Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവരാത്രിയിൽ ചതുർയാമ പൂജയിൽ പങ്കെടുക്കണം; വ്രതം ചൊവ്വാഴ്ച തുടങ്ങണം

ശിവരാത്രിയിൽ ചതുർയാമ പൂജയിൽ പങ്കെടുക്കണം; വ്രതം ചൊവ്വാഴ്ച തുടങ്ങണം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/)

ജ്യോതിഷി പ്രഭാസീന
ശിവരാത്രി ദിനത്തിൽ വ്രതം നോറ്റ് ഉറങ്ങാതെ ഉണർന്നിരുന്ന് ശിവമന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് മഹാദേവനെ ആരാധിച്ചാൽ ഭഗവാൻ്റെ പൂർണ്ണമായ കൃപാ കടാക്ഷങ്ങൾ ലഭിക്കുമെന്നും ആഗ്രഹിച്ച കാര്യങ്ങൾ അതിവേഗം സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശിവരാത്രിക്ക് വ്രതാനുഷ്ഠാനം നടത്തുന്നവർ തലേദിവസം അതായത് ചൊവ്വാഴ്ച
ഒരു നേരം ഭക്ഷണം കഴിച്ച് ശിവരാത്രി നാൾ രാവിലെ കുളിച്ച് ശിവനെ ധ്യാനിച്ച്
ശിവക്ഷേത്ര ദർശനം നടത്തുകയും
വൈകിട്ട് ചതുർയാമ പൂജയിൽ പങ്കെടുക്കുകയും ചെയ്യണം. ശിവരാത്രി നാൾ ഉറങ്ങാതെ പിറ്റേന്ന് രാവിലെ കുളിച്ച് തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. ശിവരാത്രി നാൾ ശിവ മന്ത്രങ്ങൾ, കീർത്തനങ്ങൾ, ശിവപുരാണം തുടങ്ങിയവ വായിച്ചുകൊണ്ടോ ശ്രവിച്ചുകൊണ്ടോ ചെലവഴിക്കണം. ഭക്ഷണം ഒഴിവാക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കുന്നത് എളുപ്പമാണെന്ന് കരുതപ്പെടുന്നു. ദിവസവും നാം അനുഭവിക്കുന്ന ഉറക്കം താമസഗുണത്തിൻ്റെ പ്രകടനമാണെന്നും ഉണർന്നിരിക്കുന്നതിലൂടെ ഗുണം നിയന്ത്രണത്തിലാകുമെന്നും പറയപ്പെടുന്നു. ഈ രീതിയിൽ ഭക്ഷണവും ഉറക്കവും നിയന്ത്രിക്കുന്നതിലൂടെ സാധാരണ ഉണർവ്, അബോധാവസ്ഥ എന്നിവയെ മറികടന്ന് ആത്മീയാനുഭൂതിയുടെ ഉയർന്ന അവസ്ഥയിലേക്ക് മാറുന്നു.
ഈ വർഷത്തെ മഹാ ശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ച ആഘോഷിക്കുന്നു. അന്ന് വൈകുന്നേരം ശിവരാത്രി ആരാധന ആരംഭിച്ച് പിറ്റേന്ന് രാവിലെ വരെ തുടരും. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ ശിവരാത്രി നാളിൽ
അതിരാവിലെ എഴുന്നേറ്റു കുളിച്ച്
കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവ അഷ്ടോത്തരം കേൾക്കാം:

  • ജോതിഷി പ്രഭാ സീന സി പി
    +91 9961 442256, 989511 2028
    (ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
    കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary : The Specialities Maha Shivaratri

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?