Wednesday, December 10, 2025
Wednesday, December 10, 2025
Home » ദുരിതശാന്തിക്കും ആഗ്രഹസാഫല്യത്തിനും അതിലളിതമായ മാർഗ്ഗം അയ്യപ്പഭജനം

ദുരിതശാന്തിക്കും ആഗ്രഹസാഫല്യത്തിനും അതിലളിതമായ മാർഗ്ഗം അയ്യപ്പഭജനം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

താരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി നേടുന്നതിനും ആഗ്രഹസാഫല്യത്തിനും പറ്റിയ ഏറ്റവും ലളിതമായ മാർഗ്ഗമാണ് അയ്യപ്പഭജനം. കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ മനസ്സുകളിൽ അയ്യപ്പചൈതന്യം നാടെങ്ങും ശരണം വിളികൾ മുഴങ്ങുകയും ചെയ്യുന്നതാണ് മണ്ഡല – മകരവിളക്ക് കാലത്തിന്റെ പ്രത്യേകത. ഈ പുണ്യ കാലത്ത് ചെയ്യുന്ന ശ്രീ ധർമ്മശാസ്താ ഉപാസനാകൾക്ക് അതിവേഗത്തിൽ ഫലം കിട്ടും. മന്ത്രജപം,

പ്രധാന അയ്യപ്പക്ഷേത്രങ്ങൾ
ശബരിമല, എരുമേലി, ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ, തകഴി, തൃക്കുന്നപ്പുഴ തുടങ്ങിയവയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ഈ 41 ദിവസവും ആഘോഷപൂർവം
കൊണ്ടാടുന്നു. ലോകമെമ്പാടും നിന്ന് അനേക ലക്ഷം തീർത്ഥാടകർ ഈ സീസണിൽ മാത്രം സന്നിധാനത്ത്
എത്തും. അയ്യപ്പമുദ്ര ധരിച്ച് വ്രതമെടുത്ത് വേണം ശബരിമല തീർത്ഥാടനം എന്നാണ് ആചാരം. അതിന് ആദ്യം വേണ്ടത് മാലയിടുകയാണ്. ഏതു ദിവസവും മാലയിടാമെങ്കിലും ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാലയോ രുദ്രാക്ഷ മാലയോ ആണ് കൂടുതൽ ഉപയോഗിക്കുന്നത്.

ധ്യാനം, മൂലമന്ത്രം ജപിക്കണം
സത്യധർമ്മാദികൾ, മന:ശുദ്ധി, ശരീരശുദ്ധി ഇവ പാലിച്ച് മത്സ്യമാംസാദികൾ ത്യജിച്ചു വേണം മണ്ഡലവ്രതം എടുക്കാൻ. ബ്രഹ്മചര്യവും പാലിക്കണം. ലഘുഭക്ഷണം കഴിക്കുക. എല്ലാദിവസവും രാവിലെ കുളികഴിഞ്ഞ് അയ്യപ്പന്റെ ധ്യാനശ്ലോകം ജപിച്ച ശേഷം അല്ലെങ്കിൽ കേട്ട ശേഷം ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ എന്ന മൂലമന്ത്രം
108 തവണ ജപിക്കുക. ഒപ്പം ശനിയാഴ്ചവ്രതം നോറ്റ് സാധുക്കൾക്ക് അന്നദാനം, അയ്യപ്പക്ഷേത്രദർശനം, നീരാജനം തെളിക്കൽ എന്നിവ നടത്തിയാൽ കഠിനമായ ശനിദോഷങ്ങൾ പോലും അകന്നു പോകും. ശനിയാഴ്ച ദിവസങ്ങളിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. എന്നും രാവിലെ അയ്യപ്പക്ഷേത്രദർശനം നടത്തണം.

മാലയിട്ടാൽ സ്വാമി അയ്യപ്പനും ഭക്തനും ഒന്നാകും. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ നെയ്ത്തേങ്ങയും ഇരുമുടിക്കെട്ടും നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു. എന്നാൽ ഇപ്പോൾ മിക്കവരും 41 ദിവസം വ്രതം എടുക്കാറില്ല. കഴിയുന്നത്ര ദിവസം വ്രതമെടുക്കുവാൻ ഭൂരിപക്ഷം ഭക്തരും ശ്രമിക്കാറുണ്ട്. ഗുരുസ്വാമി അല്ലെങ്കിൽ ക്ഷേത്രത്തിലെ പൂജാരിയാണ് ഇരുമുടിക്കെട്ടു നിറച്ച് ശിരസ്സിലേറ്റി
കൊടുക്കുന്നത്.

നെയ്യഭിഷേകം
ശ്രീഅയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് നെയ്യഭിഷേകം ആണ്. ശബരിമല ദർശനം നടത്തുന്നവർ നെയ് തേങ്ങ
കൊണ്ടു പോകണം. ചിലർ നെയ്യഭിഷേകം നടത്തുകയും ചെയ്യാറുണ്ട്. ശബരിമലയിൽ മാത്രമല്ല എല്ലാ ശാസ്താ ക്ഷേത്രത്തിലും നെയ്യഭിഷേകം നടത്താം. മൂന്ന് നാഴി നെയ്യ് അഭിഷേകത്തിന് നൽകണം. തലേന്ന് ക്ഷേത്രപൂജാരിയെ നെയ്യ് ഏല്പിച്ച് അഭിഷേകത്തിന് ചുമതലപ്പെടുത്തണം. അഞ്ച് ശനിയാഴ്ച ഇങ്ങനെ ചെയ്യുന്നത് പാപശമനത്തിന് ഗുണകരമാണ്. അഭിഷേകം ചെയ്ത നെയ് വാങ്ങി 21 ദിവസം പുലർച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.

ALSO READ

കരിക്കഭിഷേകം
അയ്യപ്പപ്രീതിക്ക് ഉത്തമമായ മറ്റൊരു വഴിപാട് കരിക്കഭിഷേകമാണ്. ഏഴു കരിക്ക് അഭിഷേകം ചെയ്യണം. രോഗശാന്തിയും ആരോഗ്യസിദ്ധിയും ഫലം. അഞ്ചുദിവസം തുടർച്ചയായി ചെയ്യുക.

ഭസ്മാഭിഷേകം
വിഘ്‌ന നിവാരണം, ത്വക്‌രോഗശാന്തി,വിദ്യാവിജയം എന്നിവയ്ക്ക് ഗുണകരമാണ് ശാസ്താവിന് ഭസ്മാഭിഷേകം നടത്തുക.12 പിടി (2 കൈകളും കൂടി) ഭസ്മം കൊണ്ടാണ് ഭസ്മാഭിഷേകം നടത്തേണ്ടത്. തുടർച്ചയായി 7 ദിവസം ചെയ്യിക്കുക.

എള്ളുപായസം
എള്ളു ചേർന്ന ശർക്കര പായസം അയ്യപ്പസ്വാമിയുടെ ഇഷ്ടനിവേദ്യമാണ്. 7 ശനിയാഴ്ച ഉത്രം നക്ഷത്രം, ബുധനാഴ്ച എന്നീ ദിവസങ്ങൾ ഈ വഴിപാട് നടത്താൻ ഗുണകരമാണ്. പാപശമനം, അഭീഷ്ടസിദ്ധി എന്നിവ ഉണ്ടാകും.

ശംഖുപുഷ്പം അർച്ചന
നീല ശംഖുപുഷ്പം കൊണ്ട് അർച്ചന നടത്തുന്നത് അഭീഷ്ടസിദ്ധിക്കും വിഘ്‌നനിവാരണത്തിനും നല്ലതാണ്.

നീരാജനം
എള്ളു കിഴിയുണ്ടാക്കി ശാസ്താവിന് നീരാജനം കത്തിക്കുന്നത് അഭിഷ്ടസിദ്ധിക്ക് പ്രയോജനകരമാണ്. തുടർച്ചയായി 12 ദിവസം ചെയ്താൽ വേഗം ഫലം കിട്ടും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 09447020655

Story Summary: Significance Of Ayyappa Upasana During Mandala – Maksravilakku Period; Benefits of Ghee, Tender Coconut, Ash etc Offering

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?