Wednesday, December 10, 2025
Wednesday, December 10, 2025
Home » സകല സങ്കടങ്ങളും തീർക്കും ആയില്യ പൂജ

സകല സങ്കടങ്ങളും തീർക്കും ആയില്യ പൂജ

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
നാഗശാപ ദുരിതങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ ധാരാളമാണ്. സന്താന ദുഃഖം, വിട്ടുമാറാത്ത രോഗങ്ങൾ,
കുടുംബ കലഹം, എന്നിവയ്ക്ക് പലപ്പോഴും കാരണം നാഗദോഷങ്ങളാണ്. ഈ ദുരിതങ്ങൾ മാറ്റാൻ നാഗപ്രീതി
അനിവാര്യമാണ്. ഇതിന് പല മാർഗ്ഗങ്ങളുണ്ട്. അതിൽ പ്രധാനമാണ് മാസന്തോറും ആയില്യം ദിവസം വ്രതം എടുക്കുന്നതും സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാട് കഴിക്കുന്നതും. ആയില്യത്തിന് സർപ്പക്കാവിൽ പാലും മഞ്ഞൾപ്പൊടിയും അഭിക്ഷേകം ചെയ്യാൻ നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും സമർപ്പിക്കുന്നതും നാഗശാപങ്ങൾ നീക്കും. 2025 ജൂൺ 1 ഞായറാഴ്ചയാണ് ഇടവമാസത്തിലെ ആയില്യം

ആയുരാരോഗ്യസൗഖ്യത്തിനും സമ്പത് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും
നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല. രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറുന്നതിനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യാ തടസം, വിവാഹ തടസം കുടുംബ കലഹം എന്നിവ ഒഴിയുന്നതിനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കാനും ശത്രുദോഷം മാറാനും ക്ഷേത്രങ്ങളിൽ നടത്താവുന്ന കർമ്മമാണ് ആയില്യ പൂജ. അതുപോലെ ജാതകത്തിലെ രാഹു ദോഷം ശമിക്കാനും ഉത്തമമാണിത്. ചുരുക്കത്തിൽ എല്ലാ സങ്കടങ്ങൾക്കും പരിഹാരമാണ് നാഗാരാധന.

നൂറും പാലും പ്രധാന വഴിപാട്
നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള പ്രധാന വഴിപാട്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും നൂറുംപാലും നേദിക്കാറുണ്ട്.

സർപ്പബലി സര്‍പ്പശാപ പരിഹാരം
സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു
സുപ്രധാന ചടങ്ങ്. ഇതാണ് സാധാരണ നടക്കുന്ന ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാ കേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.
നാഗ മന്ത്രങ്ങൾ
നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഒട്ടേറെ മന്ത്രങ്ങൾ പ്രചാരത്തിലുണ്ട്. മന: ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഇവ ജപിക്കാം. നാഗാരാധനയിൽ ആഭ്യന്തര, ബാഹ്യ ശുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം മറക്കരുത്. ശുദ്ധിയിലെങ്കിൽ തിരിച്ചടി നേരിടും.

അഷ്ടനാഗമന്ത്രങ്ങൾ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ
അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

ALSO READ

വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്

നാഗരാജമൂലമന്ത്രം
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമ:

നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

നാഗയക്ഷിമൂലമന്ത്രം
ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

നവനാഗ സ്തോത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം

നാഗരാജ അഷ്ടോത്തരം

Story Summary: Significance Of Naga Upasana on Edava Masa Ayilyam and powerful Naga Mantras

(ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?