Wednesday, December 10, 2025
Wednesday, December 10, 2025
Home » മാനസിക, സംഘർഷങ്ങളിൽ നിന്ന്മോചനം നേടാൻ ശ്രീകൃഷ്ണ മന്ത്രം

മാനസിക, സംഘർഷങ്ങളിൽ നിന്ന്മോചനം നേടാൻ ശ്രീകൃഷ്ണ മന്ത്രം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
സംഘർഷങ്ങളുടെ നീരാളിപ്പിടുത്തത്തിലാണ് ലോകം. മനുഷ്യമനസ്സുകൾക്കാണെങ്കിൽ ടെൻഷൻ ഒഴിഞ്ഞ സമയമില്ല. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ ഓരോരോ സമർദ്ദങ്ങൾ മിക്ക ആളുകളെയും വരിഞ്ഞു മുറുക്കുന്നു. സാമ്പത്തിക വൈഷമ്യങ്ങൾ, തെറ്റുകൾ ചെയ്യാതെ തന്നെ കുരുക്കുകളിൽ അകപ്പെടുന്നത് കാരണമുണ്ടായിട്ടും അല്ലാതെയും തെറ്റിദ്ധരിക്കുന്നത് , ആത്മാർത്ഥമായി സ്നേഹിച്ചവർ അകലുന്നത്, രോഗം, സന്താന ക്ലേശം, ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കതെ വരിക, പ്രിയപ്പെട്ടവരുടെ വേർപാട് തുടങ്ങി
പലതരത്തിലും മിക്കവരും നീറി നീറി കഴിയുകയാണ്.

ഇത്തരം മാനസിക ദൗർബല്യം നമ്മെ ആവശ്യമില്ലാത്ത ഭീതികളിലേക്കും ദുർചിന്തയിലേക്കും നയിക്കുകകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തി ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്യും. ഇതിനെയെല്ലാം അതിജീവിച്ച് ജീവിത വിജയം കൈവരിക്കണമെങ്കിൽ സമ്മർദ്ദങ്ങൾ കൂടാതെ കാര്യങ്ങളെ സമീപിക്കാനാകണം. അതിന് കരുത്തുള്ള ഏത് പ്രതിസന്ധിയിലും പതറാത്ത ഒരു മനസാണ് ആദ്യം വേണ്ടത്. അങ്ങനെയൊരു ശക്തി ആർജ്ജിക്കാൻ ഉറച്ച ഈശ്വര വിശ്വാസം ഉണ്ടാക്കണം. എന്ത് ആപത്ത് ഉണ്ടായാലും വെല്ലുവിളി ഉയർന്നാലും തന്റെ ദേവൻ അല്ലെങ്കിൽ ദേവി കാത്തു രക്ഷിക്കും എന്ന ബോധം ആർജ്ജിക്കണം. നിരന്തരമുള്ള പ്രാർത്ഥന, ക്ഷേത്ര ദർശനം, വഴിപാടുകൾ വഴി നിഷ്പ്രയസം ഇതിന് സാധിക്കും. നാമ, മന്ത്ര ജപമാണ് ഈശ്വരനിൽ മനസ്സ്
ഉറപ്പിക്കാൻ ഏറ്റവും അഭികാമ്യം.

പണ്ടു കാലം മുതലേ, ഭയം വരുമ്പോൾ അർജ്ജുനന്റെ പത്ത് നാമങ്ങൾ ചൊല്ലാൻ മുതിർന്നവർ കുട്ടികളോട് ആവശ്യപ്പെടാറുണ്ട്. നമ്മളും ഭയമോ, പ്രതിസന്ധികളോ വരുമ്പോൾ അർജ്ജുനനെയാണ് സ്മരിക്കുന്നതെങ്കിൽ ഈ അർജ്ജുനന് അപകടം നേരിട്ടപ്പോൾ സഹായിച്ച സാക്ഷാൽ ശ്രീ കൃഷ്ണ സ്വാമി രക്ഷിക്കും. അത്ര മാത്രം ആശ്രിത വത്സലനാണ് ശ്രീകൃഷ്ണൻ. സ്മരിക്കുന്ന മാത്രയിൽ ഏതൊരു ഭക്തൻ്റെയും രക്ഷയ്ക്ക് ഭഗവാൻ ഓടിയെത്തും. നമ്മുടെ എല്ലാം വിഷമങ്ങളും കൃഷ്ണൻ കാണുന്നുണ്ട് എന്ന വിശ്വാസത്തിൽ ഞാൻ കൃഷ്ണന്റെ അശ്രിതനാണ് എന്ന് പ്രാർത്ഥിച്ച് അഖിലാണ്ഡ ബ്രഹ്മവും വഹിക്കുന്ന ഭഗവാനിലേക്ക് മണൽത്തരിയായെങ്കിലും അലിഞ്ഞുചേരാൻ ആഗ്രഹിക്കുക. ഇതോടൊപ്പം എന്നും രാവിലെ കുളിച്ച് നല്ല വസ്ത്രം ധരിച്ച് ശ്രീകൃഷ്ണ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക. താഴെ പറയുന്ന ശ്രീകൃഷ്ണ മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കുക. നിത്യവും ഇങ്ങനെ ചെയ്താൽ തീർച്ചയായും സകല ടെൻഷനും അകലും.


ശ്രീകൃഷ്ണ മന്ത്രം
ഓം കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ
നമോ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്
+919847475559

Story Summary: Powerful Sree Krishna Mantra for reliving Tension

ALSO READ

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?