Wednesday, December 10, 2025
Wednesday, December 10, 2025
Home » അപൂർവ്വം, അഷ്‌ടൈശ്വര്യപ്രദം, ഇരട്ടിഫലദായകം ഈ ശിവരാത്രി

അപൂർവ്വം, അഷ്‌ടൈശ്വര്യപ്രദം, ഇരട്ടിഫലദായകം ഈ ശിവരാത്രി

by NeramAdmin
0 comments

മംഗള ഗൗരി

2024 മാർച്ച് 8 വെള്ളിയാഴ്ച. ഇന്ന് മഹാശിവരാത്രി. കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസം. ഇന്ന് തന്നെയാണ് കുംഭമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷവും; ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പുണ്യദിനം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അങ്ങനെ ഒന്നിച്ച് വരുന്നതിനാൽ ഇത്തവണ ശിവരാത്രി അപൂർവ്വവും അസുലഭവും ഇരട്ടിഫലദായകവുമാണ്.

മഹനീയമായ ഈ സുദിനത്തിൽ പ്രപഞ്ചനാഥനായ ശിവഭഗവാനെ ഭജിക്കുന്നവർക്ക് ഉറപ്പായും ഐശ്വര്യവും ശ്രേയസ്സും വർദ്ധിക്കും. കഴിയുന്നവരെല്ലാം ഇന്ന് വ്രതം അനുഷ്ഠിക്കണം. തലേന്ന് ഒരിക്കലെടുത്ത് ശിവരാത്രി നാളിൽ ആരോഗ്യം അനുവദിക്കുന്നവർ ഉപവസിക്കണം. അതിന് കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുള്ള എല്ലാ പ്രസാദവും പഴങ്ങളും മറ്റും ഇന്ന് കഴിക്കാവുന്നതാണ്.

ആഹാര നിയന്ത്രണത്തെക്കാൾ പ്രധാനമാണ് മന:ശുദ്ധി, ഭക്തി, ജപം, പുണ്യ കീർത്തന ശ്രവണം, ശരീരശുദ്ധി തുടങ്ങിയവ. പകൽ സമയം മുഴുവൻ ശിവസ്തുതികളും ശിവനാമങ്ങളും ജപിച്ച് ഈശ്വര ചിന്തയോടെ ഇരിക്കണം. രാത്രിയിൽ ശിവക്ഷേത്രദർശനം നടത്തി 101, 1001 ചുവട് വച്ച് ശിവക്ഷേത്രപ്രദക്ഷിണം നടത്തി ശിവരാത്രിക്ക് ഉറക്കമിളക്കുന്നതും വിശേഷമാണ്. ഈ സമയം ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രമോ ഓം ഹ്രീം നമഃ ശിവായ എന്ന ശക്തിപഞ്ചാക്ഷരിമന്ത്രമോ ജപിക്കുന്നത് ഏറ്റവും നല്ലത്. ശിവാഷ്‌ടോത്തരശതനാമവലി, ശിവ സ്തുതികൾ എന്നിവ ജപിച്ച് ക്ഷേത്ര പ്രദക്ഷിണം വയ്ക്കുന്നത് വളരെ നല്ലതാണ്. ശിവന് ഏറ്റവും ഇഷ്ടമുള്ള കൂവളത്തില കൊണ്ട് മാല കെട്ടി ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്നത് നല്ലതാണ്.

ജലധാര, ഘൃതധാര, എണ്ണ ധാര, പായസം, തുടങ്ങിയവ വഴിപാടായി നടത്തുന്നതും നല്ലതാണ്. ഇന്ന് ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തുരക്ഷിക്കും. ആബാലവൃദ്ധം ശിവഭക്തർക്കും ഒരു പോലെ പ്രിയപ്പെട്ട, ശിവശങ്കരന്റെ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം…. എന്ന് ആരംഭിക്കുന്ന കീർത്തനം, അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമായതും അഷ്‌ടൈശ്വര്യങ്ങൾ തരുന്നതുമായ ശിവാഷ്ടകം പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം സ്തുതി, പാർവ്വതിദേവീ സമേതനായ ശിവഭഗവാനെ ഭജിച്ച് തൽക്ഷണം ആഗ്രഹസാഫല്യം നേടാൻ കഴിക്കുന്ന ഉമാ മഹേശ്വര സ്തോത്രം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്.

Story Summary: Significance of Maha Shivratri 2024

ALSO READ

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?