Wednesday, December 10, 2025
Wednesday, December 10, 2025
Home » വിഷുവിന് ഈ മന്ത്രങ്ങൾ ജപിച്ചു തുടങ്ങൂ, ശുഭോർജ്ജം നിറച്ച് കാര്യ സിദ്ധി നേടാം

വിഷുവിന് ഈ മന്ത്രങ്ങൾ ജപിച്ചു തുടങ്ങൂ, ശുഭോർജ്ജം നിറച്ച് കാര്യ സിദ്ധി നേടാം

by NeramAdmin
0 comments

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. സകല ജീവജാലങ്ങളുടെയും ശക്തിചൈതന്യത്തിന്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ അതിന്റെ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും രാവും സമമായി വരുന്ന ദിവസം എന്നാണ് വിഷു എന്ന പദത്തിന്റെ അർത്ഥം.

സൂര്യൻ അതിന്റെ ശുഭോർജ്ജം ഏറ്റവും അധികം ഭൂമിയിലേക്ക് പ്രസരിപ്പിക്കുന്ന സമയമായതിനാലാണ് മേട വിഷുനാളിലെ പ്രാർത്ഥകൾക്കും എല്ലാവിധത്തിലെ ശുഭാരംഭങ്ങൾക്കാം അതിവേഗം സദ്ഫലങ്ങൾ ലഭിക്കും എന്ന വിശ്വാസം ശക്തമായത്. വിശ്വാസം എന്ന് മാത്രം ഇതിനെ പറയാൻ പറ്റില്ല; അനുഭവം തന്നെയാണ്. മാത്രമല്ല എല്ലാവിധ ബാധകളെയും നെഗറ്റീവ് ഊർജ്ജത്തെ നമ്മുടെ ചുറ്റുവട്ടത്തു നിന്നും അകറ്റി നിർത്താനും എങ്ങും ശുഭോർജ്ജം നിറയുന്ന ഈ ദിവസത്തെ പ്രാർത്ഥനകൾ സഹായിക്കും.

ശ്രീകൃഷ്ണനെ ഭഗവാനെയാണ് സാധാരണ എല്ലാവരും വിഷുവിന് കൂടുതൽ പൂജിക്കുന്നതെങ്കിലും സർവ്വദേവതാ പ്രീതികരമാണ് ഈ ദിവസം. അന്ന് എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണിയും വിശേഗാൽ പൂജകളുമെല്ലാം ഉണ്ടാകും. അതുകൊണ്ട് തന്നെ വിഷു ദിവസം ഇഷ്ടദേവതയെ പ്രാർത്ഥിക്കുന്നത് ആഗ്രഹസാഫല്യത്തിന് വളരെയേറെ നല്ലതാണ്. ഗണപതി, മുരുകൻ, അയ്യപ്പൻ, ശിവൻ എന്നീ ഉപാസിക്കുവാൻ പറ്റിയ മന്ത്രങ്ങൾ:

വിനായകസിദ്ധിമന്ത്ര
ഓം ഗം ഗം ഗം ഗണപതയേ
സിദ്ധിദായകായ സിദ്ധേശ്വരായ
ഗം ഗം ഗം സർവ്വ സിദ്ധിം
മേദേഹി ദദാപയ സ്വാഹാ

(ഈ വിനായക മന്ത്രം 64 തവണ വീതം വിഷു മുതൽ 16 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ഇഷ്ടകാര്യ സിദ്ധിക്ക് വളരെ ഗുണകരമാണ്.)

കുമാരമന്ത്രം
ഓം വചത്ഭുവേ കുമാരായ
ദേവാർച്ചിതപദായ ഋഷി വന്ദിതായ
സർവ്വാഭീഷ്ടസിദ്ധിം കുരുസ്വാഹാ

ALSO READ

(ഈ സുബ്രഹ്മണ്യമന്ത്രം 84 തവണ വീതം വിഷു
മുതൽ 11 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം.
ഇഷ്ടകാര്യസിദ്ധിക്ക് വളരെ ഗുണകരമാണ്.)

അയ്യപ്പമന്ത്രം
ഓം ഘ്രൂം നമ: പരായ ഗോപ്‌ത്രേ
വിശ്വസംരക്ഷണപരായ
വിശ്വംഭരായ ശിവാത്മജായ
പാർവ്വതീ പ്രിയനാഥായ
അഭീഷ്ടസിദ്ധിം കുരു കുരു സ്വാഹ

(ഈ അയ്യപ്പ മന്ത്രം 81 തവണ വീതം വിഷു മുതൽ 16 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ഇഷ്ടകാര്യ സിദ്ധിക്ക് വളരെ ഗുണകരമാണ്.)

ശിവപഞ്ചാക്ഷര പ്രണവം
ഓം നമഃ ശിവായ ഓം

(ഇത് ശിവ പഞ്ചാക്ഷര പ്രണവ മന്ത്രമാണ്. രാവിലെയും വൈകിട്ടും 81 തവണ വീതം ജപിക്കുക. ഇപ്രകാരം
വിഷു ദിവസം മുതൽ 11 ദിവസം ജപിച്ചാൽ അതിവേഗം ആഗ്രഹസാഫല്യമുണ്ടാകും.)

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Powerful Mantras to Chant from Vishu onwards ti get what You want

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?