Wednesday, December 10, 2025
Wednesday, December 10, 2025
Home » കുടുംബജീവിതത്തിലെ താളപ്പിഴകൾ വേഗം മാറ്റാൻ 2 ലഘു മന്ത്രങ്ങൾ

കുടുംബജീവിതത്തിലെ താളപ്പിഴകൾ വേഗം മാറ്റാൻ 2 ലഘു മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്‌നം പുതുമനമഹേശ്വരൻ നമ്പൂതിരി

പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ഈശ്വരാനുഗ്രഹമാണ് ഏതൊരു വ്യക്തിക്കും മന:സമാധാനവും ഐശ്വര്യവും നൽകുന്നത്. കുടുംബജീവിതത്തിലെ താളപ്പിഴകൾ മാറാനും പരസ്പര വിശ്വാസവും സ്‌നേഹവും ഐക്യവും വർദ്ധിക്കുന്നതിനും ഈശ്വരോപാസന ഉപകരിക്കും.
ചിലരുടെ ജീവിതം വിവാഹം കഴിഞ്ഞ് കുറച്ചുകാലം സന്തോഷത്തോടെയും സമാധാനത്തിലും മുന്നോട്ട് പോകും. അത് കഴിഞ്ഞാൽ ഏതൊരുവിഷയത്തിലും അഭിപ്രായവ്യത്യാസങ്ങൾ ആരംഭിക്കും. ഇതാണ് പല കുടുംബങ്ങളിലെയും അവസ്ഥ. സന്തോഷകരമായും മഹാഭാഗ്യമായും തുടക്കത്തിൽ കരുതുന്ന ഒരു ബന്ധം ക്രമേണ വലിയ ദുരിതമായി മാറുന്നു. ജ്യോതിഷപരമായി ചിന്തിച്ചാൽ ദമ്പതികളുടെ ജാതകത്തിലെ ഗ്രഹപ്പിഴകളും ദോഷങ്ങളും ശത്രുദോഷവും ദൃഷ്ടിദോഷവുമെല്ലാം ഈ പ്രശ്നങ്ങൾക്ക് കാരണമാകാം. സന്തോഷകരമായ ദാമ്പത്യജീവിതത്തിലുള്ള അസൂയ നിമിത്തം മറ്റുള്ളവർ ചെയ്യുന്ന ആഭിചാരകർമ്മങ്ങളും കൺദോഷങ്ങളും ഇതിന് കാരണമാകും. ശരിയായ ഉപാസനയും ദോഷ പരിഹാര കർമ്മങ്ങളും സത്കർമ്മങ്ങളും കൊണ്ട് ഈശ്വരാനുഗ്രഹം വർദ്ധിപ്പിച്ചാൽ ദാമ്പത്യ ദുരിതങ്ങൾ വലിയ തോതിൽ അകറ്റാനാകും. അതിന് സഹായിക്കുന്ന ലഘുവായ പ്രാർത്ഥനകളും, കർമ്മങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്:
ദാമ്പത്യ ദുരിതം മാറാൻ മഹേശ്വരി മന്ത്രം
ദാമ്പത്യ ഐക്യത്തിന് വളരെയധികം ഗുണകരമാണ് മഹേശ്വരി മന്ത്ര ജപം. 36 പ്രാവശ്യം നിത്യേന 2 നേരവും ജപിക്കാം. ജപദിനങ്ങളിൽ ശരീരശുദ്ധിയും വ്രതവും വേണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ഐക്യം ഉണ്ടാകും. ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് ജപിക്കാൻ സാധിച്ചാൽ ഏറ്റവും നല്ലത്.
ഓം ഹ്രീം പാർവ്വത്യൈ മഹേശ്വര്യൈ
വിശാലാക്ഷ്യൈ ഹ്രീം നമഃ

പരസ്പരപ്രേമം വർദ്ധിക്കാൻ മന്ത്രം
ഭാര്യഭർത്തൃബന്ധത്തിലെ വിള്ളലുകൾ പരിഹരിച്ച് പരസ്പര പ്രേമം വർദ്ധിക്കുന്നതിന് ഏറ്റവും ഗുണകരമായ ഒരു മന്ത്രമാണ് ഇവിടെ പറയുന്നത്. മന്ത്രം ദമ്പതികൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ജപിച്ചാൽ ഏറ്റവും നല്ലത്. നെയ്‌വിളക്ക് കൊളുത്തി വെള്ള വസ്ത്രം ധരിച്ചിരുന്ന് ജപിക്കണം. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും അത് മറന്ന് പരസ്പരം സ്‌നേഹിക്കാൻ ഉള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് ഈ മന്ത്രത്തിന്റെ ലക്ഷ്യം. മന്ത്രം 28 തവണ വീതം രാവിലെയും വൈകിട്ടും
ജപിക്കുക:
ഓം ക്ലീം കാളികായൈ
കാമികായൈ ക്ലീം
കാമമോഹിന്യൈ
കാമരൂപിണ്യൈ ക്ലീം
കമലാംബികായൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655

Story Summary: Two Powerful mantras for solving marital problems


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?