Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗായത്രി ജയന്തി വെള്ളിയാഴ്ച; മന:ശാന്തിയും കാര്യസിദ്ധിയും നേടാം

ഗായത്രി ജയന്തി വെള്ളിയാഴ്ച; മന:ശാന്തിയും കാര്യസിദ്ധിയും നേടാം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

അശോകൻ
വേദങ്ങളുടെ മാതാവായ ഗായത്രി ദേവിയുടെ തിരുഅവതാര ദിവസമാണ് ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശി. നിർജല ഏകാദശി എന്ന് പ്രസിദ്ധമായ ഇടവത്തിലെ ഈ പുണ്യ ദിനത്തിലാണ് എല്ലാ മന്ത്രങ്ങളുടെയും അമ്മയായ ഗായത്രി മന്ത്രത്തിൻ്റ സ്വരൂപമായ ഗായത്രി ദേവി
അവതരിച്ചത്. 2025 ജൂൺ 6 വെള്ളിയാഴ്ചയാണ്
ഇത്തവണ ഗായത്രി ജയന്തി.

ത്രിദേവിമാരുടെ ചൈതന്യം
വ്രതം, ഉപവാസം, പൂജ, ജപം, ഭജന തുടങ്ങി വിവിധ രീതികളിൽ എല്ലാ വേദങ്ങളുടെയും മാതാവായ ഗായത്രി ദേവിയുടെ ജയന്തി ആചരിക്കുന്നു. ഈ ദിവസം മത്സ്യ മാംസാദികൾ ത്യജിച്ച് അല്ലെങ്കിൽ പൂർണ്ണ ഉപവാസമായി
വ്രതം അനുഷ്ഠിക്കുന്നത് കാര്യലാഭത്തിനും ആത്മീയ ഉന്നതിക്കും നല്ലതാണ്. അന്ന് രാവിലെ മുതൽ പിറ്റേന്ന് കാലത്ത് വരെ വ്രതം അനുഷ്ഠിക്കുകയും കഴിയുന്നത്ര
ഗായത്രി മന്ത്രം ജപിക്കുകയും വേണം. മന:സംഘർഷം അകറ്റി ദേവിയുടെ അനുഗ്രഹം നേടാൻ ഉത്തമമാണ്. എല്ലാ ദേവതകളുടെയും മാതാവായ ഗായത്രി ദേവി ത്രിദേവിമാരുടെ മഹാസരസ്വതി, മഹാലക്ഷ്മി, ശ്രീ പാർവതി ദേവിമാരുടെ ഊർജ്ജ ചൈതന്യ സമന്വയമായി
പറയുന്നു. അശുഭ ചിന്തകൾ അകറ്റി ആത്മീയ ഉന്നതിയും മന:ശാന്തിയും നേടാൻ ഗായത്രി ഉപാസന ശ്രേഷ്ഠമാണ്.

സർവശ്രേഷ്ഠം ഗായത്രി മന്ത്രം
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഗായത്രി മന്ത്രജപം കൂടാതെയുള്ള ഒരു മന്ത്രജപവും ഫലം തരുന്നില്ല. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഭക്തരിൽ ഇത്ര മേൽ സ്ഥാനം നേടിയ മറ്റൊരു മന്ത്രവുമില്ല. ഗായത്രി ജപിക്കുന്നതും കേൾക്കുന്നതും ഒരുപോലെ പുണ്യമാണ്. നിത്യവും ഗായത്രി ജപിക്കുന്നവരെ ഗ്രഹ ദോഷങ്ങൾ ബാധിക്കില്ല. ഒരു നേരം കുറഞ്ഞത് പത്തു തവണയെങ്കിലും ജപിക്കണം; അല്ലെങ്കിൽ കേൾക്കണം. ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ജപിക്കാൻ ഒരു സാധകൻ അർഹത നേടുന്നത്. സൂര്യഭഗവാനോടുള്ള പ്രാർത്ഥനയാണ് ഗായത്രി മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. ഈ മന്ത്രത്തിന്റെ ദേവതയായ ഗായത്രിദേവിക്ക് 5 മുഖവും പത്ത്
കൈകളുമുണ്ട്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി ഭഗവതി ആദിപരാശക്തി തന്നെയാണ്. വ്യത്യസ്തമായ ധാരാളം ഗായത്രി മന്ത്രങ്ങൾ നമ്മൾ ജപത്തിന് ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം ഇതാണ് :
ഗായത്രി മന്ത്രം
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന:
പ്രചോദയാത്
ഒരോ ദേവതയ്ക്കും ഗായത്രി
ഇത് കൂടാതെ ഒരോ ദേവന്മാർക്കും ദേവിമാർക്കും വ്യത്യസ്ത ഗായത്രികൾ ഉണ്ട്. അതിൽ 18 ഗായത്രികൾ ഭക്തി പ്രഹർഷവും പ്രാർത്ഥനാ സുഭഗതയും നിറച്ച് പ്രസിദ്ധ ഗായകരായ ഡോ. മാധവദാസ് കനിശേരിയും പത്നി ഡോ.ശ്രീജാ ജെയും ചേർന്ന് ആലപിക്കുന്ന ഒരു
വീഡിയോ പങ്കിടുന്നു:

Story Summary: Gayatri Devi jayanti 2025 on Nirjala Ekadasi June 6

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?