Wednesday, December 10, 2025
Wednesday, December 10, 2025
Home » ആറ്റുകാൽ ഒരു കോടി  ലളിതാസഹസ്ര നാമജപ യജ്ഞ ഭാഗമാകാൻ ഭക്തർക്ക് അവസരം

ആറ്റുകാൽ ഒരു കോടി  ലളിതാസഹസ്ര നാമജപ യജ്ഞ ഭാഗമാകാൻ ഭക്തർക്ക് അവസരം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

എസ് അനിൽകുമാർ

ഒരു കോടി ലളിതാസഹസ്രനാമജപ യജ്ഞത്തിന് ആറ്റുകാൽഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. ജൂൺ 13 മുതൽ ജൂൺ 23 വരെ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ജപയജ്ഞത്തിന് ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്ജലി സ്വാമിയാർ, ശ്രീ ശങ്കരാചാര്യ പരമ്പര അച്യുത ഭാരതി സ്വാമിയാർ ആചാര്യനാകും. ഈ ദിവസങ്ങളിൽ രാവിലെ 7.00 മണി മുതൽ ഉച്ചയ്ക്ക് 12.00 മണിവരെയും, വൈകുന്നേരം 5.00 മണിമുതൽ 6.40 വരെയുമാണ് ജപയജ്ഞം നടക്കുക. ഈ പൂജയ്ക്ക് 100 രൂപയുടെ രസീത് നൽകുന്ന ഭക്തർക്ക് ഒരു കോടി ലളിതാസഹസ്രനാമ ജപയജ്ഞ പ്രസാദം എല്ലാ ദിവസവും വൈകുന്നേരം 6.45 മണിക്കു ശേഷം പ്രത്യേകം സജ്ജീകരിച്ച വിതരണ കൗണ്ടറിൽ നിന്നും ലഭിക്കും

പുഷ്‌പാഞ്ജലി സ്വാമിയാർ ആചാര്യനായി ലളിതാസഹസ്രനാമം ചൊല്ലുന്നതിനൊപ്പം 200 പേരിൽ കുറയാതെ ഭക്തർ കൂടെചൊല്ലി ഒരു ദിവസം 10 ലക്ഷം നാമജപം പൂർത്തിയാക്കും വിധമാണ് യജ്ഞം ക്രമീകരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഇരുന്ന് പുഷ്‌പാഞ്ജലി സ്വാമിയാർ ലളിതാസഹസ്രനാമം ചൊല്ലുന്നതിൻ്റെ കൂടെ അക്ഷരതെറ്റില്ലാതെ സ്ഫു‌ടമായി ക്ഷേത്രാചാരമനുസരിച്ച് ശുദ്ധിവൃത്തിയോടെ പായിൽ ഇരുന്ന് ചൊല്ലാൻ താത്പര്യമുള്ള ഭക്തർ ഇവിടെ ചേർക്കുന്ന ഫോം പൂരിപ്പിച്ച് ജൂൺ 8-ാം തീയതിയ്ക്ക് മുമ്പ് ട്രസ്റ്റാഫീസിൽ നേരിട്ടോ attukaltemple@gmail.com എന്ന
ഇ-മെയിൽ വഴിയോ നൽകണം. തുടർച്ചയായി 11 ദിവസവും ചൊല്ലാൻ താത്പര്യമുള്ളവരുടെയും ഒരോ ദിവസവും ചൊല്ലാൻ ആഗ്രഹിക്കുന്നവരുടെയും ലിസ്റ്റ് പ്രത്യേകം തയ്യാറാക്കും. അതനുസരിച്ചാണ് ഓരോ ദിവസവും പങ്കെടുക്കുന്ന ഭക്തജനങ്ങളെ തലേദിവസം നിശ്ചയിക്കുകയെന്ന ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.

അപേക്ഷാ ഫോറം

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?