Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുദോഷവും പ്രതിബന്ധങ്ങളും അകറ്റി സംരക്ഷിക്കുന്ന ഏകാദശി ഈ ശനിയാഴ്ച

ശത്രുദോഷവും പ്രതിബന്ധങ്ങളും അകറ്റി സംരക്ഷിക്കുന്ന ഏകാദശി ഈ ശനിയാഴ്ച

by NeramAdmin
0 comments

മംഗള ഗൗരി
മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസം മഹാവിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരൂഥിനീ ഏകാദശി വ്രതം. ചൈത്രം – വൈശാഖം മാസത്തിൽ വരുന്ന ഈ വ്രതംനോൽക്കുന്നലൂടെ എല്ലാ സുഖസൗഭാഗ്യങ്ങളും നേടാൻ കഴിയും. എല്ലാത്തരം ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിന് ഉതകുന്ന വ്രതാനുഷ്ഠാനമാണ് ഇതെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. വരൂഥിനീ എന്ന ഹിന്ദിപദത്തിന്റെ അർത്ഥം സംരക്ഷണം, കവചം എന്നെല്ലാമാണ്. വിധി പ്രകാരം വരൂഥിനീ ഏകാദശി വ്രതം നോറ്റാൽ പേരും പ്രശസ്തിയും ഐശ്വര്യാഭിവൃദ്ധിയും കരഗതമാകും. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഈ ദിവസം ദാനാര്‍ഹരായവർക്ക് ദാനം നല്‍കുന്നത് വിശേഷമാണ്. ഈ ദാനത്തിലൂടെ അനേകായിരം വര്‍ഷം ധ്യാനമഗ്നരായി തപസ്സു ചെയ്യുന്നതിലും കന്യാദാനം ചെയ്യുന്നതിലും നിന്നു ലഭിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ സർവ സൗഭാഗ്യ ഫലം ലഭിക്കും. ഈ ദിവസം വേപ്പിന്‍ കമ്പ് ഒടിക്കരുത് എന്നും പറയുന്നു. 2024 മേയ് 4 ശനിയാഴ്ചയാണ് ഈ വരൂഥിനി ഏകാദശി വരുന്നത്. ഈ വ്രതമെടുക്കുന്നവർ തലേന്ന് ദശമിക്ക് വ്രതം തുടങ്ങണം.

മേയ് 4 പകൽ 3:18 മുതൽ രാത്രി 1:53 വരെയാണ് ഹരിവാസര സമയം. ഏകാദശി വ്രതാനുഷ്ഠാനത്തിലെ ഏറ്റവും പ്രധാന സമയമാണ് ഹരിവാസര വേള. ഭൂമിയിൽ ഹരിയുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതൽ നിറയുന്ന ഈ
സമയത്ത് ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങൾ നിരന്തരം ജപിച്ചു കൊണ്ടിരിക്കണം. ഭഗവത്ഗീത, വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണം. ഊണും ഉറക്കവും ഉപേക്ഷിക്കണം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനത്തിന് പൂര്‍ണ്ണ ഫലസിദ്ധിയാണ് ആചാര്യന്മാർ വിധിച്ചിരിക്കുന്നത്.

വരൂഥിനീ ഏകാദശി വ്രതഭാഗമായി അര്‍ഹരായവർക്ക് വിധി പ്രകാരം ദാനധർമ്മങ്ങൾ നല്‍കുന്നത് നല്ലതാണ്. ഈ ദാനത്തിലൂടെ അനേകായിരം വര്‍ഷങ്ങൾ തപസ് ചെയ്യുന്നതിലും ശ്രേഷ്ഠമായ സർവ സൗഭാഗ്യ ഫലം കിട്ടും ഈ ദിവസം വേപ്പിന്‍ കമ്പ് ഒടിക്കരുത് എന്ന് വിശ്വാസം. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിക്ക്പ്ര ധാനമാണ്. ഈ ദിനങ്ങളില്‍ ഒരു നേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് പഴങ്ങളും ഫലവർഗ്ഗങ്ങളും ഗോതമ്പിലുണ്ടാക്കിയ ലളിതാഹാരവും കഴിക്കാം. ഏകാദശി നാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ചും വ്രതമെടുക്കാം. അതിന് കഴിയാത്തവർ ലളിതാഹാരം കഴിച്ച് വ്രതം നോൽക്കുന്നു.

ദ്വാദശി ദിവസം രാവിലെ തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. വ്രത ദിവസങ്ങളിൽ വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. ഓം നമോ നാരായണായ നമ: കഴിയുന്നത്ര തവണ ജപിക്കണം. വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. അല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി
ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യമാംസ ഭക്ഷണം, മദ്യം, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം. മഹാ വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കണം. പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.

മംഗള ഗൗരി

Story Summary: Significance of Varoodhini Ekadashi of Medam Masam Krishna Paksha

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?