Wednesday, December 10, 2025
Wednesday, December 10, 2025
Home » അമാവാസി ചൊവ്വാഴ്ച; ഭദ്രകാളിയെ ഭജിച്ചാൽ സർവ ദോഷ മുക്തി

അമാവാസി ചൊവ്വാഴ്ച; ഭദ്രകാളിയെ ഭജിച്ചാൽ സർവ ദോഷ മുക്തി

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

അമാവാസിയിൽ ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, അശാന്തി, മാനസിക സമ്മർദ്ദം, ദുർചിന്തകൾ, നിരാശ തുടങ്ങി സകല ദോഷങ്ങളിൽ നിന്നും ഭക്തരെ ദേവി കാത്തുരക്ഷിക്കും. അന്ന് ഭഗവതിയുടെ ധ്യാനവും മൂലമന്ത്രവും ജപിക്കുന്നത് കാളി പ്രീതിക്ക് ഏറ്റവും നല്ലതാണ്. ജീവിതത്തിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ ഈ ജപം നിശ്ചയമായും സഹായിക്കും. 2025 മേയ് 27 ചൊവ്വാഴ്ച ഇടവത്തിലെ കറുത്തവാവ് ആണ്. കാളീ പ്രധാനമായ ചൊവ്വാഴ്ച അമാവാസി കൂടി വരുന്നതിനാൽ ഈ ദിവസത്തെ ഉപാസനയ്ക്ക്
ഇരട്ടി ഫലം ലഭിക്കും. വ്രതം നോറ്റാലും ഇല്ലെങ്കിലും രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ധ്യാനവും മൂലമന്ത്രവും ഭക്തിപൂർവ്വം ഏകാഗ്രതയോടെ ജപിക്കണം. നിത്യ ജപത്തിനും ഈ ധ്യാനവും മൂലമന്ത്രവും നല്ലതാണ്. അമാവാസിക്ക് പുറമെ ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളിലും ഈ ജപം മുടക്കരുത്. ആദ്യം ധ്യാനം അർത്ഥം മനസ്സിലാക്കി ജപിച്ച് ഭഗവതിയുടെ രൂപം മനസ്സിൽ ഉറപ്പിച്ച് മൂലമന്ത്രം 108 തവണ ജപിക്കുക.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിരഃ
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം.

അർത്ഥം:
(കാര്‍മേഘ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയ വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്ന കൈകളില്‍ വാള്‍ – പരിച – തലയോട്ടി – ദാരികന്‍റെ ശിരസ്സ് എന്നിവ ഏന്തിയ , ഭൂതങ്ങള്‍ – പ്രേതങ്ങള്‍ – പിശാചുക്കള്‍ – സപ്തമാതൃക്കള്‍ എന്നിവരോട് കൂടി , മുണ്ഡമാല ധരിച്ച , വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്ന സര്‍വ്വേശ്വരിയെ വന്ദിക്കുന്നു)

ഭദ്രകാളി മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ദ്വാദശമന്ത്രം ദാമ്പത്യസൗഖ്യത്തിന്
ദാമ്പത്യകലഹം മാറി ഉത്തമബന്ധം ഉണ്ടാകാനും
കുടുംബസൗഖ്യത്തിനും ഭദ്രകാളി ദ്വാദശമന്ത്രം പതിവായി ജപിക്കുന്നത് ഉത്തമമാണ്. ഈ 12 മന്ത്രങ്ങളും വ്രതചര്യയോടെ രാവിലെയും വൈകിട്ടും 3 പ്രാവശ്യം വീതം ജപിക്കുക. നിത്യജപത്തിനും ഈ മന്ത്രം പ്രയോജനപ്പെടും. കാര്യസിദ്ധി നേടാൻ 21 ദിവസം തുടർച്ചയായി ജപിക്കണം. ഒരു ഭരണിനാളിൽ ജപം തുടങ്ങണം.

ALSO READ

ഓം ഹ്രീം ഭദ്രകാള്യൈ ശ്മശാനവാസിന്യൈ നമഃ
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമഃ
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമഃ
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ മേഘലായൈ നമഃ

ഓം ഐം ക്ലീം സൗ: രാക്ഷസഘ്‌ന്യൈ ത്രിശൂലായൈ നമഃ
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതയൈ ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നീലകാള്യൈ ഐം മദാർച്ചിതായൈ നമഃ
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമഃ

ഓം വശിന്യൈ കാമാക്ഷ്യൈ ഐം ക്ലീം സൗ: മഹാദേവ്യൈ നമഃ
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
സുരമോഹിതായൈ നമഃ
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ തീർത്ഥസേവിതായൈ നമഃ
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ ഐം ഹ്രീം നമഃ

ഭദ്രകാളിക്ക് വഴിപാടുകൾ

ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ ഇനി പറയുന്ന വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്
കടുംപായസം വഴിപാടിൻ്റെ ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി ഫലം. കുങ്കുമാഭിഷേകം ദാമ്പത്യഭദ്രത, പ്രേമസാഫല്യം എന്നിവയ്ക്കും കുങ്കുമാർച്ചന കാര്യസിദ്ധിക്കായും നടത്താം. പട്ടുംതാലിയും വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത എന്നിവയ്ക്കും ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമമാണ്. എണ്ണ അഭിഷേകം രോഗശാന്തി നൽകും. രക്തപുഷ്പാഞ്ജലി ആഭിചാരദോഷശാന്തിയും ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും . ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരം തടസ്സ നിവാരണം സർവാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി അഷ്ടോത്തരം കേൾക്കാം:

ഭദ്രകാളി അഷ്ടോത്തരം
https://youtu.be/IEeEZnpGUrA?si=yVBTpkLMm42BJ9WV

Story Summary: Benifits of Bhadrakali Worshipping on Amavasya

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?