Wednesday, December 10, 2025
Wednesday, December 10, 2025
Home » ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും ലക്ഷ്മീ പ്രീതി

ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും ലക്ഷ്മീ പ്രീതി

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

കർമ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശ്രീ മഹാലക്ഷ്മിയെ ഭജിക്കുന്നത് ഉത്തമാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് ദേവി. ഐശ്വര്യം അഥവാ ശ്രീ എന്നാണ് ലക്ഷ്മി എന്ന പദത്തിന്റെ അര്‍ത്ഥം. ലക്ഷ്മി ദേവിയുടെ മൂല മന്ത്രം തന്നെ ഓം ശ്രീ നമഃ എന്നാണ്. അതിനാലാണ് കർമ്മ രംഗത്ത് വിജയിക്കുന്നതിനും ഐശ്വര്യപൂർണ്ണമായ ജീവിതത്തിനും ലക്ഷ്മിദേവിയെ ഭജിക്കുന്നത്.

തൊഴിൽ രംഗത്തെ വിജയത്തിനും കടബാദ്ധ്യതകൾ മാറി സന്തോഷകരമായ ജീവിതത്തിനും സഹായിക്കുന്ന മൂന്ന് മന്ത്രങ്ങൾ – ലക്ഷ്മീ ദ്വാദശ മന്ത്രങ്ങൾ, ലക്ഷ്മീ വേദമന്ത്രം, സിദ്ധലക്ഷ്മി മന്ത്രം എന്നിവ പറഞ്ഞു തരാം. ഉദ്യോഗ വിജയത്തിന് ഗുണപ്രദമാണ് ലക്ഷ്മീ ദേവിയുടെ12 മന്ത്രങ്ങൾ. ഇത് വെള്ളിയാഴ്ച തുടങ്ങി 21 ദിവസം ജപിക്കുക. ഈ 12 മന്ത്രങ്ങളും ഏഴു പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. മേലുദ്യോഗസ്ഥരുടെ പ്രീതിക്കും ഉദ്യോഗക്കയറ്റത്തിനും ജപം ഗുണകരമായി ഭവിക്കും:

ലക്ഷ്മീ ദ്വാദശ മന്ത്രങ്ങൾ
ഓം സത്യായ പരായൈ നമഃ
ഓം മോഹിന്യൈ വർണ്ണായൈ നമഃ
ഓം ഘോഷകാരിണ്യൈ ഭൈരവ്യൈ നമഃ
ഓം ശ്രീമത്യൈ മഹത്യൈ നമഃ
ഓം പ്രമോദായൈ മഹാലക്ഷ്‌മ്യൈ നമഃ
ഓം പാരസിംഹികായൈ ശ്രീമത്യൈ നമഃ
ഓം ഋഷി പൂജിതായൈ ലക്ഷ്മിപൂർണ്ണായൈ നമഃ
ഓം ജ്വാലാമാലിന്യൈ രത്‌നദ്വീപായൈ നമഃ
ഓം സർവ്വാലങ്കാര യുക്തായൈ ലക്ഷ്‌മ്യൈ നമഃ
ഓം സുശോഭനായൈ ദേവികായൈ നമഃ
ഓം ദീപ ജ്യോതിഷേ സകാരായൈ നമഃ
ഓം ദേവ പൂജിതായൈ പ്രഭായോഗിന്യൈ നമഃ

ലക്ഷ്മീ വേദമന്ത്രം
കടബാദ്ധ്യത മാറുന്നതിന് ഉപകരിക്കുന്നതാണ്
ലക്ഷ്മീ വേദമന്ത്രം. ഈ മന്ത്രം 36 പ്രാവശ്യം ജപിക്കുക.
എല്ലാ ദിവസവും രണ്ടുനേരവും ജപിക്കാം. 21 ദിവസം
തുടർച്ചയായി ജപിക്കണം. ഒരു വെള്ളിയാഴ്ച ജപിച്ചു തുടങ്ങുക.

ഓം ശ്രിയേ ജാതശ്രിയ ആനിരിയായ
ശ്രിയം വയോ ജരിതൃഭ്യോ
ദധാതി ശ്രിയം വസാനാ അമൃതത്വമായൻ
ഭവന്തി സത്യാ സമിഥാ മിതദ്രൗ

ALSO READ

സിദ്ധലക്ഷ്മി മന്ത്രം
വ്യാപാരവിജയത്തിനും വാണിജ്യ പുരോഗതിക്കും ശ്രീ മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ ഉത്തമമായ ഒരു മന്ത്രമാണ് സിദ്ധലക്ഷ്മി മന്ത്രം. ദിവസവും സന്ധ്യയ്ക്ക് ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ വീതം ഈ മന്ത്രം ജപിക്കണം. കുറച്ചു നാൾ സിദ്ധലക്ഷ്മി മന്ത്രം സ്ഥിരമായി ജപിച്ചാൽ വ്യാപാരത്തിലും വാണിജ്യത്തിലും അത്ഭുതകരമായ വിജയം അനുഭവിച്ചറിയാം. ഇത് ജപിക്കാൻ പ്രത്യേകിച്ച് വ്രത നിഷ്ഠകൾ ബാധകമല്ല. എന്നാൽ ശരീര ശുദ്ധിയും മന:ശുദ്ധിയും ബാധകമാണ്. ജപിക്കുന്നത് വൃത്തിയും ശുദ്ധിയുമുള്ള ഒരു സ്ഥലത്തിരുന്ന് വേണം.

മന്ത്രം:
ഓം ശ്രീം ഹ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മ്യൈ നമഃ

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
    +91 9447020655

Story Summary: Powerful Lakshmi Mantras for success in career, business and debut relief

Tags
മഹാലക്ഷ്മി,
സിദ്ധലക്ഷ്മി മന്ത്രം,
ലക്ഷ്മി ദ്വാദശ മന്ത്രം,
ലക്ഷ്മീ വേദമന്ത്രം,
Neramonline,
AstroG,

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?