Wednesday, December 10, 2025
Wednesday, December 10, 2025
Home » ചിത്രാ പൗർണ്ണമിയിൽ ഹനുമദ് പ്രസാദത്തിന് ഇത് നിരന്തരം ജപിക്കൂ

ചിത്രാ പൗർണ്ണമിയിൽ ഹനുമദ് പ്രസാദത്തിന് ഇത് നിരന്തരം ജപിക്കൂ

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/)

മംഗള ഗൗരി
ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസമാണ് ചൈത്രം.(മീനം-മേടം) ചില സമയങ്ങളിൽ ഒരുനാൾ മുൻപോ പിൻപോ പൗർണ്ണമി വന്നേക്കാം. ഈ മാസത്തിൽ വരുന്ന പൗർണ്ണമി ചിത്രാ പൗർണ്ണമി എന്ന പേരിലും പ്രസിദ്ധമാണ്. ഇടുക്കി ജില്ലയിലെ മംഗളാദേവി ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നട തുറക്കുന്നത് ചിത്രാ പൗർണ്ണമിക്കായതിനാൽ കേരളത്തിലും ഈ ദിവസം ശ്രദ്ധിക്കപ്പെടുന്നു. ശ്രീരാമജയന്തി കഴിഞ്ഞു വരുന്ന ഈ പൗര്‍ണ്ണമി 2025 ഏപ്രിൽ 12 നാണ്.

യമധർമ്മന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തൻ ജനിച്ച ദിവസമായും ചൈത്ര പൗർണ്ണമി പറയപ്പെടുന്നു. അന്നു ചിത്രഗുപ്തനെ പൂജിച്ചാൽ പാപമോചനം ലഭിക്കും എന്നാണ് വിശ്വാസം. ശിവശക്തി പൂജയും, ദേവിക്ക് കുങ്കുമാർച്ചനയും അന്ന് നടത്തുന്നത് വളരെയധികം വിശേഷമാണ് ഈ ദിവസം. യോഗേശ്വരനായ ശ്രീകൃഷ്ണ ഭഗവാൻ നടത്തിയ ആറുമാസത്തെ രാസക്രീഡാ ഉത്സവത്തിന്റെ സമാപനം നടന്നത് ഈ ദിവസമായിരുന്നു. ഭഗവാൻ തന്റെ അനന്തയോഗ ശക്തികൊണ്ട് അനേക രൂപം ധരിച്ച് എത്രയും ഗോപികമാരുണ്ടോ അത്രയും കണ്ണൻ എന്ന അത്ഭുതം കാണിച്ചു തന്ന അവസരവും ഇതാണ്. ഭഗവാന്റെ യോഗനിഷ്ഠാശക്തിയുടെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഈ സന്ദർഭം. ഈ ദിവസം ലക്ഷ്മീനാരായണ പൂജ നടത്തുന്നത് ശ്രേയസ്കരമായി കരുതപ്പെടുന്നു.

വടക്കേ ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ചിത്രാപൗർണ്ണമി നാളിലാണ്. ശ്രീരാമ ഭക്തിയുടെ കൊടുമുടിയാണ് ഹനുമാന്‍ സ്വാമി. രാമനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാ ദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകും എന്നാണ് വിശ്വാസം. അതുകൊണ്ട് ശ്രീരാമനാമം ജപിക്കുന്നവർക്ക് എല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം അതിവേഗം ലഭിക്കും. ഹനുമദ്പ്രീതി നേടാനുള്ള ഏറ്റവും എളുപ്പവഴി മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം എന്ന് പ്രാർത്ഥിക്കുകയാണ്. എത്ര കൂടുതൽ ശ്രീരാമജയം ജപിക്കുന്നുവോ അത്രവേഗം ഫലസിദ്ധി ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം ശ്രീരാമനാമ ജപമാണ്. കഴിയുമെങ്കിൽ ഹനുമദ് ക്ഷേത്ര സന്നിധിയിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.

ALSO READ

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണ പാരായണം എന്നിവയിലൂടെ ആഞ്ജനേയ
സ്വാമിയെ പ്രീതിപ്പെടുത്താം. അഞ്ജനയുടെ പുത്രനായത് കൊണ്ടാണ് ഹനുമാന്‍ സ്വാമി ആഞ്ജനേയനായത്.

പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും വാനര രാജൻ കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി. മനസ്സിൽ കളങ്കമില്ലാതെ വിളിച്ചാൽ ഭക്തരുടെ സങ്കടങ്ങളെല്ലാം പരിഹരിക്കുന്ന വായൂപുത്രന്‍ പിറന്ന പുണ്യദിനമാണ് ഹനുമദ് ജയന്തി. തെന്നിന്ത്യയില്‍ ഈ ദിവസം മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ അതായത് നമ്മുടെ ധനുമാസത്തിലെ അമാവാസി വരുന്ന മൂലം നക്ഷത്ര ദിവസമാണ്. വടക്കേ ഇന്ത്യ ഹനുമദ് ജയന്തി കൊണ്ടാടുന്ന ചൈത്ര മാസത്തിലെ പൗര്‍ണ്ണമി നാളിൽ
കേരളത്തിലും ചിലസ്ഥലങ്ങളിലും ഹനുമദ് ജയന്തി
ആഘോഷിക്കുന്നുണ്ട്.

ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ധാരാളം മന്ത്രങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം, യത്ര യത്ര രഘുനാഥ കീർത്തനം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ
ശ്രീ ഹനുമത് സ്തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും.പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഹനുമദ് സ്തോത്രം കേൾക്കാം :

Story Summary: Significance of Chitra Poornima and Hanuman Jayanti

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?