തരവത്ത് ശങ്കരനുണ്ണി
ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവത ശ്രീ മഹാലക്ഷ്മിയാണ്. അതിനാൽ ഭാഗ്യവും ധനധാന്യസമൃദ്ധിയും ഐശ്വര്യവും നേടാനും ഭാരിദ്ര്യ മുക്തിക്കും മഹാലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കണം. ലക്ഷ്മി ദേവിയെ പൂജിക്കുന്നതിന് പല മന്ത്രങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതായ മഹാലക്ഷ്മി ദ്വാദശ മന്ത്രവും മഹാലക്ഷ്മി സൗഭാഗ്യ മന്ത്രവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മഹാലക്ഷ്മി ദ്വാദശ മന്ത്രം ദാരിദ്ര്യം മാറ്റും
മഹാലക്ഷ്മി ദ്വാദശമന്ത്രം മുഖ്യമായും ദാരിദ്ര്യശാന്തിയും ധനലബ്ധിയും സമ്മാനിക്കുന്നതാണ് ലക്ഷ്മീകടാക്ഷം നേടുന്നതിന് ഏറ്റവും വിശേഷപ്പെട്ട ഈ മന്ത്രങ്ങൾ വ്രതം നോറ്റാണ് ജപിക്കേണ്ടത്. ഒരു വെള്ളിയാഴ്ച തുടങ്ങി 12 ദിവസം രണ്ടുനേരവും മൂന്നു പ്രാവശ്യം വീതം ജപിക്കണം. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിച്ചാൽ ഫലസിദ്ധി ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു:
ഓം കം കാർത്ത്യായന്യൈ നമഃ
ഓം മഹാലക്ഷ്മമ്യൈ നമഃ
ഓം കമലാവാസിന്യൈ നമഃ
ഓം ശ്രീകരാംബികായൈ നമഃ
ഓം ത്രിപുരാക്ഷ്യൈ നമഃ
ഓം യോഗദായിന്യൈ നമഃ
ഓം പാപാരായേ നമഃ
ഓം സമൃദ്ധിദായൈ നമഃ
ഓം മോഹിന്യൈ നമഃ
ഓം മേധായൈ നമഃ
ഓം സനാതനായൈ നമഃ
ഓം ഉഗ്രപ്രഭായൈ നമഃ
മഹാലക്ഷ്മി സൗഭാഗ്യ മന്ത്രം
പ്രധാനമായും ഭാഗ്യം സിദ്ധിക്കുള്ള ഒന്നാണ് ഇവിടെ പറയുന്ന മഹാലക്ഷ്മി സൗഭാഗ്യ മന്ത്രം. ഓം ശ്രീ അഖണ്ഡ സൗഭാഗ്യ ധനസമൃദ്ധിം ദേഹി ദേഹി നമഃ എന്ന മന്ത്രമാണ് ഭാഗ്യം സിദ്ധിക്കായി മഹാലക്ഷ്മിയെ പൂജിക്കുമ്പോൾ ഉരുവിടേണ്ടത്. ബുധനാഴ്ചയാണ് ഈ മന്ത്രം ഉച്ചരിക്കാൻ ഏറ്റവും നല്ല ദിവസം. പൂജാമുറിയിൽ നെയ്‌വിളക്ക് കത്തിച്ചു വച്ച് മന്ത്രം ഉരുവിടാം. മന്ത്രോച്ചാരണവേളയിൽ ചന്ദനത്തിരി കത്തിക്കുകയും ദേവിക്ക് പുഷ്പാർച്ചന നടത്തുന്നതും ചെയ്യുന്നത് വേഗം ഫലം നൽകും. രാവിലെ കുറഞ്ഞത് 9 തവണ ഈ മന്ത്രം ഉച്ചരിക്കണം. കുറഞ്ഞത് 11 ദിവസം മന്ത്രം മുറതെറ്റാതെ ജപിച്ചാൽ ജീവിതത്തിൽ സൗഭാഗ്യം കൈവരും എന്നാണ് വിശ്വാസം.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്:
+91 9847118340
Story Summary: Powerful Maha Lakshmi Mantras for wealth and prosperity
ALSO READ
Copyright 2024 riyoceline.com/projects/Neram/. All rights reserved