Wednesday, December 10, 2025
Wednesday, December 10, 2025
Home » അപൂർവ്വം കൃഷ്ണപക്ഷ  സോമപ്രദോഷം; സമ്പത്ത്, ഐശ്വര്യം, സന്താനം  എല്ലാം ലഭിക്കും

അപൂർവ്വം കൃഷ്ണപക്ഷ  സോമപ്രദോഷം; സമ്പത്ത്, ഐശ്വര്യം, സന്താനം  എല്ലാം ലഭിക്കും

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗളഗൗരി
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും പ്രദോഷ വ്രതം നോൽക്കണം. വ്രതം അനുഷ്ഠിച്ചാലും ഇല്ലെങ്കിലും അന്ന് പുലർച്ചെ കുളിച്ച് ശിവക്ഷേത്ര ദർശനവും കൂവളപ്രദക്ഷിണവും ചെയ്യണം.

സോമപ്രദോഷം ജൂൺ 23 ന്
കൃഷ്ണപക്ഷവും തിങ്കളാഴ്ച അല്ലെങ്കിൽ ശനിയാഴ്ചയും വരുന്ന പ്രദോഷം ഏറെ വിശേഷമാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷത്തെ സോമപ്രദോഷം എന്നും പറയും. 2025 ജൂൺ 23 ന് കൃഷ്ണപക്ഷ തിങ്കൾ പ്രദോഷമാണ്. പ്രദോഷ സന്ധ്യയിൽ സകലദേവതകളുടെയും സാന്നിദ്ധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാകും. അതിനാൽ ഈ നേരത്തെ ആരാധനയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ദാരിദ്ര്യദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശാകാലം നേരിടുന്നവർ ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും.

ദാരിദ്ര്യദുഃഖം ശമിക്കും
ശിവപാർവ്വതി പ്രീതിക്ക് ഏറെ ഉത്തമമായ പ്രദോഷവ്രതം പൂർണ്ണ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിക്കും. ദാരിദ്ര്യദുഃഖം ശമിക്കും. ആയുരാരോഗ്യം, സൽകീർത്തി, കുടുംബ സൗഖ്യം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി എല്ലാ ഐശ്വര്യങ്ങളും കരഗതമാകും. എല്ലാ പ്രദോഷവും ആചരിക്കാം.
ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ കൈലാസത്തില്‍ ശ്രീ മഹാദേവന്‍ ആനത്തോലുടുത്ത് ശ്രീപാർവതിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദനടനമാടുന്നു എന്നാണ് വിശ്വാസം.

ഈ വേളയില്‍ വാണീഭഗവതി വീണ വായിക്കും. ബ്രഹ്മാവ് താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും. മഹാലക്ഷ്മി ഗീതം ആലപിക്കും. വിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വ യക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും. ഇതാണ് പ്രദോഷ
സന്ധ്യാ വർണ്ണന. ഈ നേരത്ത് അവിടെ
എല്ലാ ദേവീദേവന്മാരുടെയും സാന്നിദ്ധ്യമുണ്ടെന്ന് ചുരുക്കം. അതിനാൽ ശിവ പാർവ്വതിമാർ ഏറ്റവും പ്രസന്നരാകുന്ന ത്രയോദശി പ്രദോഷ സന്ധ്യയില്‍
വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്ന ഭക്തർക്ക് ജഗജ്ജനനിയുടെയും മഹാദേവന്റെയും മാത്രമല്ല മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

പഞ്ചാക്ഷരീ മന്ത്രം ജപിക്കണം
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷകാലം. ശനിയാഴ്ച വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ് ഏറെ പ്രധാനം. വ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. കഴിയുന്നവർ പ്രദോഷ ദിവസം ഉപവസിക്കണം. അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ വ്രതമെടുത്ത് വീട്ടിലിരുന്ന് പഞ്ചാക്ഷരീമന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശിവ അഷ്ടോത്തരം, ശിവസ്വരൂപ വർണ്ണനായ ശങ്കരധ്യാന പ്രകാരം, ശിവപഞ്ചാക്ഷരീ സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ലിംഗാഷ്ടകം, ബില്വാഷ്ടകം, രുദ്രാഷ്ടകം, വിശ്വനാഥാഷ്ടകം തുടങ്ങിയവ എല്ലാം ചൊല്ലാം. ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ദർശനം നടത്തി കരിക്ക് നേദിച്ച് പ്രദോഷപൂജയിൽ പങ്കെടുക്കണം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും നിവേദ്യം വാങ്ങി കഴിച്ച് ഉപവാസം നിറുത്താം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്.

ALSO READ

ശങ്കരധ്യാന പ്രകാരം ജപിക്കണം
മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. ശങ്കരധ്യാന പ്രകാരം 11 പ്രദോഷത്തിന് തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി നിശ്ചയമാണ്. പ്രദോഷ ദിവസം ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം :

Story Summary: Significance and Benefits of Observing Krishna Paksha Thinkal Pradosha Vritham On June 23, 2025

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?