Wednesday, December 10, 2025
Wednesday, December 10, 2025
Home » കുതിരാന്മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവാഭീഷ്ടപ്രദ മഹാശാസ്തൃ യജ്ഞം

കുതിരാന്മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവാഭീഷ്ടപ്രദ മഹാശാസ്തൃ യജ്ഞം

by NeramAdmin
0 comments

കുതിരാന്മല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവാഭീഷ്ടപ്രദ മഹാശാസ്തൃ യജ്ഞം 2024 ജൂലായ് 28 ഞായറാഴ്ച നടക്കും. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചയാണ് ശാസ്താവിന്റെ അതി പുരാതനമായ ദേവസ്ഥാനമായ തൃശൂരിലെ കുതിരാൻമല ശാസ്താ ക്ഷേത്രത്തിൽ ആചാര്യ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഈ യജ്ഞം നടക്കുന്നത്.

കലിയുഗത്തിൽ ക്ഷിപ്രപ്രസാദിയാണ് ധർമ്മ ശാസ്താവ്. അത്യപൂർവ്വമായി നടത്തപ്പെടുന്ന മഹത്കർമ്മമാണ് ശാസ്തൃ യജ്‌ഞം. ദക്ഷിണാ മൂർത്തി പൂജയോടെ ഗണപതി ഹോമത്തോടെ സമാരംഭിച്ച് ശാസ്തൃ ഹോമം, സർവ്വാഭീഷ്ടപ്രദ ഹോമം, വിഷ്ണുപൂജ, ശിവ പൂജ, ധന്വന്തരി പൂജ, മോഹിനി പൂജ, ആദിത്യ പൂജ, രാഹു, കേതു പൂജ, കൊച്ചു കടുത്ത, വലിയ കടുത്ത, കറുപ്പ് സ്വാമി പൂജ, ശരണഘോഷ പ്രദക്ഷിണം,18 പടി തത്വ പൂജ, ആഴി പൂജ, മാളികപ്പുറം പൂജ തുടങ്ങിയ വിശിഷ്ടമായ പൂജകളോടും ഹരിവരാസന ജപത്തോടും കൂടി യജ്‌ഞം സമാപിക്കും.

ശാസ്തൃ യജ്‌ഞം, സർവ്വാഭീഷ്ട പ്രദ ഹോമം, ഗണപതി ഹോമം, ദക്ഷിണാ മൂർത്തി പൂജ, നീരാജനം, നെയ്യഭിഷേകം, മുട്ടറുക്കൽ, ആഴിപൂജ വിഷ്ണു -ശിവ -മോഹിനി -ധന്വന്തരി -ആദിത്യ, രാഹു, കേതു പൂജ തുടങ്ങിയവ വഴിപാടായി ഭക്തർക്ക് നടത്താവുന്നതാണ്.

കുടുംബ ഭദ്രത, സമ്പൽ സമൃദ്ധി, സൽസന്താന ലബ്ധി, ഐശ്വര്യം തുടങ്ങി എല്ലാ അഭീഷ്ടങ്ങളും സാധിക്കുവാൻ ഉത്തമമായ ഉപാസനാ കർമ്മമാണ് ശാസ്തൃ യജ്‌ഞം.

ദക്ഷിണാമൂർത്തി പൂജ, നീരാജനം, ആഴിപൂജ വിഷ്ണുപൂജ, ശിവപൂജ, മോഹിനി പൂജ, ധന്വന്തരി പൂജ ആദിത്യപൂജ, രാഹുകേതു പൂജ എന്നിവ ഉൾപ്പെടുന്ന മഹാശാസ്ത്ര യജ്ഞം വഴിപാടിന് 1000 രൂപയാണ്. സർവാഭീഷ്ടപ്രദ ഹോമം 500 രൂപ, ദക്ഷിണാമൂർത്തി പൂജ 100 രൂപ, നീരാജനം 50 രൂപ, ആഴിപൂജ 100 രൂപ, വിഷ്ണുപൂജ 100 രൂപ, ശിവപൂജ 100 രൂപ, മോഹിനി പൂജ 100 രൂപ, ധന്വന്തരി പൂജ 100 രൂപ, ആദിത്യപൂജ 100 രൂപ, രാഹുകേതു പൂജ 100 രൂപ എന്നിങ്ങനെയാണ് മറ്റ് വഴിപാടുകൾക്ക്. താംബൂലവും നാളികേരവും നോക്കി പ്രശ്ന പരിഹാരവും പറയും. താംബൂല പ്രശ്നത്തിന് വെറ്റിലയും നാളികേര പ്രശ്നത്തിന് നാളികേരവുമായി ഭക്തർ എത്തണം. (വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള വാട്ട്സാപ്പ് നമ്പർ: 9495025779 )

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?