Wednesday, December 10, 2025
Wednesday, December 10, 2025
Home » ഞായറാഴ്ച രാവിലെ 09:09 വരെ വിജയദശമി ; അതിനകം എന്ത് തുടങ്ങിയാലും പൂർണ്ണവിജയം

ഞായറാഴ്ച രാവിലെ 09:09 വരെ വിജയദശമി ; അതിനകം എന്ത് തുടങ്ങിയാലും പൂർണ്ണവിജയം

by NeramAdmin
0 comments

മംഗള ഗൗരി
വിജയദശമി ദിവസം വിജയദശമി നക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിദ്യാരംഭം മാത്രമല്ല വിജയം നേടാൻ ആരംഭിക്കുന്ന എല്ലാം തന്നെ ഈ സമയത്താണ് തുടങ്ങേണ്ടത്. വിജയദശമി നാളിൽ ദേവി ദുർഗ്ഗൻ എന്ന അസുരനെ വധിച്ചെന്നും അങ്ങനെ ദേവി ദുർഗ്ഗയായി എന്നും പറയുന്നു.

സമൃദ്ധികരമായ എല്ലാ വിഷയങ്ങൾക്കും വിജയദശമി ദിവസം നല്ലതാണ്. ഈ ദിവസത്തിന് മുഹൂർത്തദോഷം ബാധിക്കില്ലെന്നാണ് സങ്കല്പം. അതുകൊണ്ട് ഏതൊരു വിഷയവും തുടങ്ങാൻ നല്ലതാണ്. പക്ഷെ അവരവരുടെ
നക്ഷത്രപ്രകാരം കത്തൃദോഷങ്ങൾ ഒഴിവാക്കിയാണ് മുഹൂർത്തം നിർണ്ണയിക്കുക. അങ്ങനെ എടുക്കുകയാണ് നല്ലത്.

ഇത്തവണ 2024 ഒക്ടോബർ 12 ശനിയാഴ്ച പകൽ 10.58 മുതലാണ് വിജയദശമി തിഥി തുടങ്ങുന്നത്. എങ്കിലും ഉദയത്തിന് വിജയദശമി തിഥിയുള്ളത് 13 ഞായറാഴ്ച രാവിലെ 09:09 വരെയാണ്. അതിനാൽ പൂജയെടുപ്പിനും വിദ്യാരംഭം നടത്തുന്നതിനും 13 ഞായർ കാലത്ത് 09:09 വരെയാണ് കേരളീയ ആചാര പ്രകാരം ഉത്തമം എന്ന് ജ്യോതിഷ പണ്ഡിതർ പറയുന്നു. 13-ാം തീയതി കാലത്ത് 09:09 ശേഷം വിജയ ദശമി തിഥി ഇല്ലാത്തിതിനാൾ ശേഷം സമയം വിദ്യാരംഭത്തിന് അനുകൂലമല്ല.

മദ്ധ്യകേരളത്തിൽ ഈ വർഷം ഒക്ടോബർ 10 ന് വ്യാഴാഴ്ച പകൽ 12:32 മുതൽ 11 ന് പകൽ 12.07 വരെ ആണ് ദുർഗ്ഗാഷ്ടമി. അതിനാൽ 10 ന് സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്. 2024 ഒക്ടോബർ 11 ന് പകൽ 12:07 മുതൽ 12 ന് പകൽ 10:58 വരെയാണ് മഹാനവമി. അതിനാൽ ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് 11 ന് വെളളിയാഴ്ച സന്ധ്യയ്ക്കാണ്.

എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവമി നാളിലെ പുഷ്പരഥോത്സവം ഒക്ടോബർ 11 ന് വെളളിയാഴ്ച രാത്രിയിലും വിദ്യാരംഭം 12 ന് ശനിയാഴ്ച രാവിലെയുമാണ് നടക്കുന്നത്. ആചാരപ്രകാരം മൂകാംബിക ക്ഷേത്രത്തിൽ നവമി ദിവസം കഴിഞ്ഞ് അടുത്ത ദിവസമാണ് വിദ്യാരംഭം നടത്തുന്നത്. എന്നാൽ ദശമി തിഥി ഉദയത്തിങ്കൽ ഉള്ള ദിവസമാണ് കേരളീയ സമ്പ്രദായത്തിൽ വിദ്യാരംഭം. ആചരണ രീതികളിലെ പ്രത്യേകതകളും ദേശവ്യത്യാസവുമാണ് ഇത്തവണത്തെ മാറ്റങ്ങളുടെ അടിസ്ഥാന കാരണം.

ദേവന്മാർ പോലും നോറ്റ നവരാത്രി വ്രതത്തിന് സമാപനം കുറിക്കുന്ന ദിവസവുമാണ് വിജയ ദശമി. വൃത്രാസുരനെ വധിക്കുവാൻ ദേവേന്ദ്രൻ നവരാത്രികാലത്ത് വ്രതം അനുഷ്ഠിച്ചു. ത്രിപുരന്മാരെ കൊല്ലാൻ പരമശിവനും മധുകൈടഭന്മാരെ കൊല്ലാൻ വിഷ്ണുവും നവരാത്രി വ്രതം അനുഷ്ഠിച്ചു. ഭൃഗു, കശ്യപൻ, കൗശികൻ, വസിഷ്ഠൻ, ബൃഹസ്പതി, തുടങ്ങിയ മഹർഷി ശ്രേഷ്ഠന്മാരും നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നു.

ALSO READ

ഭൂമിയിൽ ആദ്യമായി നവരാത്രി പൂജ നടത്തിയത്
ഭഗവാൻ ശ്രീരാമചന്ദ്രനാണ്. രാവണ നിഗ്രഹത്തിനായി കിഷ്‌കിസന്ധയിലെത്തിയ രാമന് നാരദമഹർഷിയാണ് നവരാത്രി പൂജയുടെ മാഹാത്മ്യം പകർന്നു നൽകിയത്. ആഗ്രഹസാഫല്യവും സങ്കടമോചനവും നേടാൻ അശ്വിന മാസത്തിലെ നവരാത്രിപൂജ ഉത്തമമാണെന്ന് നാരദൻ രാമനെ ഉപദേശിച്ചു. ശ്രീരാമൻ ആ ശരത്കാലത്തു തന്നെ നവരാത്രി പൂജ തുടങ്ങി. ശുഭമായ പീഠം നിർമ്മിച്ച് ദേവിയെ ആവാഹിച്ചിരുത്തി. ഉപവാസവും പൂജാദാനധർമ്മങ്ങളും വിധിയാംവണ്ണം അനുഷ്ഠിച്ചു. അഷ്ടമിനാളിൽ ദേവി രാമന് മുന്നിൽ പ്രത്യക്ഷയായി. രാവണനെ നിഗ്രഹിക്കാൻ അനുഗ്രഹം നൽകി. തുടന്ന് ആയുധ പൂജ നടത്തി നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിലാണ് രാമൻ രാവണനെ നിഗ്രഹിച്ചത്. ചൊവ്വദശ, ചന്ദ്രദശ, ശുക്രദശ എന്നിവ അനുഭവിക്കുന്ന കാലത്ത് കഴിയുന്നതും നവരാത്രിവ്രതം അനുഷ്ഠിക്കണം. സകല ദോഷ പരിഹാരത്തിന് ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്. ഒൻപത് ദിവസവും വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർ ദുർഗ്ഗാഷ്ടമി, മഹാ നവമി, വിജയദശമി ദിനങ്ങളിലെങ്കിലും വ്രതം എടുക്കണം.

Story Summary: Significance of Vijaya Dashami

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?