Wednesday, December 10, 2025
Wednesday, December 10, 2025
Home » ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ എവിടെയും വിജയിക്കാം, കടം ഒഴിവാക്കാം

ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ എവിടെയും വിജയിക്കാം, കടം ഒഴിവാക്കാം

by NeramAdmin
0 comments

ടി കെ.രവീന്ദ്രനാഥൻ പിള്ള
ഹനുമാൻ മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മ രംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. ഇവരെ ഭീതി ബാധിക്കില്ല. ബാധാദോഷങ്ങളുമുണ്ടാകില്ല. ഹനുമദ് മന്ത്രങ്ങൾ വ്യക്തികൾക്ക് പരിധിയില്ലാത്ത ഊർജ്ജവും ധൈര്യവും സമ്മാനിക്കും. ശിവന്റെയും വിഷ്ണുവിന്റെയും ചൈതന്യം തുടിക്കുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. കരുണയും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും ഹനുമാൻ സ്വാമിയുടെ സവിശേഷതകളാണ്.
അപാരമായ ഊർജ്ജത്തിന്റെ ഉറവിടമായ ആഞ്ജനേയ സ്വാമി വളരെയധികം ശക്തനും ധീരനുമാണ്. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവർ ധീരരും നിർഭയരുമാകും. താഴെ ചേർന്നിട്ടുള്ള മൂന്ന് ഹനുമദ് മന്ത്രങ്ങളിൽ ഒന്നെങ്കിലും പതിവായി ജപിക്കുക:

ഓം ഹം ഹനുമതേ നമഃ
ഓം ഹം പവനസുതായ നമഃ
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ

ടി കെ.രവീന്ദ്രനാഥൻ പിള്ള , 9539491281

Story Summary: Significance and Benefits of Hanuman Swami worshipping

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?