Wednesday, December 10, 2025
Wednesday, December 10, 2025
Home » മനോവിഷമങ്ങളിൽ നിന്ന് മുക്തിനേടാൻ ഇതാ ഒരു നല്ല അവസരം

മനോവിഷമങ്ങളിൽ നിന്ന് മുക്തിനേടാൻ ഇതാ ഒരു നല്ല അവസരം

by NeramAdmin
0 comments

മംഗള ഗൗരി
മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശി. തിരുന്നാവായ ഏകാദശി എന്നാണിത് കേരളത്തിൽ അറിയപ്പെടുന്നത്. ഈ ഏകാദശി
നോറ്റാൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത, പിശാചുകൾ ജയഏകാദശി നോറ്റ് പുണ്യം നേടുന്നവരെ ബാധിക്കില്ല. ഭൂമി ഏകാദശി, ഭീഷ്മഏകാദശി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ഇത് ആചരിച്ചാൽ മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും.

2024 ഫ്രെബ്രുവരി 20 നാണ് ഇത്തവണ ജയ ഏകാദശി. അന്ന് വൈകിട്ട് 4:19 മണി മുതൽ അടുത്ത ദിവസം രാവിലെ 11: 28 വരെയാണ് ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസര വേള. ഭൂമിയിൽ മുഴുവൻ വിഷ്ണു ചൈതന്യം വ്യാപിക്കുന്ന ഈ സമയത്ത് വിഷ്ണു മൂലമന്ത്രം ഓം നമോ നാരായണായ, മഹാവിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിച്ചാൽ അളവറ്റ ഭഗവത് പ്രീതി ലഭിക്കും.

ഒരു വർഷം 24 മുതൽ 26 വരെ ഏകാദശികളുണ്ട്. ഇതിൽ ഒരോ ഏകാദശിക്കും ഒരോ പ്രത്യേകതകൾ കല്പിക്കുന്നു. ജയ ഏകാദശിയുടെ സവിശേഷ പ്രാധാന്യം ബാധാ ദോഷമുക്തിയാണ്. ബാധ എന്ന് പറഞ്ഞാൽ ചില സമയത്തും ചില കാലത്തും മനസിൽ നിറയുന്ന ദുർവിചാരങ്ങളാണ്. ചിന്തകളിൽ മായ വന്ന് മൂടുമ്പോൾ മനോമാലിന്യങ്ങൾ അധികരിക്കും. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും തെറ്റായ രീതിയിലും
വിനാശകരമായും സമീപിക്കും. അശുഭചിന്തകൾ ശക്തമാകുമ്പോൾ എന്തിലും ദോഷങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കും. ഈ സമീപനം ബന്ധങ്ങളെയും
വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ശരിയായ രീതിയിൽ കാര്യങ്ങൾ കാണാൻ കഴിയാതെ വരുമ്പോൾ ഉത്തമമായ തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വരും.
അല്ലെങ്കിൽ കർമ്മ വിമുഖത ശക്തമാകും. അന്തിമമായി ഇത് വ്യക്തിയുടെ നിലനില്പിനും പുരോഗതിക്കും തടസ്സം ചെയ്യും. മനസും ശരീരവും ശുദ്ധമാക്കി നിഷ്ഠയോടെ ഈശ്വര ചിന്തയിൽ മുഴുകി വ്രതം ആചരിക്കുമ്പോൾ ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും സ്വയമറിയാതെ തന്നെ പുറത്തു വരാൻ സാധിക്കും.

പത്മപുരാണത്തിലും ഭവിഷ്യോത്തര പുരാണത്തിലും ജയഏകാദശി മാഹാത്മ്യം വർണ്ണിക്കുന്നു. എത്ര കടുത്ത പാപങ്ങളിൽ നിന്നു പോലും മോചനം നേടാൻ
ഈ വ്രതം ഉത്തമമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളി ചെയ്തതായി പുരാണത്തിൽ പറയുന്നുണ്ട്. മാഘമാസം ശിവാരാധനയ്ക്കും പ്രധാനം ആയതിനാൽ ജയ ഏകാദശിവ്രതം ശിവഭക്തർക്കും വിഷ്ണുഭക്തർക്കും ഒരുപോലെ പ്രധാനമാണ്. അന്ന് ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം.

ജയ ഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 21 ന് രാവിലെ പാരണ വിടാം.

Story Summary : Importance and Benefits of Jaya Ekadashi

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?