Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവരാത്രിയിൽ ഓം നമ:ശിവായ ജപിച്ചാൽ ജീവിതം അഭിവൃദ്ധിപ്പെടും

ശിവരാത്രിയിൽ ഓം നമ:ശിവായ ജപിച്ചാൽ ജീവിതം അഭിവൃദ്ധിപ്പെടും

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/)

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമായ മഹാശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ചയാണ്.
ലോകനാഥനായ ജഗത് പിതാവായാണ് ശിവനെ
മഹാശിവരാത്രി ദിവസം ആരാധിക്കുന്നതിന് ഏറ്റവും നല്ല ജപമന്ത്രമാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. ശിവരാത്രിക്ക് ഈ മന്ത്രം എത്ര കൂടുതൽ ജപിക്കാൻ കഴിയുമോ അത്രയേറെ പുണ്യകരമാണ്. ശിവരാത്രിക്ക് മാത്രമല്ല എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിച്ചാൽ എത്ര വലിയ പാപവും അകലും; ജീവിതം അഭിവൃദ്ധിപ്പെടും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം.

ചൊവ്വാഴ്ച വ്രതം തുടങ്ങാം
ശിവരാത്രിയുടെ തലേദിവസം മുതല്‍ വ്രതം പാലിക്കണം. മത്സ്യമാംസാദി ഭക്ഷണം ത്യജിക്കുക. ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം രാവിലെയും വൈകിട്ടും പഴവര്‍ഗ്ഗമോ, ലഘുഭക്ഷണമോ കഴിക്കാം. ശിവരാത്രിദിനം ഉപവാസമാണ് ഏറ്റവും ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം ആകാം. വെളുപ്പിന് കുളിച്ച് വസ്ത്രധാരണം നടത്തി യഥാവിധി പഞ്ചാക്ഷരം ജപിച്ച് ഏതെങ്കിലും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയിൽ പങ്കെടുക്കാം. ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്. സഹസ്രനാമം രണ്ട് നേരവും ചൊല്ലണം.

പാപശാന്തി, അഭീഷ്ടസിദ്ധി
ശിവരാത്രിദിവസം ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകളില്‍ പങ്കെടുക്കുന്നത് പാപശാന്തിക്ക് ഗുണകരമാണ്. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, എതൃത്തു പൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും, വൈകിട്ട് ദീപാരാധന, അത്താഴപൂജ, അര്‍ദ്ധരാത്രി സമയത്ത് നടത്തുന്ന ശിവരാത്രി പൂജ എന്നിവയും ഏറ്റവും പ്രധാനമാണ്. ഈ എല്ലാ പൂജകളിലും പഞ്ചാക്ഷര മന്ത്രജപത്തോടെ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം. മുന്‍ജന്മാര്‍ജ്ജിതമായ പാപങ്ങള്‍പോലും കഴുകിക്കളയാന്‍ ഈ ദിവസത്തെ ശിവസ്മരണ പ്രയോജനപ്പെടുത്തും. ശിവരാത്രിയെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയാറുണ്ട്. ജരാനര ബാധിച്ച ദേവന്മാര്‍ അമൃതിനുവേണ്ടി പാലാഴി മഥനം നടത്തുകയും വാസുകിയില്‍ നിന്നും കാളകൂടം എന്ന മഹാവിഷം ഉണ്ടാവുകയും ചെയ്തു. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ ശക്തിയുള്ള ഈ വിഷം ലോകത്തെ രക്ഷിക്കാനായി ശിവഭഗവാന്‍ പാനം ചെയ്തു. വിഷം ശിവന്റെ കണ്ഠത്തില്‍ ഉറച്ച് ഭഗവാന് നീലകണ്ഠന്‍ എന്ന പേരുണ്ടായി. ലോകത്തിന് വേണ്ടിയുള്ള ഭഗവാന്റെ ത്യാഗസ്മരണയാണ് ശിവരാത്രി. വിഷബാധിതനായ ശിവനോടൊപ്പം ഭക്തജനങ്ങളും പരിവാരങ്ങളുമെല്ലാം നാമജപത്തോടെ ഉറക്കമൊഴിഞ്ഞ ദിനമാണ് ശിവരാത്രി. കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രഹ്മാവിനും, വിഷ്ണുവിനും മദ്ധ്യേ ഭഗവാന്‍ ശിവലിംഗരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ദിനമെന്ന പ്രത്യേകതും ശിവരാത്രിക്ക് ഉണ്ട്.

വഴിപാടുകൾ പെട്ടെന്ന് ഫലം
ശിവരാത്രി ദിവസം ശിവപ്രീതിക്കായി ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾ പെട്ടെന്ന് ഫലം തരും . ശിവപൂജയ്ക്ക് നടത്താവുന്ന പുഷ്പാഞ്ജലി മന്ത്രങ്ങളും ഫലവും:

ALSO READ

ശ്രീരുദ്രമന്ത്രം ………. ദുരിതശാന്തി, കാര്യലബ്ധി
ആയുസൂക്തം ……. രോഗശാന്തി, ആരോഗ്യലബ്ധി
സംവാദസൂക്തം ……ഐക്യം, ശാന്തി, കുടുംബഭദ്രത
അഷേ്ടാത്തരം …….കാര്യസിദ്ധി, ഐശ്വര്യലബ്ധി
സഹസ്രനാമം ……….ഐശ്വര്യം, ശിവപ്രീതി
പഞ്ചാക്ഷരം ……. … പാപശമനം, ഐശ്വര്യം
സ്ഥാണുമന്ത്രം ………മന:സുഖം, കാര്യവിജയം
അഘോരമന്ത്രം….. . ശത്രുദോഷ, ദൃഷ്ടിദോഷശാന്തി പാശുപതമന്ത്രം …… ശത്രുസ്തംഭനം, ഭയനിവാരണം
രുദ്രസൂക്തം ………. ..ഐശ്വര്യം, ധനാഭിവൃദ്ധി
ഭാഗ്യസൂക്തം ………. ഭാഗ്യം, ഐശ്വര്യം
പ്രാസാദമന്ത്രം …….. മുന്‍ജന്മദോഷശാന്തി, പാപശമനം
പഞ്ചബ്രഹ്മന്‍ ……….സര്‍വ്വകാര്യവിജയം, പാപശാന്തി
തല്പുരുഷന്‍ ………. ..പാപശമനം, സമൃദ്ധി
ഈശാനന്‍ …………..ഐശ്വര്യം, ഭാഗ്യം
വാമദേവന്‍ ………….കാര്യസിദ്ധി, വിഘ്‌നനിവാരണം
അഘോരന്‍ …….: …ശത്രുദോഷശാന്തി, ദുരിതശാന്തി
സഭ്യോജാതന്‍ ……. മന:ശാന്തി, സമാധാനം

ഈ മന്ത്രങ്ങളെല്ലാം ക്ഷേത്രത്തിൽ പൂജാരിയെക്കൊണ്ട് ചെയ്യിക്കണം. ശിവരാത്രി, തിങ്കള്‍, തിരുവാതിര, പൗര്‍ണ്ണമി ദിനങ്ങളില്‍ കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നത് ഉത്തമം.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ ഇന്ന് മുതൽ
ശിവഅഷ്ടോത്തരം ഉമാമഹേശ്വര സ്തോത്രം, ശിവാഷ്ടകം, ദാരിദ്ര്യദുഃഖ ദഹന ശിവസ്തോത്രം, വിശ്വനാഥാഷ്ടകം, ബില്വാഷ്ടകം, മൃത്യുഞ്ജയ മന്ത്രം, ശങ്കരധ്യാന പ്രകാരം, പ്രദോഷ സ്തുതി , ശിവപഞ്ചാക്ഷര സ്തോത്രം തുടങ്ങി ഏതൊരു ശിവ സ്തോത്രം ജപിക്കുന്നതും ഉമാമഹേശ്വര പ്രീതി സമ്മാനിക്കും. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശിവപഞ്ചാക്ഷ സ്തോത്രം കേൾക്കാം:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Summary : Significance of Maha Shivaratri Vritham and Benifits of Panchakshara Mantra Japam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?