Wednesday, December 10, 2025
Wednesday, December 10, 2025
Home » സന്താന ഭാഗ്യത്തിന് മഹിഷാസുരമർദ്ദിനി പൂജ

സന്താന ഭാഗ്യത്തിന് മഹിഷാസുരമർദ്ദിനി പൂജ

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ ഉപാസന ആദ്യമായി ആരംഭിക്കാൻ ഏറ്റവും നല്ലതാണ്. അന്ന് ദേവിയെ അരളിപ്പൂമാല അണിയിച്ച് ഒരുക്കണം. തുടർന്ന് ചെറുനാരങ്ങാച്ചോറ് നേദിച്ച് താഴെപറയുന്ന ദേവിയുടെ നാമം ചൊല്ലി അര്‍ച്ചിച്ച് പ്രാര്‍ത്ഥിക്കണം. അതിനുശേഷം നേദിച്ച അന്നം ഭക്തര്‍ക്ക് വിതരണം ചെയ്യുക. കഴിയുന്നത്ര ദിവസം കുറഞ്ഞത് തുടർച്ചയായ പന്ത്രണ്ട് വെള്ളിയാഴ്ചകളിൽ ഈ പൂജ ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ കുട്ടികളില്ലാത്തവര്‍ക്ക് വളരെ പെട്ടെന്ന് സന്താനലബ്ധി ഉണ്ടാവുമെന്നാണ് വിശ്വാസം.

ഓം ശൈലപുത്ര്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം ബ്രഹ്മചാരിണ്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം ചന്ദ്രകണ്ഠായ ജയദുര്‍ഗ്ഗായൈ നമഃ
ഓം കുശ്മാണ്ഡായ്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം സ്കന്ദമാതേൃ ജയദുര്‍ഗ്ഗായൈ നമഃ
ഓം കാത്ത്യായന്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം കാലരാത്ര്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം മഹാഗൗര്യേ ജയദുര്‍ഗ്ഗായൈ നമഃ
ഓം സിദ്ധിധാത്ര്യേ ജയദുര്‍ഗ്ഗായൈ നമ:

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്.
+91 9847118340


Story Summary: Significance Mahishasuramadini Pooja for childbirth

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?