Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹങ്ങളെല്ലാം സഫലമാക്കി ജീവിതപുരോഗതിയേകും കാമദാ ഏകാദശി

ആഗ്രഹങ്ങളെല്ലാം സഫലമാക്കി ജീവിതപുരോഗതിയേകും കാമദാ ഏകാദശി

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

മേടമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ കാമദാഏകാദശിക്ക് മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാവിധ മനോകാമനകളും നിറവേറ്റപ്പെടും. കാമദാഏകാദശി അനുഷ്ഠിക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കും. ഈ ദിവസം വ്രതം അനുഷ്ഠിക്കാനാകാത്തവർ വിഷ്ണു ക്ഷേത്രദർശനം നടത്തി ഭഗവത് പ്രീതികരമായ മന്ത്രങ്ങൾ, കീർത്തനങ്ങൾ തുടങ്ങിയവ ജപിക്കുന്നത് സർവാനുഗ്രഹദായകമാണ്.

ശകവർഷത്തിലെ ആദ്യഏകാദശിയെന്ന പ്രത്യേകതയും ചൈത്രത്തിലെ കാമദാ ഏകാദശിക്കുണ്ട്. 1199 മേടം 6,
2024 ഏപ്രിൽ 17 വെള്ളിയാഴ്ചയാണ് ഇത്തവണ കാമദാ ഏകാദശി. വെള്ളിയാഴ്ചപകൽ 1:28 നും രാത്രി 2:45 നും മദ്ധ്യേയാണ് ഹരിവാസര വേള. ഈ നേരത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് അഖണ്ഡ നാമജപം നടത്തണം.

കാമദാ ഏകാദശി ദിവസം ഉപവാസമെടുത്ത് വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്താൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് മാത്രമല്ല എല്ലാ അഭിവൃദ്ധിയും ഉണ്ടാകുമെന്നും ജീവിതാന്ത്യത്തിൽ മോക്ഷം ലഭിക്കുമെന്നും പറയുന്നു. ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കൽ എടുക്കണം. ഏകാദശി ദിവസം അന്നപാനാദികൾ പാടില്ലെന്നാണ് വിധി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പൂർണ്ണ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ ഏണ്ണ തേയ്ക്കാതെ കുളിച്ച്, ശുഭ്രവസ്ത്രം ധരിച്ച് ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കണം. വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം തുടങ്ങിയവ ജപിക്കുന്നതും മൗനവ്രതം പാലിക്കുന്നതും നന്നായിരിക്കും. ഭാഗവതം, ഭഗവദ്‌ ഗീത, തുടങ്ങിയവ പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക, തുളസീതീർത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാന വിധികൾ.

പൂർണ്ണ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കാതെ വരുമ്പോൾ അരിഭക്ഷണം ഒഴികെ ഗോതമ്പോ, പാലോ പഴങ്ങളോ മറ്റ് ലഘുവായ ഭക്ഷണമോ ആകാം. ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. ജലത്തിൽ രണ്ടു തുളസീ ദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേർത്ത്‌ ഭഗവത് സ്മരണയോടെ സേവിക്കുന്നതാണ്‌ പാരണ. തുടർന്ന് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

ALSO READ

Story Summary: Significance and Rules of Kamada Ekadeshi

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?