Wednesday, December 10, 2025
Wednesday, December 10, 2025
Home » മുപ്പട്ട് വെള്ളിയാഴ്ച മാത്തൂരിൽ മഹാത്രിപുരസുന്ദരി ഹോമം

മുപ്പട്ട് വെള്ളിയാഴ്ച മാത്തൂരിൽ മഹാത്രിപുരസുന്ദരി ഹോമം

by NeramAdmin
0 comments

വേദാഗ്നി അരുൺ സൂര്യഗായത്രി

വിവാഹത്തിനു കാലതാമസം നേരിടുന്നുണ്ടോ?
കുട്ടികൾ പഠനത്തിൽ മുന്നിലെത്തുന്നില്ലേ? തൊഴിൽ സംബന്ധമായ തടസ്സം മാറുന്നില്ല എന്നുണ്ടോ?
ആലപ്പുഴ, നെടുമുടി, മാത്തൂർക്കളരി ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസത്തോറും മലയാള മാസത്തിലെ
ആദ്യത്തെ വെള്ളിയാഴ്ചകളിൽ (മുപ്പട്ട് വെള്ളിയാഴ്ച ) നടക്കുന്ന ഹരിദ്രാ ഗണപതി ഹോമത്തോടും രാജമാതംഗി പൂജയോടെയുമുള്ള മഹാത്രിപുരസുന്ദരി ഹോമം സമൂഹ ലളിതാ സഹസ്ര നാമാർച്ചന, ബാണേശീ ഹോമം, കാമേശീ ഹോമം, രാഹു കാലനാരങ്ങ വിളക്ക് എന്നിവ ഇതിനെല്ലാം പരിഹാരമാണ്.

കലകളുടെ ദേവിയാണ് രാജ മാതംഗി. സർവ്വ ഐശ്വര്യങ്ങളുടെയും ഉറവിടമാണ് മഹാ ത്രിപുസുന്ദരി.
ഭാഗ്യസൂക്തം, ശ്രീ സൂക്തം, ശ്രീകര മന്ത്രം, ബാണേശി, കാമേശി, സ്വയംവര പാർവതി, ഗൗരി ത്രൈലോക്യ
മോഹിനി, ത്രിപുരസുന്ദരി, ബാലാ ത്രിപുരാ തുടങ്ങിയ മന്ത്രങ്ങളുടെ ജപ – ഹോമങ്ങളാണ് മാത്തൂർ ക്ഷേത്രത്തിൽ നിർവഹിക്കുന്നത്.

സംഗീതം, സാഹിത്യം, നൃത്തം, ചിത്രരചന മുതലായ സകല കലകളിലും സാമർത്ഥ്യം നൽകുന്ന ജ്ഞാന സ്വരൂപിണിയായ ശ്രീ രാജമാതംഗി നമ്മുടെ ശരീരത്തില്‍ ബുദ്ധിതത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തിക്കുന്നു. മനോനിയന്ത്രണത്തിന് ബുദ്ധിയും ശരീരനിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്. ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ശ്രീ രാജമാതംഗിയും ശ്രീ വരാഹിയും. ശ്രീ രാജമാതംഗി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം. മാതംഗി ദേവിയുടെ അംഗ ദേവതകള്‍ ലഘു ശ്യാമള ഉപാംഗ ദേവത വാഗ്വാദിനി പ്രത്യംഗ ദേവത നകുളീ എന്നിവരാണ്. ഇവര്‍ സാധകന് നല്ല വാക്ക് സാമർത്ഥ്യം കലകളില്‍ നിപുണത സംഗീത ജ്ഞാനം സകലകലാ പാണ്ഡിത്യം എന്നിവ കൊടുത്ത് അനുഗ്രഹിക്കുന്നു. ബുദ്ധി, വിദ്യ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരമായ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാഭീഷ്ട സിദ്ധി നല്‍കുന്നു. ത്രിപുരസുന്ദരീ ഉപാസകൻ രാജമാതംഗീ യന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും. മാതംഗീ, കമേശീ മന്ത്രങ്ങളും ഉണ്ട്. ഇവ വശ്യ പ്രയോഗത്തിന് ഉപയോഗിക്കുന്നു. വിവാഹം എളുപ്പം നടക്കുന്നതിനും, സർവ്വവിധ ഐശ്വര്യങ്ങൾക്കും, കലകളിലും വിദ്യയിലുമുള്ള പുരോഗതിക്കും ദാമ്പത്യ സൗഖ്യത്തിനും സന്താന ലബ്ധിക്കും ഈ പൂജകളിൽ പങ്കെടുക്കണം.

കളരിക്കും കഥകളിക്കും പ്രസിദ്ധമായ കലാപ്രിയ കൂടിയായ മാത്തൂരംബയുടെ സവിധത്തിലാണ് അത്യപൂർവ്വമായ ഈ കർമം നടക്കുന്നത്, എന്നത് ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ഇത്തരത്തിൽ അത്യപൂർവ്വമായ മഹത് കർമ്മങ്ങൾ എല്ലാ മാസവും നടക്കുന്നു എന്നത് ക്ഷേത്രത്തിന്റെ ശക്തി വിശേഷത്തെ സൂചിപ്പിക്കുന്നു. ആഞ്ജനേയ ദാസ്. ആചാര്യ ബ്രഹ്മശ്രീ നാഗമൺ വേദാഗ്നി അരുൺ സൂര്യഗായത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഇത് നിർവഹിക്കപ്പെടുന്നത്. താല സമർപ്പണം, തട്ടം സമർപ്പണം, സമൂഹ ലളിതാ സഹസ്ര നാമ ജപം, വിളക്ക് പൂജ, നാരങ്ങാ വിളക്ക്, നെയ്യ് വിളക്ക് സമർപ്പണം, മുട്ടറുക്കൽ വഴിപാടുകൾ ഇതോടൊപ്പം നടക്കുന്നുണ്ട്.

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?