Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുക്കളെ നേരിടാൻ അത്ഭുത ഫലസിദ്ധിയുള്ള 10 മന്ത്രങ്ങൾ

ശത്രുക്കളെ നേരിടാൻ അത്ഭുത ഫലസിദ്ധിയുള്ള 10 മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാവർക്കും ഏതെങ്കിലുമെല്ലാം രീതിയിൽ ശത്രുക്കൾ കാണും. നേരിട്ടു എതിർക്കാനും മത്സരിക്കാനും വരുന്ന ശത്രുക്കളെക്കാൾ കൂടുതൽ കാണും രഹസ്യ ശത്രുക്കളും സ്നേഹത്തോടെ അടുത്തുകൂടി ദ്രോഹിക്കുന്ന ശത്രുക്കളും. ഇത്തരം ശത്രുക്കളെ നേരിടാൻ ഏതൊരു വ്യക്തിക്കും ഈശ്വരാനുഗ്രഹം കടാക്ഷം കൂടിയേ തീരൂ. അതിന് സഹായകമായ മാർഗ്ഗങ്ങളാണ് നിഷ്ഠയോടെയുള്ള മന്ത്രജപം, ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകൾ, ഹോമങ്ങൾ തുടങ്ങിയവ. സർപ്പങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക, മുരുകന് പഞ്ചഗവ്യം അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങാമാല ചാർത്തൽ, ശിവന്, തേൻ അഭിഷേകം, ഭദ്രകാളിക്ക് ചുവന്ന പട്ട് സമർപ്പണം, ചുവന്ന ഹാരം ചാർത്തൽ അയ്യപ്പന് ഭസ്മാഭിഷേകം, ഹനുമാന് വെറ്റിലഹാരം ചാർത്തുക തുടങ്ങിയവയാണ് ശത്രുദോഷ പരിഹാരത്തിനുള്ള പ്രധാന വഴിപാടുകൾ. കടുത്ത ദോഷങ്ങൾക്ക് ശത്രുസംഹാര ഹോമം നടത്തണം. എന്നാൽ ആർക്കും ഏറ്റവും എളുപ്പം ചെയ്യാവുന്ന പരിഹാരം ദിവസവും രാവിലെയും വൈകിട്ടും ഇനി പറയുന്ന മന്ത്രങ്ങളിൽ ഏതെങ്കിലും ഒന്ന് അതിന്റെ ദേവതയെ മനസ്സിൽ നന്നായി സങ്കല്പിച്ച് 108 തവണ വീതം ജപിക്കുകയാണ്. മന്ത്രജപത്തിനൊപ്പം ആ മൂർത്തികളുടെ ക്ഷേത്രത്തിൽ വഴിപാടുകൾ കൂടി നടത്തിയാൽ അതിവേഗം ഫലം ലഭിക്കും.

1 ഓം നാരസിംഹായ നമഃ (നരസിംഹമന്ത്രം)
2 ഓം ഛിന്നമസ്തായയൈ നമഃ (ദേവിമന്ത്രം)
3 ഓം ഭദ്രകാളിയൈ നമഃ (കാളീമന്ത്രം)
4 ഓം അഘോരായ നമഃ (ശിവമന്ത്രം)
5 ഓം ചക്രരാജായ നമഃ (വിഷ്ണുമന്ത്രം)
6 ഓം ഗരുഡായ നമഃ (ഗരുഡ മന്ത്രം)
7 ഓം ക്രീം ക്രീം ക്രീം നമഃ (കാളീ മന്ത്രം)
8 ഓം ക്ഷുരികാപാണയേ നമഃ (അയ്യപ്പ മന്ത്രം)
9 ഓം ശ്രീം ലക്ഷ്മീനാരസിംഹായ നമഃ (വിഷ്ണുമന്ത്രം)
10 ഓം വീരഭദ്രായ നമഃ (ശിവമന്ത്രം)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 9447020655

Story Summary: 10 Powerful Mantras that can help shield you from the negative intentions or actions of your enemies.

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?