Monday, December 8, 2025
Monday, December 8, 2025
Home » ക്ഷേത്രസമീപത്തെ വീടുകൾ ; ഇക്കാര്യം പ്രത്യേകം  ശ്രദ്ധിക്കണം

ക്ഷേത്രസമീപത്തെ വീടുകൾ ; ഇക്കാര്യം പ്രത്യേകം  ശ്രദ്ധിക്കണം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ഡോ.കെ. മുരളീധരൻ നായർ

ക്ഷേത്രത്തിൽ നിന്നും നിശ്ചിതഅകലം പാലിച്ച് വേണം ഏതൊരു വീടും നിർമ്മിക്കേണ്ടത്. ആരാധനാലയങ്ങൾ ഏതു മതത്തിൽപ്പെട്ടത് ആയാലും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത് ഒരേ തത്വം തന്നെയാണ്.

അതിൽ തന്നെ ഹിന്ദുക്കളുടെ ഉഗ്രമൂർത്തി ക്ഷേത്രങ്ങളുടെ അടുത്ത് വീട് വയ്ക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുർഗ്ഗ, ശിവക്ഷേത്രങ്ങൾ എന്നിവയുടെ മുൻഭാഗത്ത് വീട് വയ്ക്കുമ്പോൾ വാസ്തു നിയമപ്രകാരമുള്ള ദൂരം കൃത്യമായി പാലിക്കേണ്ടതാണ്. ഇല്ലെങ്കിൽ അകാരണമായ
അനർത്ഥങ്ങൾ പ്രസ്തുത വീടുകളിൽ താമസിക്കുന്നവർക്ക് സംഭവിക്കുന്നതായി
കണ്ടുവരാറുണ്ട്. ഉഗ്രമൂർത്തികളുടെ
ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും ക്ഷേത്രത്തോട് ചേർന്ന് ഗൃഹം പണിയുന്നതും ആപത്താണ്. എന്നാൽ പിറകുവശത്തും ഇടതുവശത്തും ഗൃഹങ്ങൾ വരുന്നതിൽ തെറ്റില്ല.

ALSO READ

സൗമ്യസ്വാഭാവമുള്ള വിഷ്ണു, കൃഷ്ണൻ, ഭഗവതി, ഗണപതി എന്നിങ്ങനെ ഉള്ള ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും ഗൃഹം പണിയുന്നതിൽ ഒരു തെറ്റുമില്ല. പൊതുവായി പറഞ്ഞാൽ ആരാധനാലയങ്ങളുടെ മതിലിനോട് നിശ്ചിതഅകലം പാലിക്കാതെ പണിയുന്ന മിക്ക ഗൃഹങ്ങൾക്കും ദോഷഫലങ്ങൾ
ഉണ്ടാകുന്നത് പതിവാണെന്ന് അനുഭവസ്ഥർ പറയാറുണ്ട്.

ഡോ കെ മുരളീധരൻ നായർ,

( മൊബൈൽ +91 9447586128)

Story Summary : Inauspicious aspects of Temples near home

നേരം ഓൺ ലൈൻ

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?