Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് എന്നും ജപിച്ചു നോക്കൂ ,  എല്ലാ മേഖലകളിൽ  ഉള്ളവരെയും സ്വാധീനിക്കാം

ഇത് എന്നും ജപിച്ചു നോക്കൂ ,  എല്ലാ മേഖലകളിൽ  ഉള്ളവരെയും സ്വാധീനിക്കാം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

മംഗള ഗൗരി
ആദിശങ്കരാചാര്യരുടെ അതിമനോഹരമായ രചനകളിലൊന്നായാണ് അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം …. എന്ന് തുടങ്ങുന്ന അച്യുതാഷ്ടകത്തെ വിശേഷിപ്പിക്കുന്നത്. മഹാവിഷ്ണുവിനെയും അവതാരങ്ങളായ കൃഷ്ണനെയും രാമനെയും ഭജിക്കുന്നതിലൂടെ ഈ പ്രപഞ്ചസൃഷ്ടാവിനെ തന്നെയാണ് ആരാധിക്കുന്നത്. സർവവ്യാപിയായ, സർവശക്തനായ, സർവരക്ഷകനായ മഹാ
വിഷ്ണുവിനെ അച്യുതാഷ്ടകം ചൊല്ലി ആരാധിച്ചാൽ നമ്മുടെ ബോധത്തെ പരമാത്മാവിന്റെ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിലൂടെ അറിവിന്റെ, ശക്തിയുടെ, ബോധത്തിന്റെ, അനുഗ്രഹത്തിന്റെ അഗാധമായ കടലിൽ മുങ്ങാംകുഴിയിട്ട അനുഭൂതി നമുക്ക് ലഭിക്കും. നാലു പുരുഷാർത്ഥങ്ങളും – ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ കരഗതമാകും. അച്യുതൻ എന്നാൽ നാശമില്ലാത്തവൻ എന്ന് അർത്ഥം. അഷ്ടം എന്നാൽ
എട്ട് ശ്ലോകങ്ങളടങ്ങിയ സ്തുതി. വിപരീതമെന്നും അഷ്ടകത്തിന് അർത്ഥമുണ്ട്. മനുഷ്യരിലുള്ള എല്ലാ വിപരീതങ്ങളെയും അകറ്റി നവോർജ്ജം പ്രദാനം ചെയ്യുന്നതെന്ന് വ്യഖ്യാനിക്കാം. മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ ആശ്രിത വത്സലനായ ഒരു മൂർത്തിയില്ല. സങ്കടവുമായി സമീപിക്കുന്ന ആരെയും ഭഗവാൻ കൈവെടിയില്ല.
അച്യുതാഷ്ടകം ജപിക്കുന്നവർ ജീവിതത്തിൽ വഴി തെറ്റിപ്പോകില്ല. അവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സ്വാധീനിക്കാനാകും. അവരുടെ എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കും. അവസാനം മോക്ഷവും ലഭിക്കും. അച്യുതാഷ്ടകം നിത്യവും ജപിക്കുന്നത് നല്ലതാണ്. വിശേഷാൽ ഭജിക്കാൻ ബുധനാഴ്ചകളും രോഹിണി നക്ഷത്രവും ചിങ്ങമാസത്തിലെ അഷ്ടമിയും ദീപാവലിയും വിഷുവും ധനുവിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനവും അത്യുത്തമമാണ്. നിത്യവും ഭക്തിയോടും
ശ്രദ്ധയോടും ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം കേൾക്കാം:

അച്യുതാഷ്ടകം

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ

ALSO READ

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദജം സന്ദധേ

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ, വാസുദേവാജിത, ശ്രീനിധേ,
അച്യുതാനന്ദ, ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ

രാക്ഷസ ക്ഷോഭിത സീതയാ ശോഭിതോ
ദണ്ഡകാരണ്യ ഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതേ വാനരൈഃ സേവിതോ
അഗസ്ത്യ സംപൂജിതോ രാഘവ: പാതുമാം

ധേനുകാരിഷ്ടഹാ നിഷ്ടകൃദ്ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദക:
പൂതനാലോപക: സൂരജാഖേലനോ
ബാലഗോപാലക: പാതു മാം സർവദാ

വിദ്യുദു ദ്യോതവത് പ്രസ്ഫുര ദ്വാസസം
പ്രാവൃഡം ഭോദവത്‌ പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോര: സ്ഥലം
ലോഹിതാം ഘ്രിദ്വയം വാരിജാക്ഷം ഭജേ

കുഞ്ചിതൈ: കുന്തളൈർ ഭ്രാജമാനാനനം
രത്‌നമൌലിം ലസത്കുണ്ഡലം ഗണ്ഡയോ:
ഹാരകേയൂരകം കങ്കണപ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്യാമളം തം ഭജേ

അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമത: പ്രത്യഹം പൂരുഷ സസ്‌പൃ ഹം
വൃത്തത: സുന്ദരം വേദ്യ വിശ്വംഭരം
തസ്യ വശ്യോ ഹരിർ ജ്ജായതേ സത്വരം

ഇതി ശ്രീശങ്കരാചാര്യ വിരചിതമച്യുതാഷ്കം സമ്പൂർണ്ണം


Story Summary: Significance of Daily Chanting of the eight-fold stotra, Achyutashtakam addressed to Lord Vishnu . This Stuti is considered as one of the most beautiful compositions of Adi Shankaracharya

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?