Wednesday, December 10, 2025
Wednesday, December 10, 2025
Home » നല്ല ഉദ്യോഗത്തിനും ശത്രുദോഷം, ദൃഷ്ടിദോഷം മാറാനും രാമ മന്ത്രങ്ങൾ

നല്ല ഉദ്യോഗത്തിനും ശത്രുദോഷം, ദൃഷ്ടിദോഷം മാറാനും രാമ മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉദ്യോഗം ലഭിക്കുന്നതിനും ശത്രുദോഷശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും രോഗശാന്തിക്കും ദാരിദ്ര്യദു:ഖങ്ങൾ അകറ്റാനുമെല്ലാം രാമനവമിനാളിലെ ശ്രീരാമ ഉപാസന
അത്ഭുത ഫലം ചെയ്യും. 2024 ഏപ്രിൽ 17 ബുധനാഴ്ചയാണ് ഇത്തവണ ശ്രീരാമ ജയന്തി. തൃപ്രയാർ
പോലുള്ള എല്ലാ രാമക്ഷേത്രങ്ങളിലും ഈ ദിവസം ആഘോഷപൂർവമാണ് കൊണ്ടാടുന്നത്. രാമനവമി
നാളിലെ വഴിപാടുകൾക്കും മന്ത്രജപത്തിനും പെട്ടെന്ന് ഫലം കിട്ടും :

ശ്രീരാമസ്വാമിക്ക് വഴിപാടുകൾ
ശ്രീരാമസ്വാമിയുടെ പ്രീതിക്കാൻ ക്ഷേത്രങ്ങളിൽ നടത്താവുന്ന വഴിപാടുകൾ ചിലതുണ്ട്. വീടിനടുത്ത്
ശ്രീരാമ ക്ഷേത്രം ഇല്ലെങ്കിൽ ഈ വഴിപാടുകൾ വിഷ്ണു ക്ഷേത്രത്തിലോ, കൃഷ്ണ ക്ഷേത്രത്തിലോ നരസിംഹ
ക്ഷേത്രത്തിലോ നടത്താവുന്നതാണ്. ശ്രീരാമ മന്ത്രജപം, രാമായണപാരായണം എന്നിവയോടൊപ്പം ഇവിടെ പറഞ്ഞിരിക്കുന്ന നേർച്ചകളും യഥാശക്തി ചെയ്യാം. നേർച്ചകൾ തുടർച്ചയായി 28 ദിവസമോ 21 ദിവസമോ നടത്തുന്നത് ഉത്തമമാണ്. സാധിക്കാത്തവർക്ക് 3,5, വ്യാഴാഴ്ചയോ ബുധനാഴ്ചയോ ചെയ്യാവുന്നതാണ് :

തുളസിമാല………. പാപശാന്തി, മന:ശാന്തി
താമരമാല…………. സമൃദ്ധി, ദാരിദ്ര്യശമനം
മുല്ലമാല……………… ദാമ്പത്യഭദ്രത, പ്രേമസാഫല്യം
പാൽപ്പായസം നിവേദ്യം…… കാര്യസിദ്ധി, കർമ്മവിജയം
കളഭചാർത്ത് …………….ആരോഗ്യം, രോഗശാന്തി
ത്രിമധുരം നിവേദ്യം ………. വിഘ്‌നനിവാരണം.
പുരുഷസൂക്തപുഷ്പാഞ്ജലി ……..ദുരിതശമനം
മഞ്ഞപ്പട്ട് സമർപ്പണം ………..കുടുംബഭദ്രത, ഐശ്വര്യം

ഉദ്യോഗക്കയറ്റം കിട്ടാൻ
തൊഴിൽ മേഖലയിലെ തടസ്സങ്ങൾ അകലുന്നതിനും ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും ഗുണകരമായ
ശ്രീരാമ മന്ത്രം 28 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ഇങ്ങനെ 18 ദിവസം തുടർച്ചയായി ജപിച്ചാൽ
ഫലം കണ്ടു തുടങ്ങും:
ഓം രാം രാമായ രാമചന്ദ്രായ
രാമഭദ്രായ രഘുകുലതിലകായ
വശ്യശക്തിപ്രദായിനേ
ധർമ്മജ്ഞായ നമഃ

ശത്രുദോഷം, ദൃഷ്ടിദോഷം മാറാൻ
ശത്രുദോഷശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും ശ്രീരാമ ദേവന്റെ 12 മന്ത്രങ്ങൾ തുടർച്ചയായി ജപിക്കുക
ഗുണകരമാണ്. 12 മന്ത്രവും ദിവസവും രാവിലെ ഏഴ് പ്രാവശ്യം വീതം ചൊല്ലണം. 21 ദിവസം ചെയ്യുക. മാറ്റം പ്രകടമാകും. ശ്രീരാമനവമി ദിവസം ജപം തുടങ്ങാം:
ഓം രാമായ നമഃ
ഓം രാമചന്ദ്രായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രഘുകുലതിലകായ നമഃ
ഓം സീതാപതയേ നമഃ
ഓം തേജോപതയേ നമഃ
ഓം യോഗസ്ഥായ നമഃ
ഓം ശംഭുവന്ദ്യായ നമഃ
ഓം ഋഷിവന്ദിതായ നമഃ
ഓം നിത്യയോഗിനേ നമഃ
ഓം സമുദ്ര ഉത്തരണായ നമഃ
ഓം ശത്രുഘാതകായ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

ALSO READ

Story Summary: Sree Rama Navami 2024: Special offerings and Powerful Mantras

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?