Wednesday, December 10, 2025
Wednesday, December 10, 2025
Home » കുംഭത്തിലെ പൗർണ്ണമി പൂജ വെള്ളിയാഴ്ച; ആരോഗ്യ സൗഖ്യത്തിന് അത്യുത്തമം

കുംഭത്തിലെ പൗർണ്ണമി പൂജ വെള്ളിയാഴ്ച; ആരോഗ്യ സൗഖ്യത്തിന് അത്യുത്തമം

by NeramAdmin
0 comments

മംഗള ഗൗരി
ദേവീപ്രീതികരമായ ദിവസമാണ് പൗർണ്ണമി. പുലർച്ചെ കുളി, ഒരിക്കലൂണ്, ദേവീക്ഷേത്രദർശനം എന്നിവയാണ്
പൗർണ്ണമി നാൾ പ്രധാനം. ഐശ്വര്യം, ധനം, കീർത്തി, വിജ്ഞാന ലാഭം, മനോബലം എന്നിവയെല്ലാം പൗർണ്ണമി വ്രതത്തിന്റെ ഫലങ്ങളാണ്. ചന്ദ്രദശ അനുഭവിക്കുന്നവർ പതിവായി പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് ഏറെ ശ്രേയസ്കരമാണ്.

ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് കുംഭമാസത്തിലെ പൗർണ്ണമി
വ്രതം ആരോഗ്യവർദ്ധനയ്ക്ക് നല്ലതാണ്.

ഇത്തവണത്തെ പൗർണ്ണമിക്ക് ഒരു പ്രത്യേകതയുണ്ട്. 2024 ഫെബ്രുവരി 23, 24 തീയതികളിലായി വെളുത്ത വാവ് വരുന്നു എന്നതാണ് ആ പ്രത്യേകത. ഫെബ്രുവരി 23 ന് ഉദയത്തിന് പൗർണ്ണമി തിഥി ഇല്ല. അന്ന് 22 നാഴിക വരെ ചതുർദ്ദശി തിഥിയാണ്. പിറ്റേന്ന് പകൽ 28 നാഴിക വരെ പൗർണ്ണമിയുണ്ട്. പൗർണ്ണമി സന്ധ്യയ്ക്ക് വരുന്നത് 23 ന് വെള്ളിയാഴ്ചയാണ്. അതിനാൽ അന്ന് സന്ധ്യയ്ക്ക് പൗർണ്ണമി പൂജ, ഐശ്വര്യ പൂജ തുടങ്ങിയവയെല്ലാം നടക്കും. പൗർണ്ണമിക്ക് മുഖ്യം രാത്രിയായതിനാലാണ് സന്ധ്യയ്ക്ക് പൗർണ്ണമി തിഥിയുള്ള വെള്ളിയാഴ്ച അത് സംബന്ധിച്ച മിക്ക എല്ലാ ആചരണങ്ങളും നടക്കുന്നത്.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് ഈ വ്രതാചരണം. പൗർണ്ണമി നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ കരുതുന്നു. മാതൃപൂജ ഒരു വ്യക്തിയുടെ പാപങ്ങൾ കഴുകിക്കളയും. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ വെള്ളിയാഴ്ച അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തണം. ദേവീസ്തുതികൾ ജപിക്കണം. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വർജ്ജിക്കണം. രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴം മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും മറ്റും ചെല്ലുന്നത് ഉത്തമമാണ്. ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനമെങ്കിലും ചൊല്ലണം.

ദേവീ പ്രാർത്ഥനാ മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ALSO READ

ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….

Story Summary: Significance of Powrnami Vritham

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?