Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭദ്രകാളിയെ ഭജിച്ചാൽ ശത്രുദോഷവും ദൃഷ്ടിദോഷവും വളരെ വേഗം അകലും

ഭദ്രകാളിയെ ഭജിച്ചാൽ ശത്രുദോഷവും ദൃഷ്ടിദോഷവും വളരെ വേഗം അകലും

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആദിപരാശക്തിയുടെ മൂന്ന് പ്രധാന സങ്കല്പങ്ങളാണ് കാളി, ലക്ഷ്മി, സരസ്വതി. ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനും എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന ഉഗ്ര രൗദ്രശക്തിയാണ് കാളി. മഹാലക്ഷ്മിയാകട്ടെ ഐശ്വര്യവും, സമൃദ്ധിയും, സൗന്ദര്യവും നല്കുന്നു. വ്യക്തിത്വവികാസത്തിന് ഏറ്റവും പ്രധാനമായ വിദ്യ, വിനയം എന്നീ ഗുണങ്ങളുടെ അധിദേവതയാണ് സരസ്വതി. തമോഗുണ പ്രധാനയായ കാളിക്ക് പ്രിയങ്കരം ചുവന്ന പൂക്കൾ കൊണ്ടുള്ള ആരാധനയാണ്. ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ പൂജിക്കുന്നതിന് ഏറ്റവും നല്ല ദിവസങ്ങൾ ചൊവ്വ, വെള്ളി, ഭരണി, അഷ്ടമി, അമാവാസി ദിവസങ്ങൾ മുഖ്യമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. ഇത്രമാത്രം ആത്മബന്ധമുള്ള മറ്റൊരു മൂർത്തി ഇല്ല. അധർമ്മത്തിന്റെ സംഹാരമൂർത്തിയാണ് ഭദ്രകാളി.
അതുകൊണ്ട് തന്നെ ഭദ്രകാളിയെ ഉപാസിക്കുന്നവർക്ക് വളരെ വേഗം ശത്രുദോഷവും ദൃഷ്ടിദോഷവുമകലും.


ശക്തിയുള്ള മന്ത്രങ്ങൾ, ഗുരുപദേശം വേണം

ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനയ്ക്കുള്ളത്. അതിനാൽ കഴിയുന്നതും ഗുരുപദേശം സ്വീകരിച്ച് വേണം ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാൻ. ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും.
സാത്വികഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണ ഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം.

ഭദ്രകാളീപ്രീതിക്ക് വഴിപാടുകൾ
ഭദ്രകാളീപ്രീതിക്ക് വേണ്ടി എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്. ഭദ്രകാളീ പ്രീതിക്ക് ചെയ്യാവുന്ന ചില പ്രധാന വഴിപാടുകൾ:

രക്തപുഷ്പാഞ്ജലി
18 വെള്ളിയാഴ്ച ചെയ്യണം. ഫലം ശത്രുദോഷശാന്തി.

ALSO READ

സഹസ്രനാമ പുഷ്പാഞ്ജലി
ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. 12 വെള്ളിയാഴ്ചയോ 12 ചൊവ്വാഴ്ചയോ വഴിപാടുകാരന്റെ നക്ഷത്രം തോറുമോ ചെയ്യാം. തടസം മാറി കാര്യസിദ്ധിയുണ്ടാകും.

കടുംപായസം
വിഘ്‌നനിവാരണം, ധനാഭിവൃദ്ധി, രോഗശാന്തി എന്നിവയ്ക്ക് ഗുണകരം. മൂന്നു വെള്ളിയാഴ്ച ചെയ്യുക.

ഗുരുതി പുഷ്പാഞ്ജലി
പാപശാന്തിക്ക് 12 വെള്ളിയാഴ്ചകളിൽ ചെയ്യുക.

ഗുരുതിപൂജ
ശത്രുസ്തംഭനം (ശത്രുക്കളുടെ നമുക്കെതിരായുള്ള പ്രവർത്തനം സ്തംഭിപ്പിക്കുക) മനഃശാന്തി, ഉദ്യോഗവിജയം എന്നിവയ്ക്കും ഗുണകരം. 7 വെള്ളിയാഴ്ച ചെയ്യുക.

എണ്ണ അഭിഷേകം
ത്വക്‌രോഗശാന്തി, ആരോഗ്യസിദ്ധി, കലഹം മാറുക. ഭാഗ്യം തെളിയുക, 7 ചൊവ്വാഴ്ച ചെയ്യുക.

പട്ടും മാലയും ചാർത്തുക
ചുവന്ന പട്ടും ചുവന്ന പൂവും കൊണ്ടുള്ള മാലയും സമർപ്പിക്കുക. ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. മുജ്ജന്മപാപശാന്തിക്ക് വിശേഷം.

പട്ടുംതാലിയും സമർപ്പിക്കുക
ചുവന്ന പട്ടും സ്വർണ്ണത്താലിയും സമർപ്പിക്കുക. വിവാഹതടസം മാറുന്നതിനും പ്രേമസാഫല്യത്തിനും ദാമ്പത്യകലഹം മാറുന്നതിനും ഗുണകരം.

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം :

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
( മൊബൈൽ: +9194-470-20655)

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?