Wednesday, December 10, 2025
Wednesday, December 10, 2025
Home » ദുർഘടഘട്ടങ്ങൾ തരണം ചെയ്യാനും കാര്യസിദ്ധിക്കും വിജയപ്രദ സ്തോത്രം

ദുർഘടഘട്ടങ്ങൾ തരണം ചെയ്യാനും കാര്യസിദ്ധിക്കും വിജയപ്രദ സ്തോത്രം

by NeramAdmin
0 comments

ജോതിഷി പ്രഭാസീന സി പി
ദുരിതദുഃഖശാന്തിക്കും ആഗ്രഹസാഫല്യത്തിനും രാമായണ പാരായണം പാരായണം ഉത്തമമാണ്. ശ്രീരാമ പുണ്യം നിറയുന്ന കർക്കടകത്തിൽ രാമായണ വായന നിഷ്ഠയോടെ നടത്തിയാൽ ഉദ്ദിഷ്ട കാര്യസിദ്ധി ഉറപ്പാണ്. ശ്രീരാമ തൃപ്പാദങ്ങളിൽ പൂർണ്ണമായും ശരണം പ്രാപിച്ച നിഷ്കാമിയായ ഭക്ത ശേഷ്ഠനാണ് ശ്രീ ഹനുമാൻസ്വാമി. ആജ്ഞനേയന്റെ സർവ്വസ്വവും രാമപാദകമലങ്ങളാണ്.

രാഷസരാജാവായ രാവണന്റെ തടവിൽ കഴിയുന്ന സീതാദേവിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ രാമന് വേണ്ടി ദൂതു പോയതാണ് ഹനുമാന്റെ ധീര കൃത്യങ്ങളിൽ ഏറ്റവും പ്രധാനം. രാമരാവണ യുദ്ധത്തിൽ ദാരുണമായ
മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ ചികിത്സിച്ച് സുഖപ്പെടുത്താനുള്ള മരുന്നു കൊണ്ടുവരാൻ ഹനുമാൻ സ്വാമി ഹിമാലയത്തിലേക്ക് പറക്കുകയും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ച് തിരികെ വരികയും ചെയ്തതാണ് മറ്റൊരു മഹദ്കൃത്യം. ദൃഢഭക്തിയുടെ സംശയാതീതമായ ഉദാഹരണമായി ഹനുമാൻ അറിയപ്പെടുന്നു. ശക്തികൊണ്ടും വിശ്വാസ്യത കൊണ്ടും പരമ പ്രധാനമായ ഈശ്വര സങ്കല്പമാണ് വാനര രൂപത്തിൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയൻ

സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ ദർശിക്കാൻ ഹനുമാൻ സ്വാമി ജപിച്ചതാണ് വിജയപ്രദ സ്തോത്രം. ശ്രീരാമദേവൻ പരമരഹസ്യമായി ഹനുമാന് ഉപദേശിച്ച ഈ സ്തോത്രം ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞതനുസരിച്ച് ഹനുമാൻ അർജ്ജുനന് കുരുക്ഷേത്രത്തിൽ വച്ച് ഉപദേശിക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തിന്റെ ഒടുവിൽ അർജ്ജുനൻ വിജയം വരിച്ചത് ഈ സ്തോത്രം ജപിച്ചത് കൊണ്ടാണ്. വിഷമഘട്ടങ്ങളിൽ രക്ഷനേടാനും കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാനും രാമായണ മാസത്തിൽ ഈ
സ്ത്രോത്ര ജപം തുടങ്ങുന്നത് ഏറ്റവും ശ്രേഷഠമാണ്.
പരമശിവന്റെ കേശാദിപാദ വർണ്ണനയാണ് സ്തോത്രം.

വിജയപ്രദസ്തോത്രം

കൈലാസമായ ശൈലേ വാണരുളീടും ശൈല –
നന്ദിനീ ദേവി കാന്താ നമസ്തേ നമോ നമഃ
ഓംങ്കാര രൂപ മഹാദേവാ ശങ്കര ശംഭോ
പങ്കജബാണാന്തക നമസ്തേ നമോ നമഃ

സർവ്വദേവതാ രൂപ ഈശ്വര ശംഭോ ശിവ
പർവ്വതാത്മജാ കാന്താ ശങ്കരാ ജയ ജയ

ALSO READ

മന്മഥൻ തന്നെ വഹ്നി നേത്രത്തിൽ ദഹിപ്പിച്ചു
നന്മയിൽ മനസ്സതിൽ ജനിപ്പിച്ചതിമോദാൽ
ജന്മനാശങ്ങളില്ലാതാദ്യന്തരമില്ലാതൊരു
ചിന്മയ മൂർത്തേ ശംഭോ നമസ്തേ നമോ നമഃ

സർവ്വ ദേവതാ രൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാകാന്താ ശങ്കരാ ജയ ജയ

അംബുജേഷണൻ തന്നെ ശരമായ് കല്പിച്ചുടൻ
സമ്മോദം ത്രിപുരരെ ദഹിപ്പിച്ചൊരു മൂർത്തേ
നിർമ്മലൻ മാർക്കണ്ഡേയനാം ഭക്തന് വരം നൽകി
തന്മൂലം യമൻ തന്നെ ജയിച്ച കാളകണ്ഠാ

സർവ്വദേവതാ രൂപാ ഈശ്വരാ ശംഭോ ശിവ
പർവ്വതാത്മജാകാന്താ ശങ്കരാ ജയ ജയ

ലോകവിഘ്നങ്ങളെല്ലാം തീർത്തു രക്ഷിച്ചീടുവാൻ
നാഗദൂഷണാ തവ കാരുണ്യ ദശാവശാൽ
വാരണവേഷം പൂണ്ടു രമിച്ച ഗണേശനെ
പാരാതെ പാർവതിക്കു കൊടുത്ത നാഥ ജയ
ക്ഷീര വാരിധി മഥനാന്തരേ വാസുകിയെ
പാരാതെ കരം തന്നിൽ കങ്കണമായി ചേർത്തൊരു

സർവ്വ ദേവതാ രൂപാ ഈശ്വരാ ശംഭോ ശിവാ
പർവ്വതാത്മജാ കാന്താ സർവ്വമേ ജയ ജയ

ദക്ഷ ഗർവ്വവും തീർത്തു വീരഭദ്രനെ കൊണ്ടു
കാൽക്ഷണം ജീവൻ നല്കി യാഗവും മുടിച്ചുടൻ
താരകാസുരൻ തന്നെക്കൊല്ലുവാൻ കുമാരനെ
പരാതെ ജനിപ്പിച്ചു ദേവകളെ രക്ഷിച്ച

സർവ്വ ദേവതാരൂപ ഈശ്വരാ ശംഭോ ശിവ
പാർവ്വതാത്മജാ കാന്താ സർവ്വം മേ ജയ ജയ

ബാണനു സർവ്വാഭീഷ്ടം ദാനം ചെയ്തൊരു മൂലം
ബാണന്റെ ഗൃഹം തന്നിൽ കാത്തു കൊണ്ടനാരതം
ഭൂതവൃന്ദങ്ങളോടും പാർവ്വതി ദേവിയോടും
ചേതസി മോദാൽ ഭക്തരക്ഷണം ചെയ്ത മൂർത്തേ

സർവ്വ ദേവാതാരൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാ കാന്താ സർവ്വമേ ജയ ജയ

വിഷ്ണുമായയെക്കണ്ടു ഭ്രമിച്ചു ചമഞ്ഞുടൻ
തൽക്ഷണം ക്രീഡിപ്പാനായാരംഭിച്ച നേരത്തിങ്കൽ
അക്ഷണമതു സാധിച്ചാനന്ദിച്ചോരു മൂർത്തേ
പക്ഷി വാഹനാ സേവ്യാ നമസ്തേ നമോ നമഃ

സർവ്വ ദേവതാരൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാകാന്താ സർവ്വം മേ ജയ ജയ

കോടി സൂര്യപ്രകാശമായി വിളങ്ങിടുന്നൊരു
കോടീരം തന്നിൽ ബാലചന്ദ്രനും ഗംഗതാനും
തുമ്പയും വില്വദളം ഭക്തന്മാരർച്ചിട്ടുള്ള
തമ്പോടു ധരിച്ചൊരു മൗലിയും മനോഹരം

നിടില തടം തന്നിൽ വഹ്നി നേത്രവും പിന്നെ
ചുടലാധാരമായ ഭസ്മ ധൂളിയുമേറ്റം
ഗണ്ഡവും മിന്നുന്നോരു ചാരു കുണ്ഡലങ്ങളും
കർണ്ണവും നാസികയും ഭക്തരെ രക്ഷിച്ചീടും
ചാരുവായ് മൃദുതരം മന്ദമായ് കടാക്ഷിക്കും
വാരിജദള സമം നേത്രവും മനോഹരം

നീലരേഖയെ ധരിച്ചൊരു കണ്ഠവും പിന്നെ
ചാലവേ രുദ്രാക്ഷമായുള്ളോരു മാല്യങ്ങളും
അസ്ഥിമാലയും മുത്തുമാലയും വില്വമാല
എത്രയും മനോഹരമായുള്ള മാല്യങ്ങളും
ശൂലവും കാപാലവും മാലയും കുഠാരവും
ചാലവേ ധരിച്ചൊരു കരപങ്കജങ്ങളും
മാരവൈരിയാം ദേവൻ തൻ ചെയ്യിലണിഞ്ഞൊരു
ചാരഭൂഷണാവലി വീഥിയുമെത്ര രമ്യം

സർപ്പ കങ്കണങ്ങളും സർപ്പ കാഞ്ചിയും പിന്നെ
സർപ്പമാലയും സർപ്പമണി ഭൂഷണങ്ങളും
ബ്രഹ്മാണ്ഡകടാഹവും തന്നുള്ളിൽ വസിച്ചിടും
നന്മയാമുദരവും സുന്ദരം ജഘനവും
ശാർദ്ദുല ചർമ്മം ധരിച്ചുള്ളേരു കടീതടേ
ആർദ്രത ചേർന്നുള്ളോരു രൂപവും മനോഹരം
കണങ്കാലതും ഭക്തജനങ്ങൾ വിരവോടു
വണങ്ങും പാദം രണ്ടുമെത്രയും മനോഹരം

കാൽച്ചിലമ്പതും നൃത്തം ചെയ്യുന്ന ശബ്ദങ്ങളും
ചേർച്ചയായ് പ്രകാശിക്കും മംഗലധ്വനികളും
ഹിമവൽ പുത്രിയായ ദേവി താൻ വസിച്ചിടും
വാമഭാഗവും തിരുമേനിയും സദാഹൃദി
ആദ്യന്ത ഹിനർ തന്നെ ചിന്തിക്ക വിരവിൽ നീ
സാദ്ധ്യമായി വരുമെന്നാൽ സർവ്വകാര്യവും ദൃഢം

ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Importance of Vijayprada Sthothra Japam During Ramayana Month

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?