Wednesday, December 10, 2025
Wednesday, December 10, 2025
Home » സിദ്ധമന്ത്രങ്ങൾ ഇങ്ങനെ ജപിക്കാം; നിത്യവും 108 തവണയെങ്കിലും ജപിക്കുക

സിദ്ധമന്ത്രങ്ങൾ ഇങ്ങനെ ജപിക്കാം; നിത്യവും 108 തവണയെങ്കിലും ജപിക്കുക

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി
മന്ത്രോപദേശം നേടാതെ ഏവർക്കും ജപിക്കാവുന്ന മന്ത്രങ്ങളെ സിദ്ധമന്ത്രങ്ങൾ എന്ന് പറയും. ഓം ഗം ഗണപതയേ നമഃ, ഓം നമഃ ശിവായ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരി ഓം, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇതെല്ലാം സിദ്ധ മന്ത്രങ്ങളാണ്. ഗായത്രി മന്ത്രവും ഇപ്രകാരം ജപിക്കാം. ശരീരശുദ്ധി, മന:ശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, വിശ്വാസം തുടങ്ങിയവ പാലിക്കണം. നിത്യവും മുടങ്ങാതെ ജപിക്കണം. ഏറ്റവും നല്ല സമയം സാത്വിക ഗുണം ഏറ്റവും കൂടുതലുള്ള ബ്രാഹ്‌മ മൂഹൂർത്തമാണ്.

പൂജാമുറി ഉണ്ടെങ്കിൽ വളരെ നല്ലത്. വെറും തറയിലിരുന്ന് ജപിക്കുരുത്. ഇഷ്ടദേവതയെ ചിത്രം വച്ച് വിളക്ക്
കൊളുത്തി ആ ദേവതയെ ധ്യാനിച്ച് ജപം തുടങ്ങാം. നിത്യവും 108 തവണയെങ്കിലും ജപിക്കുക. എണ്ണം കൂടുന്നതനുസരിച്ച് വേഗം ഫലം കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിൽ ഏതെങ്കിലും കൊണ്ട് നിർമ്മിച്ച 108 മണികളുള്ള മാല കൊണ്ട് ജപസംഖ്യ കണക്കാക്കാം. അതിവേഗത്തിലോ സാവധാനത്തിലോ ജപിക്കരുത്. ഇഷ്ടദേവതയെ പ്രാർത്ഥിച്ച് ജപം അവസാനിപ്പിക്കാം.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340

Story Summary: Significance of Siddha Mantras

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?