Wednesday, December 10, 2025
Wednesday, December 10, 2025
Home » ധനസമൃദ്ധിയും ഐശ്വര്യവും ലഭിക്കുംമകരം ഒന്നു മുതൽ ലക്ഷ്മി മന്ത്രം ജപിച്ചാൽ

ധനസമൃദ്ധിയും ഐശ്വര്യവും ലഭിക്കുംമകരം ഒന്നു മുതൽ ലക്ഷ്മി മന്ത്രം ജപിച്ചാൽ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മകരസക്രമം മുതൽ മിഥുനം അവസാനം വരെയുള്ള ഉത്തരായനപുണ്യകാലത്ത് ചെയ്യുന്ന എന്ത് കാര്യവും അങ്ങേയറ്റം ഫലസിദ്ധിയുള്ളതാണ്. ഈ ആറുമാസക്കാലത്ത് ചെയ്യുന്നതെല്ലാം ശുഭകരവും വിജയ പ്രദവുമാകും. എല്ലാ രീതിയിലും വിശേഷപ്പെട്ട കുംഭഭരണി, മീനഭരണി, വിഷു, പത്താമുദയം, വൈശാഖ മാസം എന്നിവ ഉത്തരായന പുണ്യമാസങ്ങളിലാണ് സമാഗതമാകുക.

ദേവന്മാരുടെ പകൽസമയമായ ഉത്തരായനകാലം ഉപാസനകൾക്ക് ഏറ്റവും ഉത്തമമാണ്. ഉത്തരായന കാലത്തെ പ്രാർത്ഥനക്ക് അത്ഭുത ശക്തിയുണ്ട്. ഇഷ്ടമൂർത്തിയുടെ മൂലമന്ത്രം സ്വീകരിച്ച് ജപം ആരംഭിക്കുന്നതിനും ഇത് ഏറ്റവും നല്ല സമയമണ്. ഉത്തരായനത്തിലെ വെളുത്തപക്ഷത്തിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് അതിവേഗം ഫലസിദ്ധി ലഭിക്കും. ഉദാഹരണത്തിന് 1199 മകരം 11 ന് (2023 ജനുവരി 25 )
മുൻപുള്ള ദിനങ്ങളിൽ നടത്തുന്ന ഉപാസനകൾക്ക് ക്ഷിപ്രഫലം ലഭിക്കുമെന്ന് സാരം. അതിനാൽ ഈ സമയത്ത് വരുന്ന മകരപൊങ്കൽ, മകരച്ചൊവ്വ, ഷഷ്ഠി, ഏകാദശി, പ്രദോഷം, പൗർണ്ണമി , തൈപൂയം എന്നീ വിശേഷങ്ങൾ ആചരിച്ചാൽ അതിവേഗം ആഗ്രഹലബ്ധി കൈവരും. കുംഭം, മീനം, മേടം, ഇടവം, മിഥുനം മാസങ്ങളിലെ ശുക്ല പക്ഷവും ഇതുപോലെ ആരാധനയ്ക്ക് ഉത്തമമാണ്.

ദൈവികമായ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിന് പ്രാർത്ഥന ഗുണകരമാണ്. നിരന്തരമായ ജപ പ്രാർത്ഥനകൾ അളവറ്റ പുണ്യം നല്കുകയും അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. എല്ലാ കാര്യങ്ങളിലെയും തടസ, ദുരിതങ്ങൾ അകലാനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. മിക്കവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ദാരിദ്രശാന്തിക്ക് പ്രയോജനപ്പെടുത്താൻ
ഏറ്റവും നല്ല സമയമാണ് ഉത്തരായന പുണ്യകാലം. എത്ര ധനം കയ്യിൽ വന്നാലും നിലനിൽക്കുന്നില്ല എന്നത് എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ്. ഇത് പരിഹരിക്കാൻ ഉത്തരായന കാലത്ത് ലക്ഷ്മീകടാക്ഷം നേടാൻ ശ്രമിക്കണം. ലക്ഷ്മീകടാക്ഷം ലഭിച്ചാൽ ദാരിദ്രം താനേ നീങ്ങും. ഐശ്വര്യവും ധനവും തരുന്ന സമൃദ്ധിയുടെ ദേവതയാണ് ലക്ഷ്മീ ഭഗവതി. ഓം ശ്രീം നമഃ എന്ന ബീജമന്ത്രമാണ് അതിവേഗം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കുന്ന മന്ത്രം. ഈ മന്ത്രം വൃത്തിയും ശുദ്ധിയും പാലിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും 36 തവണ വീതം ചൊല്ലിയാൽ ലക്ഷ്മീ കടാക്ഷം ഉണ്ടാകും. നിത്യവും മഹാലക്ഷ്മി അഷ്ടോത്തര ശതനാമാവലി ജപിക്കുന്നതും ലക്ഷ്മി കടാക്ഷം നേടാൻ ഉത്തമമാണ്.

പൂജാമുറിയും മന്ത്രം ജപിക്കുന്നവരും മാത്രമല്ല വീട് മൊത്തം വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കണം. മകരം ഒന്ന് ജപം തുടങ്ങാൻ ഉത്തമ കാലമാണ്. 21, 41 ദിവസമോ, ഉത്തരായന പുണ്യ കാലം പൂർത്തിയാകും വരെയോ ജപം തുടരാം. സ്ത്രീകൾക്ക് അശുദ്ധി മാറിക്കഴിഞ്ഞ് ജപം തുടരാം.

വ്യാഴാഴ്ചകളിൽ അരയാലിന് 7 പ്രദക്ഷിണം ചെയ്യുക, വീട്ടിൽ ഒരു നേരമെങ്കിലും ദീപം തെളിക്കുക, എന്നും 5 മിനിട്ടെങ്കിലും പ്രാർത്ഥിക്കുക, വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബ ദേവതയുടെ സന്നിധിയിൽ പോയി തൊഴുത് വഴിപാടു നടത്തി പ്രാർത്ഥിക്കുക, നിത്യേന കുടുംബദൈവത്തെ പ്രാർത്ഥിക്കുക ഇവയെല്ലാം ഐശ്വര്യാഭിവൃദ്ധിക്ക് ഗുണകരമാണ്. ദാരിദ്ര്യദഹന ശിവസ്‌തോത്രം, കനകധാരാസ്‌തോത്രം, ശ്രീകൃഷ്ണ അഷേ്ടാത്തര ശതനാമാവലി എന്നിവ ചൊല്ലുന്നതും ദാരിദ്ര്യശമനത്തിന് നല്ലതാണ്.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655

Story Summary: Sree Maha Lakshmi Devi Ashtothram and other Lakshmi Mantras recitation during Utharayana Kalam for Solving financial turmas quickly.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?