ്ഡലത്തിൽ വിജയം നേടുക, സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ കൈവരിക്കുക തുടങ്ങിയവയാണ് രാമ ഉപാസനയുടെ ഫലങ്ങൾ. വിഷ്ണുവിനുള്ള വഴിപാടുകൾ ശ്രീരാമനും പ്രധാനമാണ്. തൊഴിൽവിജയം, മന:ശാന്തി, ധനഭാഗ്യം,
ദാമ്പത്യസൗഖ്യം, പ്രേമസാഫല്യം, ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ നിന്നുള്ള മോചനം എന്നിവയ്ക്കുള്ള ചില ശ്രീരാമ ഉപാസനാ പദ്ധതികൾ പറഞ്ഞു തരാം :

തൊഴിൽവിജയത്തിന് രാമചന്ദ്രമന്ത്രം
ഓം രാം രാമായ രാമചന്ദ്രായ രാമഭദ്രായ രഘുകുലതിലകായ
വശ്യശക്തിപ്രദായിനേ ധർമ്മജ്ഞായ നമഃ

എന്നമന്ത്രം 28 വീതം 18 ദിവസം 2 നേരം ജപിക്കുക. തൊഴിൽ മേഖലയിലെ തടസ്സങ്ങളകലും. പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്കും ഗുണകരം.

മന:ശാന്തിക്ക് സീതാപതിമന്ത്രം
ഓം ശ്രീം സീതാപതയേ നമഃ
എന്ന മന്ത്രം നിത്യേന 54 വീതം 2 നേരവും ജപിക്കാം. പലവിധ ചിന്തകളിലൂടെയും മനസ്സ് അശാന്തമാകുമ്പോൾ പൂർണ്ണമായ മന:ശാന്തി ലഭിക്കുവാൻ ഈ മന്ത്രം ഫലപ്രദമാണ്. മനസാന്നിദ്ധ്യവും മനോബലവും ഉണ്ടാകും. അകാരണമായ ഭയം, ടെൻഷൻ, ധൈര്യമില്ലായ്മ എന്നിവയ്ക്ക് ഈ മന്ത്രം ഉത്തമമാണ്. വ്യാഴാഴ്ചയും ബുധനാഴ്ചയും ജപാരംഭത്തിന് നല്ലത്.

ALSO READ

ധനഭാഗ്യത്തിന് തുളസീപ്രദക്ഷിണം
തുളസിയുടെ നാലു ദിക്കിലും നെയ്‌വിളക്ക് തെളിച്ച്
ഓം രാം രാമായ നമഃ എന്ന് ജപിച്ച് 7 പ്രദക്ഷിണം വയ്ക്കുക. നിത്യേന ഇങ്ങനെ ചെയ്താൽ ദാരിദ്ര്യമകന്ന് ധനലബ്ധിയുണ്ടാകും.

ദാമ്പത്യസൗഖ്യത്തിനും പ്രേമസാഫല്യത്തിനും
ഓം നമോ ഭഗവതേ
രാമായ രാമചന്ദ്രായ
സൗമ്യായ ശ്രീം നാരായണായ
സീതായുക്തായ
ലക്ഷ്മണസേവിതായ ശ്രീം
സൗഭാഗ്യരൂപാത്മനേ
ഹനുമദ്‌സേവിതായ സത്യായ നമഃ

ഈ മന്ത്രം 36 വീതം 21 ദിവസം ജപിക്കുക. ദാമ്പത്യഭദ്രതക്കും പ്രേമസാഫല്യത്തിനും ഫലപ്രദം. വെള്ളിയാഴ്ചയാണ് ജപം തുടങ്ങാൻ ഉത്തമം.

രാഘവയന്ത്രം ഭൂദോഷം മാറാൻ
വൃത്തം, ത്രികോണം, ഷഡ്‌കോൺ ഇങ്ങനെ യന്ത്രം വെള്ളി തകിടിൽ എഴുതി നടുക്ക് രാം എന്നും 3 കോണുകളിൽ ശ്രീം എന്നും 6 കോണുകളിൽ ഓം രാമായ നമഃ രഘുവരപൂജ്യായ സീതാപതയേ നമഃ എന്നും എഴുതണം. ഈ യന്ത്രം പത്മത്തിൽ വച്ച് ശ്രീരാമസ്വാമിയെ സങ്കല്പിച്ച് പൂജിച്ച് ഹോമം നടത്തി സമ്പാതം സ്പർശിക്കണം. ഈ തകിട് ഭൂമിദോഷം മാറുന്നതിന് നല്ലതാണ്. വസ്തു കച്ചവടം എളുപ്പത്തിലാകാൻ ഈ യന്ത്രം ചെയ്ത് കുഴിച്ചിട്ടാൽ മതി. ഭൂമിയ്ക്ക് ദോഷം ഉണ്ടെങ്കിൽ അവിടെ ചെയ്യുന്ന ഏതൊരു പ്രവർത്തിയും പരാജയപ്പെടാം. ഈ നെഗറ്റീവ് ഊർജ്ജം മാറുന്നതിനും അഭിവൃദ്ധിയുണ്ടാകാനും ഈ യന്ത്രം നല്ലതാണ്. ദാരിദ്ര്യദു:ഖം അകന്ന് ധനസമൃദ്ധി ഉണ്ടാകാൻ ഈ യന്ത്രം പ്രയോജനകരമാണ്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655

Story Summary: Benefits of Sree Rama Deva Worshipping


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?