Wednesday, December 10, 2025
Wednesday, December 10, 2025
Home » ഹനുമദ് ജയന്തിയും ശനിയാഴ്ചയും ഒന്നിച്ച്; ശനിദോഷങ്ങളെല്ലാം മാറ്റാം

ഹനുമദ് ജയന്തിയും ശനിയാഴ്ചയും ഒന്നിച്ച്; ശനിദോഷങ്ങളെല്ലാം മാറ്റാം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

ജോതിഷി പ്രഭാ സീന സി പി

ഹനുമദ് ജയന്തിയും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന പുണ്യദിനമാണ് 2025 ഏപ്രിൽ 12. ഈ ദിവസം ആഞ്ജനേയ സ്വാമിയെ ഭജിച്ചാൽ സകല ശനിദോഷങ്ങളും ശമിക്കും. രാവണൻ്റെ തടവറയിൽ നിന്നും ഹനുമാൻ സ്വാമി ശനിദേവനെ രക്ഷിച്ചതിനാലാണ് ശനിയാഴ്ചകൾ ഹനുമദ് ഭജനത്തിന് പ്രധാനമായതെന്ന് വിശ്വസിക്കുന്നു. വളരെ ഇടുങ്ങിയ ഒട്ടും വെളിച്ചം കടക്കാത്ത ഒരു ഇരുണ്ട തടവറയിൽ ശനിദേവനെ രാവണൻ ബന്ധിച്ചത് മകൻ മേഘനാദൻ്റെ ജനന സമയം ജാതക പ്രകാരം അത്യുത്തമമാക്കാനുള്ള രാവണന്റെ ശ്രമം വിഫലമാക്കിയതിനാണ്.

മകൻ്റെ ജന്മം ജാതകം കൊണ്ട് തന്നെ ശ്രേഷ്ഠമാക്കാൻ രാവണൻ ബലം പ്രയോഗിച്ച്
നവഗ്രഹങ്ങളെയും രാശി ചക്രത്തിൽ ഉച്ചവും ബലവുമുള്ള സുസ്ഥാനങ്ങളിൽ പിടിച്ചു നിറുത്തി. എന്നാൽ മേഘനാദൻ്റെ ജനനത്തിന് തൊട്ടു മുൻപ് ശനിദേവൻ തൻ്റെ ഉച്ച ക്ഷേത്രമായ തുലാം രാശിയിൽ നിന്ന് മാറിക്കളഞ്ഞു. ഇതിൽ ക്രോധം പൂണ്ടാണ് രാവണൻ ശനി ഭഗവാനെ തടവിലാക്കിയത്. രാമദൂതുമായി സീതാന്വേഷണത്തിന് ലങ്കയിലെത്തിയ
ഹനുമാൻ സ്വാമി യാദൃച്ഛികമായി ഈ തടവറയിൽ നിന്ന് ശനിദേവൻ്റെ രോദനം കേട്ടു. സൂര്യ ദേവൻ്റെ
ശിഷ്യനും അമിത ബലവാനും വീരനുമായ
ഹനുമാൻ സ്വാമി ഉടൻ തന്നെ ആ തടവറ ഭേദിച്ച് തൻ്റെ ഗുരുപുത്രനെ രക്ഷിച്ചു. ഇതിന് നന്ദി പറഞ്ഞ്, വായുതനയനെ വന്ദിച്ച ശനിദേവൻ കൃതജ്ഞതാപൂർവം തന്നെ സഹായിച്ചതിന് പകരമായി ഹനുമാൻ സ്വാമിക്ക് ഒരു വരം നൽകി: ശനിയാഴ്ചകളിൽ ആഞ്ജനേയ സ്വാമിയെ ഭജിക്കുന്ന ഭക്തജനങ്ങളെ യാതൊരുവിധ ശനി ദോഷവും ബാധിക്കില്ല എന്നായിരുന്നു ആ വരം. ഇതു കാരണം ശനിയാഴ്ചകൾ ഹനുമാൻ
ഭജനത്തിന് ദിവ്യമായിത്തീർന്നു.

ALSO READ


ഹനുമദ് മന്ത്രങ്ങൾ ജപിച്ചും കീർത്തനങ്ങൾ
ആലപിച്ചും വഴിപാടുകളും പൂജകളും നടത്തിയും ശനിയാഴ്ചകളിൽ ആഞ്ജനേയനെ ഉപാസിച്ചാൽ
ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങി എല്ലാവിധ ശനിദോഷങ്ങളും ഒഴിഞ്ഞു പോകും. മാത്രമല്ല ഈ ദിവസം ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ മറ്റ് ഏതൊരു മൂർത്തിയെക്കാളും വേഗത്തിൽ
അഭീഷ്ടസിദ്ധി ലഭിക്കുമെന്നും വിശ്വസിക്കുന്നു. അതിനാൽ ഈ ശനിയാഴ്ച വായു പുത്രനെ വിശേഷ ഗുണങ്ങൾ ഒന്നൊന്നായി ചൊല്ലി സ്തുതിക്കുന്ന നമോ ആഞ്ജനേയം
എന്ന മനോഹരമായ ആഞ്ജനേയ കീർത്തനം ശ്രവിച്ച് / ജപിച്ച് പവിത്രമാക്കാം. ദുഃഖദുരിതങ്ങൾ
അകറ്റി, അഷ്ടൈശ്വര്യവും അഭീഷ്ട സിദ്ധിയും ജീവിത വിജയവുമെല്ലാം ഈ സ്തുതിയാൽ ആഞ്ജനേയനെ ഭജിച്ചാല്‍ കരഗതമാകുന്നത് കോടിക്കണക്കിന് ഹനുമാൻ ഭക്തരുടെ അനുഭവമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഈണം നൽകി അതീവ ഹൃദ്യമായി ആലപിച്ച ആഞ്ജനേയ കീർത്തനം കേൾക്കാം:

Story Summary: Significance of Hanuman Jayanti and Saturday

ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?