Wednesday, December 10, 2025
Wednesday, December 10, 2025
Home » ഉടൻ ജോലി, ഉദ്യോഗക്കയറ്റംകിട്ടാൻ 28 നാഗ മന്ത്രങ്ങൾ

ഉടൻ ജോലി, ഉദ്യോഗക്കയറ്റംകിട്ടാൻ 28 നാഗ മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
തൊഴിൽ മാർഗ്ഗങ്ങൾ തുറന്നു കിട്ടാനും ഔദ്യോഗിക പ്രതിസന്ധികൾ നീങ്ങാനും ഉദ്യോഗക്കയറ്റവും മേലുദ്യോഗസ്ഥ പ്രീതിയും ലഭിക്കുന്നതിനും ഏറ്റവും നല്ലതാണ് നാഗപ്രീതി. ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് നാഗദേവതകളെ ആരാധിച്ചാൽ പൂർണ്ണഫലം. ലഭിക്കും. തികച്ച ഭക്തിയോടെ നാഗോപാസന ചെയ്യുന്ന തൊഴിലില്ലായ്മ കാരണം വലയുന്ന ഏതൊരാൾക്കും അർഹതയ്ക്കൊത്ത ഉടൻ ജോലി കിട്ടും. അല്ലെങ്കിൽ
ഉദ്യോഗസംബന്ധമായ തടസങ്ങൾക്ക് അതിവേഗം പരിഹാരം ലഭിക്കും. വ്യാപാരവും വാണിജ്യവുമടക്കം
കർമ്മസംബന്ധമായ മേഖലയിലെ പുരോഗതിക്കും നാഗാരാധന ഉത്തമമാണ്. ഇതിനെല്ലാം സഹായിക്കുന്ന അത്ഭുത ശക്തിയുള്ള 28 മന്ത്രങ്ങൾ പരിചയപ്പെടാം. ഉടൻ ഫലം ലഭിക്കാൻ ഈ നാഗാത്മകാമന്ത്രാവലി എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി വിളക്ക് തെളിയിച്ച് 28 തവണ വീതം ജപിക്കുക. കുറഞ്ഞത് 21 ദിവസം തുടച്ചയായി ജപിച്ചാൽ നാഗപ്രീതിയാൽ നിശ്ചയമായും കാര്യസിദ്ധി ലഭിക്കും:

നാഗാത്മകാമന്ത്രാവലി
1 ഓം നാഗത്മനേ നമഃ
2 ഓം രാജ്ഞേ നമഃ
3 ഓം പ്രമുഖായ നമഃ
4 ഓം വിചിത്രായ നമഃ
5 ഓം അയോനയേ നമഃ
6 ഓം നാഗരൂപിണേ നമഃ
7 ഓം ആകൃതയേ നമഃ
8 ഓം ശശിനേ നമഃ
9 ഓം പ്രയുക്തായ നമഃ
10 ഓം ദിവ്യായ നമഃ
11 ഓം കേശിദേ നമഃ
12 ഓം ഓങ്കാരായ നമഃ
13 ഓം പ്രപഞ്ചായ നമഃ
14 ഓം മേധായൈ നമഃ
15 ഓം വിചിത്രായുധായ നമഃ
16 ഓം രസഞ്ജായ നമഃ
17 ഓം ശങ്കരപ്രിയായ നമഃ
18 ഓം വേദമായിനേ നമഃ
19 ഓം പരമപ്രേമമന്ത്രായ നമഃ
20 ഓം പ്രകൃതീശ്വരായ നമഃ
21 ഓം മഞ്ചിഷ്ഠായ നമഃ
22 ഓം സേനാവിയുക്തായ നമഃ
23 ഓം കൃതേ നമഃ
24 ഓം സദ്ഭാവനായൈ നമഃ
25 ഓം ചഞ്ചരീകൃതയേ നമഃ
26 ഓം മൃതരൂപായൈ നമഃ
27 ഓം ഭാനുമതേ നമഃ
28 ഓം നിയത്യൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary : Powerful Naga Mantras for getting a good Job and solving career related issues

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?