ടി.കെ.രവീന്ദ്രൻനാഥൻ പിള്ള
വിഷുക്കൈനീട്ടം എന്നത് ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമാണ്. അത് ചെലവാക്കാതെ സൂക്ഷിക്കുന്നത് നല്ലതാണ്. വിഷുക്കൈനീട്ടം ലക്ഷ്മീ ദേവി തന്നെയാണ്. അതിനാലാണ് അതു സൂക്ഷിച്ചു വയ്ക്കണമെന്നു പറയുന്നത്.
ദിവസവും വിളക്കു കത്തിക്കുന്ന ശുദ്ധമായ സ്ഥാനത്താണ് വയ്ക്കേണ്ടത്. വിളക്കു തെളിക്കുന്തോറും അവിടെ ലക്ഷ്മിദേവിയുടേയും വിഷ്ണുവിന്റെയും സാന്നിദ്ധ്യമുണ്ടായിരിക്കും. അവിടെ ഐശ്വര്യദേവതയും സൗഭാഗ്യദേവതയും വിളയാടിക്കൊണ്ടേയിരിക്കും.
ക്ഷേത്ര ദർശന വേളയിൽ പൂജാരിമാർ വിഷുക്കൈനീട്ടം നൽകാറുണ്ട്. അതും വീട്ടിൽ വിളക്കുവയ്ക്കുന്നിടത്തു സൂക്ഷിച്ചുവയ്ക്കാം. ഓരോ വർഷത്തെയും വാങ്ങി ഒന്നിച്ചു സൂക്ഷിച്ചുവച്ചാൽ ഐശ്വര്യം, ധനം, ഭാഗ്യം, സമൃദ്ധി എന്നിവ വർദ്ധിക്കും വിഷുക്കൈനീട്ടം വീടുകളിൽ മാത്രമല്ല ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, കടകൾ, വാഹനങ്ങൾ തുടങ്ങിയവ സ്ഥലങ്ങളിലും സൂക്ഷിച്ചുവയ്ക്കാം.
Story Summary : Vishu Kaineettam the symbol of prosperity and luck, keep it in Pooja Room
ALSO READ
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved