Wednesday, December 10, 2025
Wednesday, December 10, 2025
Home » കാര്യസിദ്ധിക്കും ഗ്രഹ ദോഷങ്ങൾ മാറാനും ജപിക്കൂ ശൈവ മാലാ മന്ത്രം

കാര്യസിദ്ധിക്കും ഗ്രഹ ദോഷങ്ങൾ മാറാനും ജപിക്കൂ ശൈവ മാലാ മന്ത്രം

by NeramAdmin
0 comments

അനിൽ വെളിച്ചപ്പാടൻ
ലൗകിക ജീവിതത്തിലെ ക്ലേശങ്ങൾ നശിപ്പിക്കുന്ന ശിവഭഗവാൻ ആശ്രിതരുടെ സങ്കടങ്ങൾ ഏറ്റെടുത്ത് ഹാരമായി ധരിക്കുന്നു എന്നാണ് വിശ്വാസം. ഒരാളുടെ മനസിൽ ശിവ സ്മരണയുണ്ടായാൽ അത് അവരെ
വ്യക്തിയെ രക്ഷിക്കുന്ന കവചമായി മാറും. സദാശിവൻ ഹൃദയത്തിൽ വസിക്കുന്ന സദാചാര നിരതരായ ഭക്തർക്ക് ഒരു കാര്യത്തിലും ഭയം വേണ്ട, അവരുടെ എല്ലാ കാര്യങ്ങളും ശ്രീപരമേശ്വരൻ നോക്കിക്കൊള്ളും എന്നാണ് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. നമ:ശിവായ മന്ത്ര ജപം കൊണ്ടു തന്നെ സംപ്രീതനാകുന്ന ശിവ ഭഗവാനെ ഇഷ്ട കാര്യസിദ്ധിക്ക് ഉപാസിക്കാൻ അത്യുത്തമമായ ഒരു ദിവ്യമന്ത്രമാണ് ശൈവ മാലാ മന്ത്രം. ഒരു തിങ്കളാഴ്ച രാവിലെ ഈ മന്ത്രജപം ആരംഭിക്കണം. 9 അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളാണ് ജപിക്കേണ്ടത്. ആദ്യം 12 ദിവസം തുടർച്ചയായി ഇത് ജപിക്കണം. അതിനു ശേഷം എല്ലാം തിങ്കളാഴ്ചകളിലും ജപം തുടരാം. തീർച്ചയായും നിങ്ങൾക്ക് അഭീഷ്ട സിദ്ധിയുണ്ടാകും. സൂര്യ – രാഹു – കേതു ദശയോ അപഹാരമോ ഉള്ളവർക്കും മറ്റ് ദശാസന്ധി – ശനി ദോഷങ്ങൾ അനുഭവിക്കുന്നവർക്കും ദോഷപരിഹാരത്തിന് ഇത് ജപിക്കാവുന്നതാണ്. ജാതകത്തിലും ഗോചരാലുമുള്ള സൂര്യ, ശനി, കുജ, രാഹു ദോഷമുക്തിക്കും ശൈവമാലാ മന്ത്രം ജപം നല്ലതാണ്.

ശൈവ മാലാ മന്ത്രം
ശിവായ ഹ്രീം നമ: ശിവായ ത്രിപുരഹരായ
കാലഹരായ സർവദുഷ്ട ഹരായ സർവ ശത്രുഹരായ
സർവ രോഗഹരായ സർവഭൂത പ്രേത പിശാചഹരായ
ധർമ്മാർത്ഥ കാമമോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫൾ

അനിൽ വെളിച്ചപ്പാടൻ
https://uthara.in/

+91 9497 134 134,
0476 – 2966666

Story Summary: Shyva Mala Mantra for accomplishment and success

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?