Wednesday, December 10, 2025
Wednesday, December 10, 2025
Home » വെള്ളിയാഴ്ച ഏകാദശി; പരിധിയില്ലാതെ ധനവും ഐശ്വര്യവും കീർത്തിയും  നേടാം

വെള്ളിയാഴ്ച ഏകാദശി; പരിധിയില്ലാതെ ധനവും ഐശ്വര്യവും കീർത്തിയും  നേടാം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

മംഗള ഗൗരി
കുടുംബഐശ്വര്യത്തിനും കാര്യസിദ്ധിക്കും
അനുഷ്ഠിക്കാവുന്ന വിഷ്ണുപ്രീതികരമായ വ്രതമാണ് ഏകാദശി. ദശമി, ഏകാദശി, ദ്വാദശി തിഥികളിൽ മൂന്ന് ദിവസങ്ങളിലായി വരുന്ന ഈ വ്രതം ഇഹലോകത്ത് എല്ലാ ലൗകികസുഖങ്ങളും പരലോകത്ത് മോക്ഷവും നൽകുമെന്ന് വിശ്വസിക്കുന്നു.

മേയ് 23 ന് അപര ഏകാദശി
എല്ലാ മാസവും കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ഏകാദശി വരും. രണ്ടും ആചരിക്കാം. എങ്കിലും വെളുത്തപക്ഷത്തിനാണ് പ്രാധാന്യം കൂടുതൽ ഉള്ളതായി കരുതുന്നത്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷമായ പുണ്യഫലങ്ങളും ഉണ്ട്. 2025 മേയ് 23 വെള്ളിയാഴ്ച അപര ഏകാദശിയാണ്. വൈശാഖമാസം കൃഷ്ണപക്ഷത്തിലെ, മേടം / ഇടവം മാസത്തിലെ ഈ ഏകാദശിയെ അചല ഏകാദശി എന്നും പറയും. ഇത് എടുക്കുന്നവർ ഭഗവാനെ ത്രിവിക്രമനായി സങ്കല്പിച്ച് പ്രാർത്ഥിക്കണം. ബലി ചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്നിട്ട് മൂന്നാം ചുവട് വയ്ക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ത്രിവിക്രമ ഭാവം. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും. പാപങ്ങളാണ് എപ്പോഴും ദുരിതങ്ങളും തടസ്സങ്ങളുമായി മാറുന്നത്. പാപങ്ങൾ അവസാനിച്ചാൽ തടസങ്ങൾ മാറി
ഐശ്വര്യവും കാര്യസിദ്ധിയും ലഭിക്കും. അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നു.

പരിധിയില്ലാതെ അനുഗ്രഹം ലഭിക്കും
അപര എന്നാൽ അപാരമായ, പരിധിയില്ലാത്ത, വളരെ അധികം എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്നവരെ വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. കൊടുംപാപങ്ങളിൽ നിന്നു പോലും മോചിപ്പിക്കുന്നു. ഈ വ്രതം നോറ്റാൽ സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ നശിപ്പിച്ച് വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപരഏകാദശി നോൽക്കുന്നവരുടെ പാപങ്ങൾ തീരും.
വിശിഷ്ടമായ വസ്തുക്കൾ, ദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് സമം ഫലം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നു.

മൗനവ്രതം വളരെ നല്ലത്
മറ്റെല്ലാ ഏകാദശിയും പോലെ അരി ഭക്ഷണം ത്യജിച്ച് വേണം ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമന പ്രീതിക്കുള്ള അപര ഏകാദശി നോൽക്കാൻ. ദശമി ദിവസം രാവിലെ കുളിച്ച് വ്രതം തുടങ്ങണം. അന്ന് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണമായും ഉപവാസിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർക്ക് പാലും പഴങ്ങളും ലഘു ഭക്ഷണമായി കഴിക്കാം. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച ശേഷം ഭക്ഷണം കഴിക്കാം. ഏകാദശിക്ക് മൗനാചരണം വളരെ നല്ലതാണ്.

ഹരിവാസര വേള സുപ്രധാനം
ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയമാണ് ഹരിവാസരം. ഈ സമയത്ത് മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറെ പുണ്യകരമാണ്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണു = ഹരി. വാസരം = ദിവസം. അപ്പോൾ ഹരിവാസരം എന്നാൽ ഹരിയുടെ ദിവസം എന്നാണ് അർത്ഥം. ഏകാദശി വ്രതശേഷം ദ്വാദശിയുടെ ആദ്യപാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രിയങ്കകരമാണെന്നാണു വിശ്വാസം. ഈ സമയം വിഷ്ണുവിനെ ആരാധിക്കുന്നതു കൂടുതൽ പുണ്യമെന്ന് കരുതുന്നു. 2025 മേയ് 23 ന് വൈകിട്ട് 5:08 മണിക്ക് ഹരിവാസരം തുടങ്ങും. അന്ന് രാത്രി 3:40 മണിക്ക് തീരും. ഈ സമയത്ത് ഊണും ഉറക്കവും ത്യജിച്ച് വിഷ്ണുവിനെ ഭജിക്കണം.

ALSO READ

വ്രതമെടുക്കാത്തവർ ചെയ്യേണ്ടത്
ഏകാദശി വ്രതമെടുക്കാനാകാത്തവർ അന്ന് മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി മൂലമന്ത്രമായ ഓം നമോ നാരായണായ അത്ഭുത ശക്തിയുള്ള നാമത്രയം ഓം അച്യുതായ നമഃ , ഓം അനന്തായ നമഃ , ഓം ഗോവിന്ദായ നമഃ എന്നിവ കഴിയുന്നത്ര ജപിക്കണം. വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം, അച്യുതാഷ്ടകം ജപിക്കുന്നതും നല്ലതാണ്. ഏകാദശി എടുക്കുന്നവരിൽ
ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്ന വിഷ്ണു ശതനാമ സ്തോത്രം ശ്രവിക്കാം. ആലാപനം : മണക്കാട് ഗോപൻ.

Story Summary: Significance and benefits of Apara Ekadeshi observation on May 23, 2025

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?