Wednesday, December 10, 2025
Wednesday, December 10, 2025
Home » പൊങ്കാലയിടുന്നവർ പുല, വാലായ്മ, മാസമുറ എത്ര ദിവസം പാലിക്കണം ?

പൊങ്കാലയിടുന്നവർ പുല, വാലായ്മ, മാസമുറ എത്ര ദിവസം പാലിക്കണം ?

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയും എത്ര ദിവസം പാലിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ഭക്തജനങ്ങൾ സംശയം ചോദിക്കാറുണ്ട്. വ്രതം കാപ്പുകെട്ട് മുതലുള്ള 9 ദിവസമാണ് അത്യുത്തമം.
പുല 16 ദിവസവും വാലായ്മ 11 ദിവസവുമാണ് വേണ്ടത്. ഒൻപതു ദിവസത്തെ വ്രതമെടുക്കാൻ കഴിയുന്നില്ല എങ്കിൽ 7 ദിവസമോ മൂന്നു ദിവസമോ വ്രതമെടുക്കണം. അതിനും കഴിയാതെ വന്നാൽ തലേദിവസമെങ്കിലും വ്രതമെടുക്കണം. വ്രതനിഷ്ഠയോടെ നാം സമർപ്പിക്കുന്ന പൊങ്കാലയാണ് പുണ്യകരം. വ്രതദിനങ്ങളിൽ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തണം. സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. മറ്റുള്ളവരെ കുറ്റം പറയരുത്. രാവിലെയും രാത്രിയും ഗോതമ്പോ പഴങ്ങളോ കഴിക്കാം. ഉച്ചക്ക് ഒരുനേരം അരിയാഹാരം. ബ്രഹ്മചര്യം വേണം. സദാ ആറ്റുകാൽ ദേവിയെ ധ്യാനിക്കണം. ആറ്റുകാൽ ഭഗവതിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കാൻ ഭക്തർക്ക് ഓരോ വർഷവും ലഭിക്കുന്ന ദിവസവുമാണിത്. ഈ വർഷത്തെ പൊങ്കാല മാർച്ച് 13 വ്യാഴാഴ്ച രാവിലെ 10:15 മണിക്കാണ്. നിവേദ്യം ഉച്ചയ്ക്ക് 1 : 15 മണിക്ക് .

പുല വാലായ്മയുടെ കാര്യമാണെങ്കിൽ അടുത്ത
ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ആറ്റുകാല്‍ പൊങ്കാല, വീട്ടില്‍ പറയിടുക, ശബരിമല ദര്‍ശനം എന്നിവയെല്ലാം ചിലര്‍ ഒഴിവാക്കാറുണ്ട്. എന്നാൽ 16 ദിവസത്തെ പുല കഴിഞ്ഞാല്‍ ക്ഷേത്ര സംബന്ധമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം. ശബരിമല ദര്‍ശനത്തിന് വ്രതധാരണം ആവശ്യമാണ്. ഇത് പാലിച്ച് ക്ഷേത്രദര്‍ശനം നടത്താം കെട്ടുനിറച്ച് ദര്‍ശനം നടത്തണം. യാതൊരു ദോഷവുമില്ല. ശബരിമലയിലെ പൂജാരിമാര്‍ക്ക് പോലും പുല കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും നടത്താം.
ഇക്കാര്യം ചിന്തിച്ചാല്‍ പൊങ്കാലയിടുന്നവർക്ക് പുല സംബന്ധിച്ച സംശയം നീങ്ങും. ദേവീദേവന്മാരെ വീട്ടിൽ എഴുന്നെള്ളിച്ച് സ്വീകരിക്കുന്നതും നിറപറ വച്ച് ക്ഷേത്ര വഴിപാടുകള്‍ നടത്തുന്നതും എല്ലാം 16 ദിവസം പുല കഴിഞ്ഞാല്‍ യാതൊരു തടസ്സവും ഇല്ലാതെ ചെയ്യാം. ആറ്റുകാല്‍ പോലുള്ള മഹാക്ഷേത്രങ്ങളില്‍ പൊങ്കാല അര്‍പ്പിക്കുന്നതിലും യാതൊരു ദോഷവും ഇല്ല. നമ്മുടെ പൊതുവിശ്വാസ പ്രകാരമുള്ള പുല ആചരിക്കണം എന്ന് മാത്രമേ ഉള്ളൂ.

ALSO READ

സ്ത്രീകൾ മാസമുറ എത്ര ദിവസം ആചരിക്കണം
എന്നതിന് . 12 ദിവസം കഴിഞ്ഞേ ദേവീക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും കയറാവൂ എന്ന് ചിലയിടങ്ങളില്‍ ആചാരമുണ്ട്. എന്നാൽ 7 രാത്രി കഴിഞ്ഞ് കുളിക്കുന്നത്
ആണ് ഏറ്റവും പ്രചാരണത്തിലുള്ള ആചരണരീതി. മൂന്ന് ദിവസം പൂര്‍ണ്ണമായും മാറിയിരിക്കലും 7-ാം ദിവസം കഴിയുന്നതു വരെ ക്ഷേത്ര പ്രവേശനം ഒഴിവാക്കലുമാണ് വേണ്ടത്. എന്തായാലും 12 ദിവസം ആവശ്യമില്ല. ശിവന്‍, ദേവി, തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഇതു തന്നെ മതി. സ്വന്തം മനസ്സിന്റെ ഉറപ്പും, വിശ്വാസവും അനുസരിച്ച് ചെയ്യുക. പക്ഷേ ഏഴ് ദിവസം കൊണ്ടും മാസമുറ തീർന്നില്ലെങ്കിൽ തീരുന്നതുവരെ കയറരുത്. മാറി എന്ന് സ്വയം ഉറപ്പുവന്നാല്‍ കയറാം. ക്ഷേത്ര സംബന്ധമായ പൊതു സമ്പ്രദായമാണ് ഇവിടെ പറഞ്ഞത്. സ്വന്തം പ്രാര്‍ത്ഥനയ്ക്കും വിശ്വാസത്തിനും ഇതൊന്നും ബാധകമല്ല എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ പറഞ്ഞിട്ടില്ലേ. മാസമുറയായ പാഞ്ചാലിക്കാണ് ശ്രീകൃഷ്ണന്‍ വസ്ത്രം നല്കി വസ്ത്രാക്ഷേപത്തില്‍ നിന്നും രക്ഷിച്ചത് എന്നതും സ്മരണീയമാണ്.


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Defilement caused by birth or death of a relative observation for Pongala and other Hindu rituals

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?