Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ദിവസങ്ങിൽ ശ്രീകൃഷ്ണനെ ഭജിച്ചാൽ അതിവേഗം ഫലം

ഈ ദിവസങ്ങിൽ ശ്രീകൃഷ്ണനെ ഭജിച്ചാൽ അതിവേഗം ഫലം

by NeramAdmin
0 comments

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

ശ്രീകൃഷ്ണ ഉപാസനയ്ക്ക് ഉത്തമമായ ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമി രോഹിണിയുമാണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് അതിവേഗംഫലം തരുന്ന ദിവസങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഈ ദിനങ്ങളിൽ
ഭാഗവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദശമസ്‌കന്ധം പാരായണം ചെയ്യുന്നതും ഭഗവത് പ്രീതിക്ക് നല്ലതാണ്.
ശ്രീകൃഷ്ണന്റെ ജനനം മുതൽ പ്രധാന സംഭവങ്ങളെല്ലാം വർണ്ണിക്കുന്നത് ഈ സ്കന്ധത്തിലാണ്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ദശമം മുഴുവനും വായിക്കുന്നതാണ് ഉത്തമം. അതിന് കഴിയുന്നില്ലെങ്കിൽ അവതാര ഭാഗം മാത്രം പാരായണം ചെയ്യുക. അത് ഇതാണ്:

തമദ്ഭുതം ബാലകമംബുജേക്ഷണം
ചതുർഭുജം ശംഖ ഗദാരുദായുധം

അതുപോലെ ശ്രീകൃഷ്ണാരാധനയിൽ വളരെ പ്രധാനമാണ് മുകുന്ദാഷ്ടക പാരായണം.

മുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദാം മനസാസ്മരാമി

സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർ‌വേശ്വരം സർ‌വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി

ALSO READ

ആലോക്യ മാതുർ‌മ്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദി ദേവാർ‌ച്ചിതപാദപദ്മം
സന്താന കല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി

കളിന്ദജാന്തഃ സ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
തത്പുച്ഛഹസ്തം ശരദിന്ദു വക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി

ശക്യേ നിധായാജ്യപയോദധീനി
തിര്യർ ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാര ലീലാങ്കുരദന്തപംക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി

ഉലൂഖലേ ബദ്ധമുദാരചൗര്യം
ഉത്തുംഗയുഗ്മാർജ്ജുനഭംഗലീലം
ഉത്ഫുല്ല പദ്മായതചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി

ഫലശ്രുതി

ഏവം മുകുന്ദാഷ്ടമാദരേണ
സകൃത് പഠേദ് യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച വിദ്യാഞ്ച യശശ്ച മുക്തിം

മൂലമന്ത്രജപം പ്രധാനം
ശ്രദ്ധ, ഭക്തി, സമർപ്പണ മനോഭാവം എന്നിവയോടുളള ശ്രീ കൃഷ്ണ ഉപാസന എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യ വിജയത്തിനും ഇഷ്ടകാര്യലബ്ധിക്കും തൊഴിൽ വിജയത്തിനും സന്താനലബ്ധിക്കും സന്താനദോഷ പരിഹാരത്തിനും ശ്രീകൃഷ്ണാരാധന നല്ലതാണ്. ശ്രീകൃഷ്ണ ഉപാസനയിൽ ഏറ്റവും പ്രധാനം മൂലമന്ത്രജപമാണ്. ഭഗവാന് വിവിധ മൂലമന്ത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം ഓം ക്ലീം കൃഷ്ണായ നമഃ എന്നതാണ്. മറ്റൊന്ന് ഓം ക്ലീം കൃഷ്ണ ക്ലീം നമഃ എന്ന മന്ത്രമാണ്. ഇത് രണ്ടും നിത്യജപത്തിന് ഉത്തമമാണ്. ഇതിൽ ഒരെണ്ണം കഴിയുമെങ്കിൽ എന്നും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുക. ദ്വാദശാക്ഷര മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ മന്ത്രവും ഇത്തരത്തിൽ രണ്ടുനേരവും 108 തവണ ജപിച്ചാൽ പാപങ്ങൾ അകന്ന് ആഗ്രഹസിദ്ധി ലഭിക്കും.

വിശേഷ ദിവസങ്ങൾ ഒന്നുമല്ലെങ്കിൽ പോലും കഴിയുന്നത്ര നേരം നാരായണനാമം ജപിക്കുക. നാരായണ നാമജപം പാപങ്ങളെല്ലാം തീർക്കും. ദാരിദ്ര്യം, വിശപ്പ് ഇവ അകറ്റപ്പെടും. ദു:ഖങ്ങൾ തീരുകയും സങ്കടങ്ങൾ ഇല്ലാതാവുകയും
വാക് വൈഭവം കൂടുകയും നാവിൽ നിന്നും നല്ല വാക്കുകൾ പൊഴിയുകയും ചെയ്യും. രാജഗോപാലം, വിദ്യാഗോപാലം തുടങ്ങിയ ഗോപാല മന്ത്രങ്ങൾ 108,144,1008 ഇങ്ങനെ കഴിവിനൊത്ത വിധം ജപിക്കുന്നത് യഥാക്രമം തൊഴിൽപരമായ വിജയത്തിനും വിദ്യാവിജയത്തിനും വളരെ നല്ലതാണ്.

രാജഗോപാലമന്ത്രം
കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാമഭയം കര ഗോവിന്ദപരമാനന്ദ
സർവം മേ വശമാനയ
വിദ്യാഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞത്വം പ്രസീദേ മേ
രമാ രമണ വിശ്വേശാ
വിദ്യാമാശു പ്രയച്ഛേമേ

സംശയങ്ങൾക്കും മന്ത്രോപദേശത്തിനും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
+91 960 500 2047

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?