Wednesday, December 10, 2025
Wednesday, December 10, 2025
Home » പൈങ്കുനി ഉത്രം ഉൽസവത്തിന് 16 ന്രാവിലെ 8.30 ന് സന്നിധാനത്ത് കൊടിയേറ്റ്

പൈങ്കുനി ഉത്രം ഉൽസവത്തിന് 16 ന്രാവിലെ 8.30 ന് സന്നിധാനത്ത് കൊടിയേറ്റ്

by NeramAdmin
0 comments

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവം കൊണ്ടാടുന്നതിനുമായി ശബരിമല നട 13 ന് ബുധനാഴ്ച വൈകുന്നേരം തുറന്നു. മീന മാസ പൂജകളുടെ മൂന്നാം ദിവസം മാർച്ച് 16 നാണ് തിരു ഉത്സവത്തിന് കൊടിയേറ്റ്.
പള്ളിവേട്ട മാർച്ച് 24 ന് നടക്കും. തിരു ആറാട്ട് മാർച്ച് 25ന് പമ്പയിലാണ് നടക്കുന്നത്.

ബുധനാഴ്ച വൈകിട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് മീന മാസ പൂജകൾക്ക് ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചത്. ശേഷം ഗണപതി, നാഗർ ഉപദേവതാ നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി അയ്യപ്പ ദർശനമാരംഭിച്ചു. നട തുറന്ന ശേഷം അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി വിതരണം ചെയ്തു. ഇതേ സമയത്ത് മാളികപ്പുറം മേൽശാന്തി പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ബുധനാഴ്ച പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. മീനം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറന്ന് നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം എന്നിവ നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും.രാവിലെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും.

പൈങ്കുനി ഉത്രം ഉൽസവത്തിന് 16 ന് രാവിലെ 8.30 നും 9 മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. ഉൽസവ ദിവസങ്ങളിൽ ഉൽസവബലിയും ഉൽസവബലി ദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24 ന് രാത്രി ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക.25 ന് രാവിലെ 9 മണിക്കാണ് പമ്പയിലേക്ക് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11.30 മണിയോടെ തിരു ആറാട്ട് നടക്കും. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകൾ പൂർത്തിയാക്കി നട അടക്കും. ഉൽസവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?