Monday, December 8, 2025
Monday, December 8, 2025
Home » മണിപ്ലാൻ്റ് സമ്പത്ത് മാത്രമല്ല തരുന്നത്; വീട്ടിൽ വളർത്താൻ പ്രത്യേക സ്ഥാനം

മണിപ്ലാൻ്റ് സമ്പത്ത് മാത്രമല്ല തരുന്നത്; വീട്ടിൽ വളർത്താൻ പ്രത്യേക സ്ഥാനം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

പി ഹരികൃഷ്ണൻ
മിക്ക വീടുകളിലും സർവ സാധാരണമായി കാണുന്ന ചെടിയാണ് മണിപ്ലാൻ്റ്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു മണിപ്ലാന്റ് എന്ന പേരു വന്നത്. വീടിനകത്തും പുറത്തും ഒരു പോലെ വളർത്താവുന്ന ഈ ചെടി അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. വാസ്തു ശാസ്ത്രപ്രകാരം സാമ്പത്തിക ഉന്നമനത്തേക്കാൾ വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യം എന്നാണ് മണിപ്ലാന്റിനെ കരുതിപ്പോരുന്നത്. സമ്പത്തിനെ ആകർഷിക്കുന്നതാണെങ്കിലും മണിപ്ലാന്റ് വീട്ടിൽ വളർത്തുന്നതിനും പ്രത്യേക സ്ഥാനങ്ങളുണ്ട് വിപരീതദിശയിൽ വന്നാൽ മറിച്ചായിരിക്കും ഫലം. തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാൻ്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാൽ വടക്ക് കിഴക്ക് ഭാഗത്തു മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു കാരണമാകും എന്നാണ് വിശ്വാസം.

മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. നിത്യവും പരിപാലിക്കുക. പുറത്തുനിന്നു ആരെയും ഈ ചെടി മുറിക്കുവാൻ അനുവദിക്കരുത്. നന്നായി തഴച്ചു വളരുന്ന ഈ ചെടി ഭവനത്തിലേക്ക് ധാരാളം സമ്പത്തു കൊണ്ടു വരും എന്നാണ് പൊതുവേയുള്ള വിശ്വാസം. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണി പ്ലാൻ്റ് വയ്ക്കുന്നത് ഉത്തമമാണെന്ന് പറയപ്പെടുന്നു.

Story Summary : Key benifits of keeping money plant at home

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?