Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുനെല്ലിയിൽ കർക്കടകവാവ് ബലിതർപ്പണം ആഗസ്റ്റ് മൂന്നിന്

തിരുനെല്ലിയിൽ കർക്കടകവാവ് ബലിതർപ്പണം ആഗസ്റ്റ് മൂന്നിന്

by NeramAdmin
0 comments

സന്തോഷ് കുമാർ
കർക്കടകവാവ് ബലിതർപ്പണം തിരുനെല്ലി ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മൂന്നിനു പുലർച്ചെ 3 മണി മുതൽ ഒരു മണി വരെ നടക്കും. പാപനാശിനിക്കരയിലാണ് ബലിതർപ്പണം നടക്കുക. വിശ്വാസികളുടെ സൗകര്യാർത്ഥം കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാടു കൗണ്ടറുകളും തുറന്നു പ്രവർത്തിക്കും. ബലിതർപ്പണ ചടങ്ങുകൾക്കായി കൂടുതൽ വാധ്യാന്മാരെയും നിയോഗിക്കും. ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യക സർവീസ് നടത്തും. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ബലിതർപ്പണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിഷ്ണുപാദങ്ങളിൽ ബലിയർപ്പിക്കുന്നതാണ് ഉത്തമമെന്ന വിശ്വാസത്തിൽ കർക്കടകവാവ് ദിനത്തിൽ തിരുനെല്ലിയിൽ ബലിയിടാൻ പതിനായിരങ്ങൾ എത്താറുണ്ട്. വിശ്വാസികൾക്കു പ്രയാസമില്ലാതെ ബലിതർപ്പണം നടത്തി മടങ്ങാനുള്ള സജ്ജീകരണം ഒരുക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.

വാവ് ബലി സമസ്ത
പിതൃക്കൾക്കും വേണ്ടി

കർക്കടക വാവ് ബലിതർപ്പണവും മരണാനന്തര ശ്രാദ്ധവും വ്യത്യസ്തമാണ്. “പിതൃഭ്യോ മാസി ഉപമാസ്യം ദദാതി” (അഥർവ്വം 8:12:5) പിതൃകർമ്മവും അമാവാസിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് വേദത്തിൽ പറയുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും ഏതു മനുഷ്യനാണോ ശ്രാദ്ധമോ തർപ്പണമോ നടത്തുന്നത് അവരിൽ പിതൃക്കൾ സംപ്രീതരാകുന്നു എന്നു വ്യാജ്ഞവൽക്യസ്മൃതിയിലും പറയുന്നു. തുലാം, കർക്കടകം മാസങ്ങളിൽ കറുത്തവാവിന് നടത്തുന്ന ബലി തർപ്പണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. ഈ ബലി ആർക്കും ഇടാം.

മരണാനന്തര ശ്രാദ്ധവും
വാവ് ബലിയും വ്യത്യസ്തം

മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇതിന് മക്കളുടെ ശ്രാദ്ധം മാതാപിതാക്കൾക്കു ചെയ്യാൻ വിധിയില്ല. അവരിൽ താഴെയുള്ള രക്തബന്ധമുള്ള വ്യക്തികളെക്കൊണ്ടോ, തീർത്ഥസ്ഥാനങ്ങളിലോ, സ്നാനഘട്ടങ്ങളിലോ, പുരോഹിതന്മാരെ കൊണ്ടോ ശ്രാദ്ധം ചെയ്യിപ്പിക്കുക. പ്രേത ശ്രാദ്ധത്തിന് കൈതച്ചക്കയുടെ വലിപ്പത്തിലും, മാസ ശ്രാദ്ധത്തിന് തേങ്ങയുടെ വലിപ്പത്തിലും, തീർത്ഥ ശ്രാദ്ധത്തിന് കോഴി മുട്ടയുടെ വലിപ്പത്തിലും അന്നം നൽകണമെന്നാണ് വിധി. മരണാനന്തര ബലി കർമ്മങ്ങൾ ചെയ്യാൻ ഒരാളുടെ നാലു മുതൽ ആറു വരെ തലമുറയിൽ പെട്ട സർവ്വരും അധികാരികളാണ്. ആൺമക്കളും അവരുടെ മക്കളും സഹോദരരും മക്കളില്ലാത്തവർക്ക് വളർത്തു പുത്രന്മാരും ബലി തർപ്പണാദി കർമ്മങ്ങൾക്ക് അധികാരികളാകുന്നു. തീർത്ഥങ്ങളിൽ പോയി തർപ്പണം ചെയ്യുന്നവർക്ക് അവരവരുടെ തലമുറയിൽപ്പെട്ട എല്ലാ പിതൃക്കൾക്കും വേണ്ടി തർപ്പണം ചെയ്യാം. ശ്രാദ്ധ കർമ്മങ്ങൾ ചെയ്യുമ്പോൾ പിതാവിന്റെ ശ്രാദ്ധം പുത്രൻ ചെയ്യണം. പുത്രൻ ഇല്ലെങ്കിൽ ഭാര്യ ചെയ്യണം. ഭാര്യയില്ലെങ്കിൽ സഹോദരൻ ചെയ്യുക. മരുമക്കളും, ചെറുമക്കളും, ദത്തുപുത്രന്മാരും അധികാരികളാണ്. അവരാരും ഇല്ലെങ്കിൽ സപിണ്ഡന്മാർ ആരെങ്കിലും ചെയ്യുക.

വാവുബലി ഇടുന്നവർ
അറിയേണ്ട കാര്യങ്ങൾ

തിരുനെല്ലി ക്ഷേത്രമാഹാത്മ്യം, തിരുനെല്ലിയാൽ ബലിയിട്ടാൽ പിന്നെ ബലിയിടണ്ടെ, ആണ്ടുബലിയും മാസ ബലിയും കർക്കടക വാവ് ബലിയും തമ്മിലെ വ്യത്യാസം, ആർക്കെല്ലാം ആരെല്ലാം ബലിയിടണം, ആരെല്ലാം ബലികർമ്മം ചെയ്യരുത് , കർക്കടക ബലിയിടാൻ വ്രതം എങ്ങനെ, വീട്ടില്‍ ബലിയിടുന്നതിൻ്റെ ഗുണദോഷങ്ങൾ, തിരുനെല്ലിയിലെ മോക്ഷ പ്രാധാന്യം, ബലിച്ചോറ് എന്ത് ചെയ്യണം, വാവ്ബലിക്ക് പകരം ചെയ്യേണ്ടത് എന്താണ്, മരണാനന്തരബലിയുമായുള്ള വ്യത്യാസം, പുല ആചാരം എത്രദിനം ആവശ്യമുണ്ട്, ക്ഷേത്രത്തിൽ തിലഹോമം എന്തിനാണ്, തിരുനെല്ലി പാപനാശിനിയുടെ പ്രാധാന്യം, പിണ്ഡപാറയിൽ ബലിയിട്ടാൽ പിന്നെ ബലിതർപ്പണം നടത്തണോ, ബലിയിടാൻ തിരുനെല്ലിയിൽ തലേന്ന് എത്തുന്നത് എന്തിനാണ്, സന്തതിപിണ്ഡം എന്തിനാണ് ദീക്ഷാപിണ്ഡം എന്തിനാണ്, തിരുനെല്ലിയിലെ പ്രധാന വഴിപാടുകൾ, ആയുഷ്‌കാലപൂജ എന്ന് നടത്തണം, തിരുനെല്ലി ക്ഷേത്ര പുനരുദ്ധാരണം എന്നു തുടങ്ങി വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട എല്ലാ കാര്യങ്ങളും ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി പറഞ്ഞു തരുന്നു വീഡിയോ കാണുക:

ALSO READ


സന്തോഷ് കുമാർ, തിരുനെല്ലി ദേവസ്വം
+91 94473 27558

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?